വിരുതന്‍ പൂച്ച അല്ലേ ആ നില്‍ക്കുന്നത്, ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍; 9 സെക്കന്‍ഡില്‍ കണ്ടെത്തണം
പൂച്ചകള്‍ അപ്രവചനീയമായ ജീവികളാണ്. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഒളിച്ചിരിക്കുന്നതിലും ഇവര്‍ മിടുക്കരാണ്. എവിടെയെങ്കിലുമായിരിക്കും ഒളിച്ചിരിക്കുക. കണ്ടെത്താനാണെങ്കില്‍ നൂറ് സ്ഥലങ്ങളില്‍ നമ്മള്‍ തേടേണ്ടി വരും. വളര്‍ത്തുപൂച്ചകളാണ് ഇപ്രകാരം ചെയ്യുക. ഇനി തെരുവ് പൂച്ചകളാണെങ്കില്‍ പറയുകയേ വേണ്ട.
വീടുകളില്‍ ഓടിക്കയറാനും, ഭക്ഷണം കട്ട് തിന്നാനുമെല്ലാം ഇവര്‍ മിടുക്കരാണ്. രണ്ട് കൂട്ടം പൂച്ചകളും ഒളിച്ചിരിക്കുന്ന കാര്യത്തില്‍ വിദഗ്ധരാണ്. ഇവയെ കണ്ടെത്താന്‍ ആരൊക്കെ ശ്രമിച്ചാലും പറ്റുകയുമില്ല. ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രത്തിലുള്ള ടാസ്‌ക് അത്തരത്തിലൊന്നാണ്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം....

image credit: Bright Side
ഈ ചിത്രമൊരു ഫണ്‍ പസിലാണ്. ഒരേസമയം എന്റര്‍ടെയിന്‍മെന്റായും അതുപോലെ നമ്മുടെ ചിന്താശേഷിക്ക് വേണ്ടിയുള്ളതായും ഇതിനെ കാണാം. നമ്മളെ വെല്ലുവിളിക്കുന്നൊരു ചിത്രമാണിത്. ഇതില്‍ ഒരു സുന്ദരി പൂച്ച ഒളിഞ്ഞിരിക്കുന്നുണ്ട്. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഒരു മുറിയിലാണ് ഇത് ഒളിഞ്ഞിരിക്കുന്നത്. ഒരു തൂപ്പുകാരിയെയും ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഇവരും ഈ പൂച്ചയെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്.

ഈ ചിത്രത്തിനുള്ള പ്രത്യേകത എന്തെന്നാല്‍ പൂച്ച ആര്‍ക്കും പിടിതരാതെ ഇരിക്കുന്നുവെന്നതാണ്. അത് ആരെയും ഗൗനിക്കാതെ ഒളിഞ്ഞിരിക്കുകയാണ്. ആരൊക്കെയോ ശ്രമിച്ചിട്ടും അതിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാരണം അത്ര സമര്‍ത്ഥമായിട്ടാണ് ഇത് ഒളിഞ്ഞിരിക്കുന്നത്. ഒരുപക്ഷേ അതിനൊരു മൂഡുണ്ടാവില്ല. ചിലപ്പോള്‍ ആരോടെങ്കിലും ദേഷ്യപ്പെട്ടിട്ടാവും അത് ഒളിഞ്ഞിരിക്കുന്നത്. ഇനി ഏതെങ്കിലും ജീവിയെ പേടിച്ചിട്ടും അങ്ങനെ സംഭവിക്കാം.

വീട്ടിലെ നായകളെ പേടിച്ചും, പുറത്ത് നായകളുടെ കുരച്ചില്‍ കേട്ടാലും പൂച്ചകള്‍ ഒളിഞ്ഞിരിക്കാം. അത് അവയുടെ പൊതുസ്വഭാവമാണ്. നായകള്‍ തുടര്‍ച്ചയായി ഓടിക്കുന്നതും പൂച്ചകളുടെ കാര്യത്തില്‍ നാം കാണാറുള്ള കാഴ്ച്ചയാണ്. പുറത്തുള്ള പൂച്ചയാണെങ്കില്‍ ഓടി മരത്തിന് മുകളിലൊക്കെ കയറിയിരുന്നാണ് ഇത് രക്ഷപ്പെടുക. ഏതെങ്കിലും കാട്ടില്‍ ഓടി ഒളിച്ചും ഇവ രക്ഷപ്പെടാറുണ്ട്. അങ്ങനെ രക്ഷപ്പെടാന്‍ നിരവധി മാര്‍ഗങ്ങള്‍ പൂച്ച സ്വീകരിക്കാറുണ്ട്.

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്
ഈ ചിത്രത്തില്‍ ഒരു സ്ത്രീ ഒരു ചൂലും പിടിച്ച് നില്‍ക്കുന്നത് കാണാം. ചിത്രം പരിശോധിക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത് ഇക്കാര്യമാണ്. ഇവര്‍ വീട് വൃത്തിയാക്കുന്ന തിരക്കിലാണ്. ഇവര്‍ തൂത്തുവൃത്തിയാക്കുന്നതിനിടെയാണ് പൂച്ചയെ തേടുന്നത്. ഇവരുടെ മുഖഭാവം ശ്രദ്ധിച്ചാല്‍ അറിയാം, കടുത്ത ദേഷ്യത്തിലാണ്. അവര്‍ക്ക് ആ പൂച്ചയെ കണ്ടെത്തണം. വലിയ ശല്യക്കാരനാണ് ഈ പൂച്ചയെന്ന് നമുക്ക് മനസ്സിലാക്കാം. ഈ മുറിയില്‍ എവിടെയോ ആണ് ആ പൂച്ച ഒളിഞ്ഞിരിക്കുന്നത്.

ഇവരുടെ കൈയ്യില്‍ വലിയൊരു ചൂലുണ്ട്. തൂത്ത് കൊണ്ടിരിക്കുകയായിരുന്നു ഇവരെന്ന് മനസ്സിലാക്കാം. ഒരു ബക്കറ്റും ഇവരുടെ അടുത്ത് തന്നെയുണ്ട്. ഇവര്‍ക്ക് പിന്നിലായി മരത്തിന്റെ ഔരു വാതില്‍ കാണാം. കുറച്ച് വസ്ത്രങ്ങളുടെ ഇവിടെ തൂക്കിയിട്ടിട്ടുണ്ട്. ക്യാന്‍ യു ഫൈന്‍ഡ് ദ ക്യാറ്റ് എന്നാണ് ഈ ഒപ്ടിക്കല്‍ ചിത്രത്തിന്റെ പേര്. ഇത്രയും കാര്യങ്ങള്‍ മാത്രമാണ് ഈ ചിത്രത്തിലുള്ളത്. സൂക്ഷിച്ച് നോക്കിയാല്‍ ഒരു പൂച്ചയെ കൂടി കണ്ടെത്താന്‍ സാധിക്കും.

നിങ്ങളുടെ ബുദ്ധിശക്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്താനായി ഈ ചിത്രം ഉപയോഗിക്കൂ. കണ്ണുകള്‍ കഴുകനെ പോലെ സൂക്ഷമേറിയതാക്കിയാല്‍ ആ പൂച്ച എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താം. സമര്‍ത്ഥനായ പൂച്ചയാണിത്. അതിനെ കണ്ടെത്തണമെങ്കില്‍ നിങ്ങളുടെ ബുദ്ധി അതിന് മുകളില്‍ പോകണം. വേഗം ചിത്രത്തിന്റെ നാല് വശത്തേക്കും തിരഞ്ഞോളൂ. എവിടെയെങ്കിലും അവ ഒളിഞ്ഞിരിക്കുന്നുണ്ടാവും.

image credit: Bright Side
നിങ്ങള്‍ക്ക് മുന്നിലുള്ളത് ഒന്‍പത് സെക്കന്‍ഡുകളാണ്. ആ സമയത്തിനുള്ളില്‍ ഈ വിരുതന്‍ പൂച്ചയെ കണ്ടെത്തിയിരിക്കണം. വേഗം നോക്കി തുടങ്ങിക്കോളൂ. ഇതാണ് അനുവദിച്ച സമയം അവസാനിച്ചിരിക്കുകയാണ്. ഇനി നിങ്ങളെ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ. യുവതിയുടെ ഇടതുവശത്തെ കൈയ്യിലേക്ക് നോക്കൂ. ഈ സ്ത്രീയുടെ മുഖത്തിന്റെയും ചൂലിന്റെയും ഇടയിലായിട്ടാണ് ആ പൂച്ച ഒളിഞ്ഞിരിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലമായത് കൊണ്ടാണ് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയത്.












Click it and Unblock the Notifications