Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിയിലെ സ്വര്‍ഗമാണോ ഈ പാര്‍ക്ക്; ഇതിലൊരു ഉടുമ്പ് ഒളിഞ്ഞിരിക്കുന്നുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

പാര്‍ക്ക് എന്ന് പറയുന്നത് സന്തോഷത്തിന്റെ സമാധാനത്തിന്റെ ഇടമാണ്. ഈ പാര്‍ക്കിനുള്ളില്‍ ഒരു പൂന്തോട്ടം കൂടിയുണ്ടെങ്കിലോ? ബഹുകേമമായി അല്ലേ. സാധാരണ പൂന്തോട്ടമാകുമ്പോള്‍ അതില്‍ എന്തൊക്കെയുണ്ടാവും. ചിത്രശലഭങ്ങളും പക്ഷികളും വണ്ടുകളുമൊക്കെ ആ പൂന്തോട്ടത്തിലുണ്ടാവും. അതാണ് പ്രകൃതിയുടെ രീതി. ഇതിനൊക്കെ പുറമേ മനുഷ്യര്‍ കാറ്റുകൊള്ളാനും ഒന്ന് റിലാക്‌സ് ചെയ്യാനുമൊക്കെ പൂന്തോട്ടത്തിലും പാര്‍ക്കിലുമൊക്കെ വരും. അവിടെ വെയില്‍ കുറഞ്ഞിരിക്കും എന്നതാണ് കാരണം.

ധാരാളം തണല്‍ മരങ്ങളാണ് ഇവിടെയുള്ളത്. ഇതിനുള്ളില്‍ ആര്‍ക്ക് വേണമെങ്കിലും ഒളിഞ്ഞിരിക്കാന്‍ സാധിക്കും. അതാണ് മറ്റൊരു പ്രത്യേകത. ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രവും അത്തരത്തിലൊരു പാര്‍ക്കും പൂന്തോട്ടവും അടങ്ങുന്നതാണ്. ഇതില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് നമുക്കൊന്ന് പരിശോധിക്കാം....

1

Image credit: Bright Side

ഈ ചിത്രം സമര്‍ത്ഥമായി വരച്ചതാണ്. ഒന്ന് നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നാത്ത പാര്‍ക്കാണ് ഇത്. വേണമെങ്കില്‍ ഒരു പൂന്തോട്ടമെന്നും ഇതിനെ വിളിക്കാം. കാരണം ധാരാളം ചെടികള്‍ ഈ ചിത്രത്തിലുണ്ട്. പാര്‍ക്കിന് സമാനമായി ഇരിക്കാനുള്ള ഒരു ബെഞ്ച് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഒരു തെരുവ് വിളക്കും ഇതിലുണ്ട്. രാത്രിയായാലും സമാധാനത്തോടെ ഇരിക്കാന്‍ ഇത് സഹായിക്കും. എവിടെ നോക്കിയാലും പച്ചപ്പ് മാത്രമുള്ള ഈ ചിത്രം മനോഹരമാണെന്ന് ആരും പറഞ്ഞ് തരേണ്ടതില്ല. ഭൂമിയിലെ സ്വര്‍ഗമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.

2

നമുക്ക് ഈ ചിത്രത്തിന്റെ ഭംഗിയില്‍ മുഴുകിയിരിക്കാന്‍ പറ്റില്ല. കണ്ടുപിടിക്കേണ്ടത് ഇതില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ജീവിയെയാണ്. ഒരു ഉടുമ്പാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളും വലിയൊരു കാടും തൊട്ടടുത്തുണ്ട്. ഈ ഉടുമ്പിന് എവിടെ വേണമെങ്കിലും ഒളിഞ്ഞിരിക്കാം. പക്ഷേ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ കണ്‍ഫ്യൂഷനാണ് നമ്മളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുക. എവിടെ നോക്കിയാലും പച്ചപ്പ് കാണുന്ന സാഹചര്യത്തില്‍ അതേ നിറവുമായി നില്‍ക്കുന്ന ഉടുമ്പിനെ കണ്ടെത്തുക ദുഷ്‌കരമാണ്. ഓന്തിനെ പോലെയിരിക്കും ഇത്. പക്ഷേ എവിടെയെങ്കിലും അള്ളിപിടിച്ചായിരിക്കും നില്‍ക്കുക.

3

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കളിക്കാവുന്ന പസിലാണിത്. ക്യാന്‍ യു സ്‌പോട്ട ദ ഇഗ്വാന എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഉടുമ്പ് എവിടൊക്കെ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഒന്ന് ഊഹിച്ച് നോക്കൂ. മരത്തിലാവാം, ഏതെങ്കിലും കാട്ടിനുള്ളിലാവാം. അതുമല്ലെങ്കില്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലാവാം. ചിത്രത്തിലേക്ക് നോക്കുമ്പോള്‍ പച്ചിലകളാല്‍ നിറഞ്ഞ വലിയ മരങ്ങള്‍ കാണാം. പച്ച പുല്‍ക്കാടുകളും കാണാം. ഇതിനിടയില്‍ തീര്‍ച്ചയായും ഒരു ഉടുമ്പിനെ പ്രതീക്ഷിക്കാം. ആ വിശ്വാസത്തില്‍ തന്നെ ഉടുമ്പിനെ തിരഞ്ഞ് തുടങ്ങിക്കോളൂ. ഉറപ്പായും കണ്ടെത്താന്‍ സാധിക്കും.

4

ഈ ചിത്രത്തിന്റെ രഹസ്യം കണ്ടെത്താന്‍ ശ്രമിച്ചവരൊന്നും വിജയിച്ചിട്ടില്ല എന്നതാണ് സത്യം. നല്ലൊരു ശതമാനം ആളുകളും ഉടുമ്പ് എവിടെയാണെന്ന് അറിയാതെ പരാജയപ്പെട്ടിട്ടുണ്ട്. വെറും ഒരു ശതമാനം ആളുകള്‍ മാത്രമാണ് ഈ ഉടുമ്പിനെ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് കുറച്ച് ഏകാഗ്രതയോടെ വേണം ഈ ചിത്രം പരിശോധിക്കാന്‍. കാട്ടില്‍ ഉറപ്പായും ഉണ്ടാവും എന്ന ചിന്ത നല്ലതാണ്. എവിടെ വേണമെങ്കിലും ഈ ഉടുമ്പ് ഉണ്ടാവുമെന്നതാണ് സത്യം. പക്ഷേ അധിക നേരം തിരയാന്‍ സമയമില്ല. 15 സെക്കന്‍ഡുകള്‍ കൊണ്ടാണ് ഇവ കണ്ടെത്തേണ്ടത്.

5

Image credit: Bright Side

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

ഈ ഉടുമ്പ് ആരുടെയും കണ്ണില്‍പ്പെടാതെയാണ് ഒളിഞ്ഞിരിക്കുന്നത്. എന്നാലും എവിടെയായിരിക്കും ഇത് ഒളിഞ്ഞിരിക്കുക. ചിത്രത്തില്‍ എല്ലായിടത്തും ഒന്ന് പരിശോധിച്ച് നോക്കൂ. കാണാന്‍ സാധിച്ചില്ലേ. എന്തായാലും നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ഇടത് ഭാഗത്തായുള്ള മരച്ചില്ല കണ്ടില്ലേ. അതിന് മുകളിലായിട്ടാണ് ഈ ഉടുമ്പ് ഒളിഞ്ഞിരിക്കുന്നത്. ഈ മരത്തിന്റെ ചില്ലയായിട്ട് മാത്രമേ ഒറ്റനോട്ടത്തില്‍ നമുക്ക് തോന്നൂ. കാരണം മറ്റ് ചില്ലകളും അതുപോലെയാണ്. എന്നാല്‍ ഉടുമ്പിനെ രൂപവുമായി സാദൃശ്യമുള്ളതാണ് ഈ ചില്ല. മികച്ച നിരീക്ഷണപാടവമുണ്ടെങ്കില്‍ ഉടുമ്പിനെ നിങ്ങള്‍ കണ്ടെത്തിയിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+