കള്ളിപൂച്ചയാണ്, അതാ അവിടെയുണ്ട്, ആരും കാണാതെ ഒളിഞ്ഞിരിക്കുകയാണ്; 10 സെക്കന്‍ഡില്‍ കണ്ടെത്തണം

നമ്മളെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ ഈ ലോകത്ത് ധാരാളമുണ്ട്. അതില്‍ വരുന്നതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. മായികമായ കാര്യങ്ങളായിരിക്കും ഈ ചിത്രങ്ങളിലുണ്ടാവുക. നമ്മുടെ ബുദ്ധിശക്തിയുടെ മികവ് പരിശോധിക്കുന്നത് ഇത്തരം ചിത്രങ്ങളിലൂടെയാണ്. കാരണം അപാരമായ നിരീക്ഷണ പാടവും ഒപ്ടിക്കല്‍ ചിത്രങ്ങളിലെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ആവശ്യമാണ്.

നമ്മുടെ കണ്‍മുന്നില്‍ തന്നെ ഉണ്ടാവുകയും, എന്നാല്‍ എത്ര നോക്കിയാലും കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ നില്‍ക്കുകയും ചെയ്യുന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പാറ്റേണ്‍. ഇന്ന് നമ്മള്‍ പരിശോധിക്കാന്‍ പോകുന്നതും അത്തരമൊരു ചിത്രമാണ്. അത് എന്താണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം...

1

image credit: Bright Side

നമ്മുടെ മുന്നിലുള്ളത് ഒരു ബ്രെയിന്‍ ടീസറായ ചിത്രമാണ്. എളുപ്പത്തില്‍ ഈ ചിത്രത്തില്‍ നിന്ന് ഒന്നും കണ്ടെത്താനാവില്ല. ഒളിഞ്ഞിരിക്കുന്നത് ഒരു മൃഗമാണ്. അതിനെ കണ്ടെത്തുകയാണ് നമ്മുടെ ഇന്നത്തെ ടാസ്‌ക്. നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട് ഈ മൃഗം. പക്ഷേ പിടിതരാന്‍ അതിന് താല്‍പര്യമില്ല. പക്ഷേ നമുക്ക് അത് അങ്ങനെ വിട്ടുകളയാന്‍ പറ്റില്ല. കണ്ടെത്തിയേ തീരൂ. വേഗം തന്നെ ചിത്രത്തിലേക്ക് കണ്ണോടിച്ച് നോക്കിക്കോളൂ.

2

ഇനി എന്താണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നതെന്ന കാര്യം പറഞ്ഞ് തരാം. ഒരു പൂച്ചയാണ് ഈ ചിത്രത്തില്‍ ഉള്ളത്. മനോഹരമായ ഒരു ഫ്‌ളാറ്റാണ് ഈ ഒപ്ടിക്കല്‍ ചിത്രത്തിലുള്ളത്. പക്ഷേ ഈ പൂച്ച ആളൊരു വിരുതനും സമര്‍ത്ഥനുമാണ്. അതുകൊണ്ട് കണ്ടെത്തുക കുറച്ച് കടുപ്പമേറിയതാകും. നിങ്ങളുടെ കണ്ണുകളെ ഏറ്റവും ഷാര്‍പ്പായി നിര്‍ത്തുകയാണ് ചെയ്യേണ്ടത്. എങ്കില്‍ അസാധ്യമായതെന്തും കണ്ടെത്താന്‍ സാധിക്കും.

3

സാധാരണ പൂച്ചകള്‍ വിരുതന്മാരായത് കൊണ്ട് ഒരു വീട്ടില്‍ എവിടെ വേണമെങ്കില്‍ അവ ഒളിച്ചിരിക്കാം. നമ്മള്‍ എങ്ങോട്ട് നോക്കും എന്നുള്ളതാണ് ഇവിടെ പ്രധാനം. എല്ലായിടത്തേക്കും നോക്കണം എന്ന കാര്യമാണ് ഇവിടെ പാലിക്കേണ്ടത്. എവിടെയെങ്കിലും പൂച്ചയുടെ മുഖമോ വാലോ കാണാന്‍ കഴിയും. അതുമല്ലെങ്കില്‍ പൂച്ചയോട് സാദൃശ്യം തോന്നുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചിത്രത്തില്‍ കാണാതിരിക്കില്ല.

4

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം പരിശോധിക്കാം. ഒരു ലിവിംഗ് റൂമാണ് നമുക്ക് കാണാന്‍ സാധിക്കും. ഒരു സോഫ അതില്‍ ഉള്ളതായും കാണാന്‍ സാധിക്കും. അതിനടുത്തായി ഒരു മേശയും കാണാം. ഒരു ഡ്രോയറും, ഒപ്പം കുറച്ച് വസ്തുക്കളും ആ മേശയില്‍ വെച്ചതായി കാണാം. ഒരു കോഘി മഗ്, പേനയെല്ലാം ഇട്ടുവെക്കുന്ന ഒരു ചെറിയ മഗ്, കടലാസ്, പുസ്തകം എന്നിവയൊക്കെ അവിടെ കാണാം. സോഫയില്‍ ആണെങ്കില്‍ ഒരു വെള്ളക്കടലാസും കാണാന്‍ സാധിക്കും.

5

പക്ഷേ എവിടെ നോക്കിയാലും വസ്തുക്കളല്ലാതെ വേറൊന്നും കാണാന്‍ സാധിക്കുന്നില്ല. ഒരു പൂച്ച ഇത്രയും കാര്യങ്ങള്‍ക്കിടയിലായി ഒളിഞ്ഞിരിപ്പുണ്ട്. ഈ ടേബിളിന് മുന്നിലായി വലിയൊരു അലമാറ പോലൊരു കാര്യവും കാണാം. അത്യാവശ്യം വലിപ്പമുള്ള മുറിയാണിതെന്ന് വ്യക്തമാണ്. എന്തായാലും ഓരോ മുക്കിലും മൂലയിലും തിരഞ്ഞ് നോക്കണമെന്ന് ഉറപ്പാണ്. എങ്കില്‍ മാത്രമേ ഈ പൂച്ചയെ കണ്ടെത്താനാവൂ.

6

ഈ ചിത്രം നിങ്ങളുടെ ഇന്റലിജന്‍സ് മികവിനെ പരിശോധിക്കുന്നതാണ്. ഇത്രയും കാര്യങ്ങള്‍ക്കിടയില്‍ നിന്ന് വേണം ആ പൂച്ചയെ നമ്മള്‍ കണ്ടെത്താന്‍. നിങ്ങളുടെ നിരീക്ഷണ പാടവം മികച്ചതാണെങ്കില്‍ തീര്‍ച്ചയായും ആ പൂച്ച നിങ്ങളുടെ കണ്‍മുന്നില്‍ എത്തിയിരിക്കും. ആ മേശയുടെ അടിയിലും, സോഫയിലെ തലയിണയുടെ ഭാഗത്തുമെല്ലാം മറഞ്ഞിരിക്കുന്ന പൂച്ചയെ നിങ്ങള്‍ക്ക് അന്വേഷിക്കാം. കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.

7

image credit: Bright Side

നിങ്ങള്‍ക്ക് മുന്നിലുള്ളത് പത്ത് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ തന്ത്രശാലിയായ പൂച്ചയെ കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ഇതാ അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഇനി സഹായിക്കാന്‍ ഞങ്ങളുണ്ട്. ആരും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ ഒളിഞ്ഞിരിക്കാന്‍ മിടുക്കരാണ് പൂച്ചകള്‍. വലത് ഭാഗത്തായുള്ള ആ ഡ്രോയര്‍ കണ്ടില്ലേ. അതിനുള്ളിലുണ്ട് നമ്മുടെ പൂച്ച. അത് തുറന്നിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലമല്ലേ. അതാണ് കണ്ടെത്താന്‍ ബുദ്ധിമുട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+