ഇതാ ഒരു മനോഹര ചിത്രം; ഒരു സുന്ദരി പൂച്ച ഇതില്‍ എവിടെയോ ഉണ്ട്, 9 സെക്കന്‍ഡില്‍ കണ്ടെത്തണം
പൂച്ചകള്‍ സാധാരണ ഒളിച്ചിരിക്കുന്നതില്‍ മിടുക്കരാണ്. നമ്മള്‍ തേടി നടക്കുന്ന സമയത്തൊന്നും അവയെ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. അത് വീട്ടില്‍ നിന്ന് എന്തെങ്കിലും കഴിക്കുന്ന കാര്യമാണെങ്കില്‍ പോലും അങ്ങനെയാണ്. നമ്മള്‍ തേടി നടന്നാലും ഇവ ഒളിച്ചിരിക്കുന്ന ഇടം കണ്ടെത്തുക പ്രയാസമായിരിക്കും. ഒരു കാട്ടിലാണെങ്കില്‍ പിന്നെ ഇവയെ കണ്ടെത്തുമെന്ന് വിചാരിക്കുകയേ വേണ്ട.
അതേസമയം നായകളാണെങ്കില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുകയും ചെയ്യാം. കാരണം വളരെ ശബ്ദത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് നായകള്‍. പൂച്ചകള്‍ നേരെ വിപരീത സ്വഭാവമാണ്. ഇന്ന് നമ്മുടെ മുന്നിലുള്ള ഒരു ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നതും ഒരു പൂച്ചയാണ്. അവയെ കണ്ടെത്തുകയാണ് ടാസ്‌ക്.

Image credit:Reddit
ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ അങ്ങനെ പ്രത്യേകിച്ച് ഒന്നും കാണാന്‍ കഴിയില്ല. പഴയൊരു കെട്ടിടമാണിത്. ഒരുപക്ഷേ ഒരു വീടായിരിക്കാം. ഇതില്‍ ഒളിഞ്ഞിരിക്കാന്‍ പറ്റിയ സ്ഥലങ്ങളുണ്ട്. മൂന്ന് ജനവാതിലുകള്‍ കാണാന്‍ സാധിക്കും. പക്ഷേ ഇത് ചെറുതാണ്. ഒളിഞ്ഞിരുന്നാല്‍ തന്നെ വേഗത്തില്‍ കണ്ടെത്താം. പക്ഷേ ഇതൊന്നുമല്ലാത്ത ഒരിടമുണ്ടെങ്കില്‍ ഈ പൂച്ച എവിടെയായിരിക്കും ഒളിഞ്ഞിരിക്കുക. ചിന്തിച്ച് നോക്കൂ. ചിത്രത്തില്‍ എവിടെ വേണമെങ്കില്‍ ഈ പൂച്ചയ്ക്ക് ഒളിഞ്ഞിരിക്കാന്‍ സാധിക്കുമെന്നതാണ് സത്യം. പക്ഷേ വളരെ സമര്‍ത്ഥമായിട്ടാണ് അത് മറഞ്ഞിരിക്കുന്നത്.

ആരും കണ്ടെത്തരുത് എന്ന ഉദ്ദേശത്തില്‍ തന്നെയാണ് ഈ പൂച്ച ഒളിഞ്ഞിരിക്കുന്നത്. ഒരുപക്ഷേ പൂച്ച ഉറങ്ങുകയാവാം. അല്ലെങ്കില്‍ ഇരപിടിക്കാനായി മറഞ്ഞിരിക്കുകയുമാവാം. രണ്ടായാലും തന്നെ ആരും ശല്യം ചെയ്യരുത്, അഥവാ കാണരുത് എന്ന ഉദ്ദേശത്തിലാണ് പൂച്ച ഇരിക്കുന്നത്. അതിലൂടെ മറ്റുള്ളവരെ ആശക്കുഴപ്പത്തിലാക്കാനാണ് ശ്രമം. ഇതാരും വരച്ച ചിത്രമല്ല. മറിച്ച് സ്വാഭാവിക ചിത്രമാണ്. പെട്ടെന്ന് നോക്കിയാല്‍ ഈ ചിത്രത്തില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് നമുക്ക് കാണാന്‍ സാധിക്കില്ല. അതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം നോക്കും. ഇടതുഭാഗത്ത് നോക്കിയാല്‍ വലിയൊരു വാതില്‍ കാണാന്‍ സാധിക്കും. അതിനപ്പുറം തുറന്നിട്ടിരിക്കുകയാണ്. പൂച്ച എന്തായാലും അങ്ങോട്ട് പോയില്ല. വീടിന്റെ പിന്‍ഭാഗമാണോ എന്ന് സംശയിക്കാം. വീടിനുള്ളിലേക്ക് പോകുന്ന പൈപ്പുകളും കാണാം. നിലത്ത് പച്ചപ്പ് നിറഞ്ഞിട്ടുണ്ടെങ്കിലും, അതിന് മുകളില്‍ ധാരാളം ഇലകള്‍ കൊഴിഞ്ഞ് മൂടിയിരിക്കുകയാണ്. ആരും ഇതൊന്നും വൃത്തിയാക്കാറില്ലെന്ന് ഉറപ്പാണ്. ഇവിടെ വലിയൊരു മരമുണ്ടെന്നും ഉറപ്പാണ്. ഇനി ഇതിലെ പൂച്ചയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിക്കോളൂ.

ഈ ചിത്രം സോഷ്യല്‍ മീഡിയ സൈറ്റായ റെഡിറ്റില്‍ ഷെയര്‍ ചെയ്യപ്പെട്ടതാണ്. ഇതൊരു വീടാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ ഇത് ഒരു ഫാംഹൗസിന്റെ മുറ്റമആണ്. ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് കൊക്കോ എന്ന പൂച്ചയാണ്. ഈ പൂച്ചയുടെ വിളിപ്പേരാണിത്. ഇത് കളിക്കാനായി പോയതാണ്. എവിടെയോ അതുകൊണ്ട് ഒളിച്ചിരിക്കുന്നത്. ഈ സുന്ദരിയെ നിങ്ങള്‍ വേഗത്തില്‍ കണ്ടെത്തിയാല്‍ ജീനിയസാണെന്ന് ഉറപ്പാണ്. ഒന്‍പത് സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് കൊക്കോയെ കണ്ടെത്താനായി ഉള്ളത്. കാണുമ്പോള്‍ ഈസിയാണെന്ന് തോന്നുമെങ്കിലും പസില്‍ കടുപ്പമേറിയതാണ്.

Image credit:Reddit
കഴുകനെ പോലെ ഷാര്‍പ്പായ കണ്ണുകളുണ്ടെങ്കില്‍ ആ പൂച്ച എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താം. എന്നാല്‍ അത്തരമൊരു നിരീക്ഷണ പാടവം നിങ്ങള്‍ക്കില്ലെങ്കില്‍ വേഗം തന്നെ ചിത്രത്തിലേക്ക് നോക്കി തിരയാന്‍ തുടങ്ങിക്കോളൂ. വളരെ കുറച്ച് സമയം മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ആ വാതില്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലേ. ഇതിന് ഏറ്റവും താഴെയായി ഈ പൂച്ച ഒളിഞ്ഞിരിക്കുന്നുണ്ട്. കൊക്കോയെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുന്നതിന് കാരണം, അതിനടുത്തായി നിരവധി ഇലകള്‍ കൂട്ടിയിട്ടിട്ടുണ്ട്. ഒരേ നിറമാണ് ഇതിനും. അത് നമ്മളെ കണ്‍ഫ്യൂഷനിലാക്കുന്നതാണ്.












Click it and Unblock the Notifications