ഇതാ ഒരു കള്ളിപ്പൂച്ച, ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍; കണ്ടെത്താമോ? 9 സെക്കന്‍ഡ് തരാം
ഒളിച്ചിരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമേതാണ്. കാടുകള്‍, പുല്‍മേടുകള്‍, എന്നിവയൊക്കെ അതില്‍ വരും. പ്രശാന്തമായ ഏതൊരു സ്ഥലത്തും നിശബ്ദതയുണ്ടാവും. അങ്ങനെയുള്ള സ്ഥലത്താണ് ഒളിഞ്ഞിരിക്കാന്‍ ഏറ്റവും എളുപ്പം. ഒരു സെമിത്തേരിയുടെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. ഇതിനും ചുറ്റും ഒരു കാടോ പുല്‍മേടോ ഉണ്ടെങ്കില്‍ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം സംഭവിക്കാം.
ഒരു ഒപ്ടിക്കല്‍ ചിത്രത്തിന് അതുപോലെ പലതിനെയും ഒളിപ്പിക്കാന്‍ സാധിക്കും. സെമിത്തേരി വരുന്നതാണ് ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രം. അതില്‍ ഒരു മൃഗം ഒളിഞ്ഞിരിക്കുന്നുണ്ട്. സൂക്ഷ്മമായ കണ്ണുകള്‍ അതിനെ കണ്ടെത്തുകയാണ് വേണ്ടത്. അത് എങ്ങനെ സാധിക്കുമെന്ന് പരിശോധിക്കാം.

സെമിത്തേരി നമ്മളെ പലതും ഓര്‍മിപ്പിക്കുന്ന ഒന്നാണ്. നമ്മുടെ പ്രിയപ്പെട്ട പലരെയും അവിടെ അടക്കിയിട്ടുണ്ട്. ചിലപ്പോള്‍ കല്ലറകളില്‍ പച്ചപ്പ് പിടിച്ച് ആകെ കാട് മൂടിയിട്ടുണ്ടാവും. കൊത്തിവെച്ച പേരുകള്‍ പോലും കാണാന്‍ കഴിഞ്ഞെന്ന് വരില്ല. എന്തായാലും ആരുടെയെങ്കിലും പ്രിയപ്പെട്ടവര്‍ സെമിത്തേരികളില്‍ ഉണ്ടാവുമെന്ന് കാര്യം ഉറപ്പാണ്. ജീവിതത്തില്‍ അവരെ ഒരിക്കലെങ്കിലും ഓര്‍ക്കാത്തവരായി ആരുമുണ്ടാവില്ല.

IMAGE CREDIT: Reddit
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മുടെ ഉള്ളിലെ ഇന്റലിജന്‍സിനെ എപ്പോഴും വെല്ലുവിളിക്കുന്ന ഒന്നാണ്. സാധാരണ ബുദ്ധി ഉപയോഗിച്ചാല്‍ ഒരു കാര്യവും നമുക്ക് കണ്ടെത്താന്‍ സാധിക്കില്ല. വെറും സാധാരണമായ കാര്യങ്ങള്‍ മാത്രമേ കണ്ടെത്താനാവൂ. എന്നാല്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ സ്ഥിരമായി പസില്‍ കളിക്കുന്നതിന് ഉപയോഗിച്ചാല്‍ നമ്മുടെ ബുദ്ധി ശക്തി വര്‍ധിക്കും. അത് ഏത് മത്സരത്തില്‍ പങ്കെടുക്കുമ്പോഴും ജീനിയസ് എന്ന പേര് ലഭിക്കാനും കാരണമാകും.

വിശ്വനാഥന് ആനന്ദും കാള്‍സനും ചെസ് കളിക്കുന്നത് പോലെ വളരെ ബുദ്ധിപരമായിട്ടാണ് ഈ ചിത്രങ്ങളെ സമീപിക്കേണ്ടത്. നമ്മുടെ മുന്നിലുള്ളത് അതുപോലെ ഒരു ഇന്റലിജന്‍സ് ആവശ്യമുള്ള ചിത്രമാണ്. ഒരു മനോഹരമായ, എന്നാല്‍ പ്രശാന്തമായ ഒരു സെമിത്തേരി ഈ ചിത്രത്തില്‍ കാണാം. ധാരാളം കല്ലറകളും ഇതില്‍ കാണാം. ഇത് ഇന്ത്യയിലെ സെമിത്തേരിയല്ല. വിദേശ രാജ്യങ്ങളിലുള്ള ഏതോ സെമിത്തേരിയാണ്.

ഈ ചിത്രം നിങ്ങളെ വട്ടം കറക്കും. ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു പൂച്ചയാണ്. കുറുമ്പിയായ, സൂത്രശാലിയായ പൂച്ചയാണിത്. ആരുടെയും കണ്ണില്‍പ്പെടാതെ സമര്‍ത്ഥമായി ഇത് ഒളിഞ്ഞിരിക്കുകയാണ്. ആരൊക്കെ ശ്രമിച്ചിട്ടും, ശബ്ദം പോലും പൂച്ചയില്‍ നിന്ന് വന്നിട്ടില്ല. ഒരുപക്ഷേ സമാധാനമായി എവിടെയെങ്കിലും ഉറങ്ങുകയാവും ഈ പൂച്ച. അതുമല്ലെങ്കില്‍ മനുഷ്യരെയോ നായകളെയോ പേടിച്ച് എവിടെയെങ്കിലും ഒളിഞ്ഞിരിക്കുകയുമാവാം.

എന്തായാലും സെമിത്തേരിയിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. നല്ല തെളിഞ്ഞ ദിവസമാണെന്ന് കാണാം. കാരണം പ്രകാശം എല്ലായിടത്തുമുണ്ട്. നല്ല വെയില് തന്നെയുണ്ട്. പലയിടത്തും പച്ചപ്പുകള്‍ കാാണാം. ധാരാളം മരങ്ങളുമുണ്ട്. ഇതിനിടയിലായിട്ടാണ് സെമിത്തേരിയുള്ളത്. ഏത് പൂച്ചയ്ക്കും ഒളിഞ്ഞിരിക്കാന്‍ സൗകര്യപ്രദമായ സാഹചര്യമാണ് ഈ സെമിത്തേരിയിലിലുള്ളത്. പക്ഷേ നിങ്ങളുടെ മുന്നില്‍ തന്നെ ആ പൂച്ചയുണ്ടെന്ന കാര്യം മറക്കരുത്. ശ്രമിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും.

പൂച്ചകള്‍ എപ്പോഴും സാഹചര്യങ്ങളെ മുതലെടുത്ത് ഒളിഞ്ഞിരിക്കാന്‍ മിടുക്കരാണ്. അത് പ്രകൃതി നല്കുന്ന കഴിവാണ്. അതുകൊണ്ട് പൂച്ചയുടെ നിറവുമായി ചേരുന്ന സ്ഥലങ്ങളിലേക്ക് ആദ്യ കണ്ണോടിച്ച് നോക്കൂ. ഭാഗ്യമുണ്ടെങ്കില്‍ ഒറ്റ കാഴ്ച്ചയില്‍ തന്നെ ഈ കള്ളിപൂച്ച നിങ്ങളുടെ കണ്ണില്‍ ഉടക്കും. ക്ഷമ കാണിച്ച് സൂക്ഷ്മതയോടെ വേണം നോക്കാന്‍. ഇല്ലെങ്കില്‍ ഇവ നിങ്ങളെയും ശരിക്കും വട്ടം കറക്കും.

IMAGE CREDIT: Reddit
നിങ്ങള്‍ക്ക് മുന്നില്‍ ഈ പൂച്ചയെ കണ്ടുപിടിക്കാന്‍ 9 സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ തന്നെ കണ്ടുപിടിച്ചിരിക്കണം. വേഗം നോക്കിക്കോളൂ. ഇല്ലെങ്കില്‍ സമയം തീരും. ഇനിയും കണ്ടെത്താന്‍ സാധിച്ചില്ലേ. ഇതാണ് നിങ്ങള്‍ക്ക് അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. നിങ്ങളെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. നേരെ നോക്കൂ, അതില്‍ ബെഞ്ച് പോലുള്ള ഒരു കല്ലറ കാണാന്‍. അതിനടിയിലായി ഒളിഞ്ഞിരിക്കുന്നുണ്ട് ഈ വിരുതന് പൂച്ച. അങ്ങോട്ട് ആരും കണ്ണോടിക്കില്ലെന്ന് പൂച്ചയ്ക്കറിയാം.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications