Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു വിരുതനാണ് ഈ പൂച്ച; വിചാരിക്കാത്ത സ്ഥലത്ത് ഒളിച്ചിരിക്കുകയാണ്, 5 സെക്കന്‍ഡില്‍ കണ്ടെത്തണം

ഒരു പൂച്ച വീട്ടിനുള്ളില്‍ കയറിയാല്‍ എങ്ങനെയുണ്ടാവും. അത് എത്രത്തോളം പുലിവാല് പിടിച്ച കാര്യമാണെന്ന് പറയാതിരിക്കാന്‍ പറ്റില്ല. വല്ലാത്തൊരു പ്രശ്‌നമായിരിക്കും. പലതും പൂച്ചകള്‍ തട്ടിമറിക്കും. പിടിക്കാന്‍ ചെന്നാല്‍ വീടാകെ അലങ്കോലമാക്കും. ഭക്ഷണസാധനങ്ങള്‍ പുറത്ത് വെച്ചിട്ടുണ്ടെങ്കില്‍ ഉറപ്പായും അത് അകത്താക്കിയിരിക്കും. മീനാണെങ്കില്‍ അതിന്റെ പൊടി പോലും ഉണ്ടാവില്ല.

ഇങ്ങനത്തെ പ്രശ്‌നങ്ങള്‍ പുറത്ത് നിന്നൊരു പൂച്ച വീട്ടിനുള്ളില്‍ കയറിയാല്‍ ഉണ്ടാവും. ഇനി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രത്തിലാണ് ഒരു പൂച്ച ഉള്ളതെങ്കിലോ? ഉറപ്പായും നമ്മള്‍ കണ്ടെത്താന്‍ കഷ്ടപ്പെടേണ്ടി വരും. ഇന്ന് നമ്മള്‍ പരിശോധിക്കാന്‍ പോകുന്നതും അത്തരമൊരു ചിത്രമാണ്.

1

image credit: Reddit

നമ്മുടെ നിരീക്ഷണ പാടവം എത്രത്തോളമുണ്ടെന്ന് അളക്കുന്നതാണ് ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രം. ഇതിനുള്ളിലായിട്ടാണ് ഈ പൂച്ച ഒളിഞ്ഞിരിക്കുന്നത്. ആദ്യമേ പൂച്ചയുടെ കാര്യത്തില്‍ സൂചന തന്നേക്കാം. തൊട്ടുമുന്നില്‍ തന്നെ ആ പൂച്ച നില്‍ക്കുന്നുണ്ട്. ഒന്നാല്‍ ഒപ്ടിക്കല്‍ ചിത്രത്തിന്റെ മായിക ലോകം നിങ്ങളെ ശരിക്കും കണ്‍ഫ്യൂഷനിലാക്കുന്നതാണ്. അതുകൊണ്ട് കണ്ടുപിടിക്കാന്‍ നിങ്ങള്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. പക്ഷേ ശ്രമിച്ചാല്‍ ഉറപ്പായും കണ്ടെത്താം.

2

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം അതിവേഗത്തില്‍ നിങ്ങളുടെ ചിന്തകള്‍ പ്രവര്‍ത്തിക്കണമെന്നാണ്. കാരണം കുറഞ്ഞ സമയമേ അതിനെ കണ്ടെത്താനുള്ളൂ. നിങ്ങളുടെ ചിന്തകള്‍ പലയിടത്തേക്കായി സഞ്ചരിക്കുകയും വേണം. കണ്ണുകള്‍ അതിവേഗം ചിത്രത്തില്‍ സഞ്ചരിച്ച് ആ പൂച്ചയ്ക്കായി തിരയണം. ഒരു കാര്യം ഉറപ്പാണ്, ഈ പൂച്ച പിടിതരാതിരിക്കാന്‍ പരമാവധി ശ്രമിച്ച് കൊണ്ടിരിക്കും. കാരണം, അതങ്ങനെ ആരുടെയും കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരിക്കുകയാണ്.

3

ഇനി ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് പരിശോധിക്കാം. ഒരു വീടാണ് ഇതെന്ന് നമുക്ക് മനസ്സിലാക്കാം. നല്ല മാര്‍ബിള്‍ ഇട്ട ഒരു തറയാണ് കാണാന്‍ സാധിക്കുന്നത്. ഏതോ വലിയ വീടിന്റെ നിലമാണിതെന്ന് മനസ്സിലാക്കാം. തൊട്ടുമുന്നിലായി ഒരു വാതിലുണ്ട്. ഗ്ലാസ് കൊണ്ടുള്ളതാണ് ആ വാതില്‍. അതിന്റെ രണ്ട് തൂണുകളും രണ്ട് വശത്തുമായി കാണാന്‍ സാധിക്കും. ഒരു വാതിലിന് പുറത്തായിട്ടാണ് ആ പൂച്ച ഇരിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

4

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

ഒരുപക്ഷേ ഈ പൂച്ച ഈ വാതില്‍ കടന്ന് അകത്തുകയറാനുള്ള ശ്രമത്തിലായിരിക്കും. അത് പക്ഷേ ആരും കാണാതെ ചെയ്യേണ്ട കാര്യമാണ്. അതിനായി ഒളിഞ്ഞിരിക്കുകയാണ് ഈ വിരുതന്‍. ആരുടെയും കണ്ണില്‍പ്പെടാതെ അകത്ത് കയറിയാല്‍ പിന്നെ നോക്കേണ്ട, ആകെ അലങ്കോലമാക്കിയിട്ടേ പൂച്ച പുറത്ത് കടക്കൂ. പക്ഷേ ആരും കാണാതെ പതുങ്ങി പതുങ്ങിയാണ് ഈ പൂച്ച വാതിലും കടന്നുപോകാന്‍ നോക്കുന്നത്.

5

പക്ഷേ ഈ നീക്കം പൂര്‍ണമായും വിജയിച്ചിട്ടില്ല. ഒരുപക്ഷേ വാതിലിന് അപ്പുറം ഏതെങ്കിലും ആളുകള്‍ നില്‍ക്കുന്നുണ്ടാവും. അതുകൊണ്ട് അകത്തേക്ക് കയറാന്‍ സാധിച്ചിട്ടുണ്ടാവില്ല. പക്ഷേ പൂച്ചയുണ്ടോ വിട്ടുകൊടുക്കുന്നു. ഏതൊരാളേക്കാളും സമര്‍ഥനാണ് പൂച്ചകള്‍. അവര്‍ക്ക് ഒരു വീട്ടിനുള്ളില്‍ കയറാനും, ആരുമറിയാതെ പുറത്തേക്ക് കടക്കാനും നന്നായിട്ടറിയാം. അതുകൊണ്ട് അപ്പുറത്ത് ആരുണ്ടെങ്കിലും അയാളുടെ കണ്ണുവെട്ടിച്ച് പൂച്ച അകത്ത് കടന്നിരിക്കും.

6

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ പൂച്ചയെ നേരത്തെ തന്നെ കണ്ടെത്തി ഓടിച്ചുവിടുകയാണ്. ഇതെങ്ങാനും ആ കെട്ടിടത്തിനുള്ളില്‍ കയറിയാല്‍ പിന്നെ മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെത്താന്‍ പറ്റില്ല. നമ്മള്‍ സമര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണ് ഇവിടെ ചെയ്യേണ്ട കാര്യം. മറ്റുള്ളവര്‍ക്ക് പൂച്ചയൊരു ബുദ്ധിമുട്ടാവുന്നതിന് മുമ്പ് ഈ പൂച്ചയെ കണ്ടെത്തണം ഇല്ലെങ്കില്‍ വെല്ലുവിളികള്‍ നമുക്ക് തന്നെ നേരിടേണ്ടി വരും.

7

image credit: Reddit

നിങ്ങള്‍ക്ക് ഈ പൂച്ചയെ കണ്ടെത്താന്‍ ആകെ അഞ്ച് സെക്കന്‍ഡുകളാണ് ബാക്കിയുള്ളത്. അതിനുള്ളില്‍ ഇവയെ കണ്ടെത്തിയിരിക്കണം. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ഈ പൂച്ച നിങ്ങളുടെ കണ്‍മുന്നില്‍ തന്നെയുണ്ട് എന്നതാണ് പ്രത്യേകത. ശരിക്കൊന്ന് കണ്ണോടിക്കുക മാത്രമാണ് ചെയ്യേണ്ട കാര്യം. ഇതാ അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഇനി നിങ്ങളെ ഇക്കാര്യത്തില്‍ ഞങ്ങള്‍ സഹായിക്കാം. ഇടതു വശത്ത് ഇറങ്ങി വരുന്ന കോണിപ്പടികളില്ലേ. അതിന് നടുവിലായിട്ടാണ് ഈ പൂച്ചയിരിക്കുന്നത്. ചിത്രത്തിലെ മാര്‍ബിളിനും പൂച്ചയ്ക്കും ഒരേ നിറമായത് കൊണ്ട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+