Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു തന്ത്രശാലിയാണ് ഈ നായ; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്, 7 സെക്കന്‍ഡില്‍ കണ്ടെത്തണം

കണ്ണ് നമുക്ക് വളരെ ആവശ്യമുള്ളൊരു കാര്യമാണ്. എന്ത് കണ്ടുപിടിക്കാനും നമുക്ക് കണ്ണുകള്‍. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും കണ്ണുകളും തമ്മില്‍ വലിയ ബന്ധമുണ്ട്. രഹസ്യങ്ങള്‍ ഒളിപ്പിച്ച്, കണ്ണുകളെ വെല്ലുവിളിക്കുന്നവയാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. അത് ചിലപ്പോള്‍ നമ്മളെ പോലും അമ്പരപ്പിക്കുന്ന ചിത്രങ്ങളായി മാറാറുണ്ട്. കാരണം നമ്മളെ കടത്തിവെട്ടുന്നവരായിരിക്കും ആ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടാവുക.

ചിലത് പക്ഷേ പ്രകൃതിയാല്‍ ഉണ്ടാവുന്ന കാര്യങ്ങളാണ്. അവ പിന്നീട് ഒപ്ടിക്കല്‍ ചിത്രങ്ങളായി മാറുകയാണ് ചെയ്യുക. എന്തായാലും അവ ആരെയും കണ്‍ഫ്യൂഷനാക്കുന്നതാണ്. ഇന്ന് നമ്മുടെ മുന്നിലുള്ളതും സുന്ദരവും എന്നാല്‍ തലപുകയ്‌ക്കേണ്ടി വരുന്നതുമായ ചിത്രമാണ്. വിശദമായി പരിശോധിക്കാം....

1

ഈ ഒപ്ടിക്കല്‍ ചിത്രം ഭയങ്കര കളര്‍ഫുളാണ്. ഒരു പ്ലേസ്‌കൂള്‍ പോലെയാണ് നമുക്കിത് നോക്കുമ്പോള്‍ തോന്നുക. പക്ഷേ ഇതിനിടയില്‍ ഒരു ക്യൂട്ടായിട്ടുള്ള നായ ഒളിഞ്ഞിരിക്കുന്നുണ്ട്. അവയെ കണ്ടെത്തണം. ഇല്ലെങ്കില്‍ ഒരുപക്ഷേ ഈ ചിത്രത്തിലുള്ളവര്‍ക്ക് അതൊരു പ്രശ്‌നമായി മാറിയേക്കും. ഈ ചിത്രം കളര്‍ഫുളായത് കൊണ്ട് ആര്‍ക്കും ഫോക്കസ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്.

2

image credit: Bright Side

ഈ ചിത്രം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഒരു ബ്രെയിന്‍ ടീസറാണ്. അതുകൊണ്ട് വളരെ സൂക്ഷിച്ച് കളിക്കണം. നായകള്‍ സാധാരണ എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. വീട്ടില്‍ പെറ്റ് ഡോഗ്‌സിനെ എല്ലാവരും വളര്‍ത്തുന്നുണ്ടാവും. ഈ ചിത്രത്തിലെ നായയും അതുപോലൊന്നാണ്. അതിന് എവിടെ പോകാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതാണ് ഈ മുറിയിലേക്ക് തന്നെ വരാനും ഒളിച്ചിരിക്കാനും കാര്യം.

3

ഇനി ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം. ചിത്രത്തിന്റെ നടുവില്‍ ഒരു ഗെയിമിംഗ് ബോര്‍ഡുണ്ട്. തൊട്ടടുത്തായി ഒരു സ്ത്രീ നില്‍ക്കുന്നുമുണ്ട്. മഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞാണ് അവര്‍ നില്‍ക്കുന്നത്. ഇവരുടെ കൈയ്യില്‍ ഒരു ബാസ്‌കറ്റുണ്ട്. മറ്റേ കൈയ്യില്‍ നായയുടെ കോളറില്‍ കെട്ടുന്ന തുകലാണ്. അതില്‍ നിന്ന് ഇവര്‍ നായയെ തേടി കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. പക്ഷേ ഇവര്‍ എവിടെ തിരഞ്ഞിട്ടും ഈ നായയെ കണ്ടെത്താനായിട്ടില്ല.

4

ചിത്രത്തില്‍ വേറെ എന്തൊക്കെയുണ്ടെന്ന് നോക്കൂ. നിറയെ കളിപ്പാട്ടങ്ങള്‍ കാണാം. സ്റ്റഫ് ചെയ്ത് വെച്ച മൃഗങ്ങളെ കാണാം. എന്തൊക്കെയോ ഗെയിംസിനുള്ള കാര്യങ്ങളാണ് ഉള്ളത്. ഒരു കരടിയുടെ പാവയുണ്ട്. ജിറാഫിന്റെ പാവയും കാണാം. താറാവ് മുതല്‍ ചെന്നായ വരെയുള്ളതിന്റെ പാവകള്‍ കാണാം. ഷെല്‍ഫിലായിട്ടാണ് സ്റ്റഫ് ചെയ്ത് വെച്ച കാര്യങ്ങളുള്ളത്. അതിലൊരു ആമയെ കാണാം. കാര്‍ അടക്കമുള്ള കാര്യങ്ങളും ഷെല്‍ഫില്‍ കാണാം.

5

ദ ഡോഗ് തിങ്ക്‌സ് ഹീ ഈസ് എ സ്റ്റഫ്ഡ് ആനിമല്‍ എന്നാണ് ഈ ചിത്രത്തിന്റെ പേര്. അതിനര്‍ത്ഥം സ്റ്റഫ് ചെയ്ത് വെച്ച ഈ മൃഗങ്ങളുടെ കൂട്ടത്തില്‍ എവിടെയോ ആ നായയുണ്ടെന്നാണ്. ഇപ്പോള്‍ കുറച്ച് കൂടി കടുപ്പമായിരിക്കുകയാണ് ഈ ചലഞ്ച്. ചിത്രത്തിലേക്ക് നോക്കിയാല്‍ നായയുടെ രൂപത്തിലുള്ള പല മൃഗങ്ങളെയും കാണാം. എന്നാല്‍ യഥാര്‍ത്ഥ മൃഗം ഏതാണെന്ന് മാത്രം നമുക്ക് പറയാനാവില്ല. അത്രയേറെ കടുപ്പമുണ്ട് ഈ ചിത്രത്തിന്.

6

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

ഈ യുവതി നോക്കുന്ന ദിശയില്‍ അല്ല ആ നായ ഒളിഞ്ഞിരിക്കുന്നതെന്ന് വ്യക്തമാണ്. കാരണം. എവിടേക്കോ ആണ് ആ യുവതി നോക്കുന്നത്. കളിപ്പാട്ടങ്ങള്‍ക്കിടയിലേക്ക് അവര്‍ നോക്കുന്നതേയില്ല. ചിത്രം നമ്മളെ വട്ടംകറക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ വിട്ടുകൊടുക്കാന്‍ പാടില്ല. ഒരു ചലഞ്ചിന് ഇറങ്ങിയാല്‍ അവസാന വരെ പൊരുതുന്നതാവണം ശീലം. ചിത്രത്തിലേക്ക് ശരിക്കുമൊന്ന് നോക്കൂ. എന്നിട്ട് നായയുടെ രൂപം സങ്കല്‍പ്പിച്ച് ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. കണ്ടെത്താന്‍ ആയേക്കും.

7

image credit: Bright Side

നിങ്ങള്‍ക്ക് മുന്നില്‍ ഏഴ് സെക്കന്‍ഡുകളാണ് ആ നായയെ കണ്ടെത്താന്‍ ഉള്ളത്. വിചാരിച്ചാല്‍ ഈ സമയം കൊണ്ട് കണ്ടെത്താം. ആ സ്റ്റഫ് ചെയ്ത മൃഗങ്ങളിലേക്ക് വേഗം തിരഞ്ഞോളൂ. ഇതാ ആ സമയം അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ വലത് വശത്തേക്ക് ഒന്ന് നോക്കൂ. ആ നായയെ കണ്ടെത്താന്‍ സാധിക്കു. ആ ചിത്രത്തില്‍ സമര്‍ഥമായി ഒളിഞ്ഞിരിക്കുകയാണ്. നമ്മുടെ കണ്‍മുന്നില്‍ തന്നെ ആ നായയുണ്ട്. പക്ഷേ നമ്മുടെ ബുദ്ധിശക്തിയെ വഴിതിരിച്ച് വിടാന്‍ ആ ചിത്രങ്ങള്‍ക്ക് സാധിക്കുന്നത് കൊണ്ടാണ് കണ്ടെത്താനാവാതിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+