Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്ന് നോക്കൂ ഈ മനോഹര ചിത്രം; ഒരു കള്ളി പൂച്ച ഇതിലുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

സൗന്ദര്യം എന്നത് ഓരോ ആളുകള്‍ക്കും പല രീതിയിലാണ്. അത് ചിലപ്പോള്‍ ആളുകളോടാവാം, ചിലപ്പോള്‍ ഏതെങ്കിലും സ്ഥലത്തിനോടാവാം. ചിലപ്പോള്‍ അത് ഏതെങ്കിലും വസ്ത്രങ്ങളോടാവാം. ചില നിറങ്ങള്‍ കാണുമ്പോള്‍ എന്തൊരു ഭംഗിയാണിതിനെന്ന് നമ്മള്‍ അറിയാതെ പറഞ്ഞ് പോകാറുണ്ട്. അത് നമ്മുടെ മനസ്സിലേക്ക് ആ നിറം പതിഞ്ഞ് പോകുന്നത് കൊണ്ടാണ്.

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും അതുപോലെയാണ്. ഒരിക്കല്‍ മനസ്സില്‍ പതിഞ്ഞ് പോയാല്‍ നമ്മളെ വിട്ടുപോകാന്‍ പ്രയാസമാണ്. അത് എത്ര കഠിനമാണെങ്കിലും ദിവസവും ഒന്നെങ്കിലും നമുക്ക് കാണേണ്ടി വരും. അതൊരു തരം ആകര്‍ഷണമാണ്. ഏത് മൂഡില്‍ ഇരുന്നാളും ആ ചിത്രത്തിലേക്ക് നമ്മളെ ആകര്‍ഷിക്കുന്ന കാര്യമാണിത്.

1

ഇന്നത്തെ നമ്മുടെ ഒപ്ടിക്കല്‍ ചിത്രം മനോഹരവും, അതുപോലെ രഹസ്യങ്ങളുടെ ഒരു കലവറയുമാണ്. ഈ ചിത്രം മനോഹരമാകുന്നത് എങ്ങനെയെന്ന് ആദ്യം നോക്കാം. ചിത്രത്തില്‍ കാണുന്നത് ഒരു അലമാറയാണ്. അതിലുള്ള വസ്ത്രങ്ങളും മറ്റ് കാര്യങ്ങളും നോക്കൂ. എല്ലാം കളര്‍ഫുളാണ്. ഇത്രയും നിറങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു കാര്യം മനോഹരമാകാതിരിക്കുന്നത് എങ്ങനെയാണ്. ഓരോ കാര്യവും ഇതില്‍ വൃത്തിയില്‍ അടുക്കി വെച്ചിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രങ്ങളും, ആഭരണങ്ങളും, തൊപ്പികളും, ചെരിപ്പുമെല്ലാം ഈ ചിത്രഹത്തില്‍ കാണാം. ഒരുവശത്ത് യാത്ര ചെയ്യാനുള്ള ബാഗുകളുമുണ്ട്.

2

image credit: Bright Side

പക്ഷേ കാണുന്നത് പോലെയല്ല ഈ ചിത്രം. ഒരു പൂച്ച അതായത് കള്ളി പൂച്ച ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഈ ചിത്രം പോലെ കളര്‍ഫുള്‍ പൂച്ചയാണ് അത്. പക്ഷേ ആര് നോക്കിയിട്ടും പിടിതരാതെ മറഞ്ഞിരിക്കുകയാണ് മിടുക്കി പൂച്ച. ഇതിനെ കണ്ടെത്തുകയാണ് ഒപ്ടിക്കല്‍ ചിത്രത്തില്‍ നമുക്കുള്ള ടാസ്‌ക്. ഈ ചിത്രം നിങ്ങളെ കണ്‍ഫ്യൂഷനിലാക്കുമെന്ന് ആ പൂച്ചയ്ക്ക് അറിയാം. കാരണം എവിടെ നോക്കിയാലും ആ അലമറായിലെ സൗന്ദര്യം മാത്രമാണ് നമ്മുടെ കണ്ണുകളിലേക്ക് എത്തുക. അങ്ങനെയുള്ളപ്പോള്‍ പൂച്ച പോയിട്ട് ദിനോസര്‍ ഒളിഞ്ഞിരുന്നാലും നമ്മുടെ ശ്രദ്ധയില്‍ വരില്ല.

3

ഈ ചിത്രം ഇത്ര കളര്‍ഫുളാക്കിയതിന് കാരണമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസകരമാക്കാനാണ് ഇത്ര നിറങ്ങള്‍ ഇതില്‍ പരസ്യമാക്കി വെച്ചത്. ഒരുപാട് കുട്ടികള്‍ ഈ ചിത്രത്തിലേക്ക് ആകര്‍ഷിക്കപ്പെടും. അവര്‍ക്ക് നല്ലൊരു പസില്‍ കൂടിയാണിത്. മുന്നില്‍ കാണുന്നത് ഒരു സാധാരണ അലമാറയല്ല. ധാരാളം അറകള്‍ ഉള്ള, ഒരുപാട് വസ്ത്രങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നൊരു അലമാറയാണ്. ഒരുപാട് വാതിലുകളും അലമാറയ്ക്കുണ്ട്. ഒരു നോട്ടത്തിലൂടെ തന്നെ ഒരു ധനികന്റെ വീട്ടിലെ അലമാറയാണിതെന്ന് ഉറപ്പിക്കാം. അയാളുടെ ഭാര്യയുടേതായിരിക്കും ഇത്.

4

ഈ അലമാറയ്ക്കിടയില്‍ ഒരു പൂച്ചയ്ക്ക് എളുപ്പത്തില്‍ ഒളിഞ്ഞിരിക്കാം. എവിടെയാണെന്ന് നമ്മളാണ് ബുദ്ധി ഉപയോഗിച്ച് കണ്ടെത്തേണ്ടത്. ഈ ചലഞ്ചിന് ഇറങ്ങിയവരില്‍ വെറും രണ്ട് ശതമാനം പേര്‍ മാത്രമാണ് വിജയിച്ചത്. ബാക്കിയുള്ള 98 ശതമാനവും തോറ്റോടിയവരാണ്. നിങ്ങളുടെ ബുദ്ധിശക്തിയെ അളക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഈ ചിത്രം. അലമാറയിലെ ഓരോ കാര്യത്തിലേക്കും വേഗം കണ്ണോടിച്ച് നോക്കൂ. ആ പൂച്ച എങ്ങോട്ട് വേണമെങ്കിലും മാറാം. കള്ളി പൂച്ചയായത് കൊണ്ട് നിങ്ങളെ പറ്റിക്കാനും സാധ്യതയുണ്ട്. വിട്ടുകൊടുക്കാതെ അതിനെ പിന്തുടരൂ.

5

image credit: Bright Side

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

ഒരുപാട് സമയമൊന്നും നിങ്ങളുടെ മുന്നില്‍ ഇല്ല. വെറും പതിനഞ്ച് സെക്കന്‍ഡ് മാത്രമാണ് ഉള്ളത്. അതിനുള്ളില്‍ ഈ പൂച്ച ഒളിഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തണം. വേഗം ചിത്രത്തിലേക്ക് നോക്കൂ. ഇതാ നിങ്ങളുടെ സമയം അവസാനിച്ചിരിക്കുന്നു. വസ്ത്രങ്ങള്‍ക്കിടയിലൊക്കെ നിങ്ങള്‍ പരിശോധിച്ചെന്ന് വിശ്വസിക്കുന്നു. എന്തായാലും നിരാശപ്പെടേണ്ട. ഈ പൂച്ച എവിടെയാണ് ഉള്ളതെന്ന് ഞങ്ങള്‍ പറഞ്ഞ് തരാം.ഈ അലമാറയുടെ നടുവിലുള്ള ഭാഗം നോക്കൂ. അതിന് ഏറ്റവും അടിയിലായുള്ള തുണിക്കിടയില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് ആ പൂച്ച. അതിനടുത്തായി മഞ്ഞ നിറത്തിലുള്ള ചെരിപ്പുകളും കാണാം. ഇപ്പോള്‍ കണ്ടില്ലേ എത്ര മാത്രം കള്ളിയാണ് ആ പൂച്ചയെന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+