ആഹാ മനോഹരം ഈ കാട്, ചാടിവീഴാന്‍ ഒരു പുള്ളിപുലി ഇതിലുണ്ട്; 30 സെക്കന്‍ഡില്‍ കണ്ടെത്തണം
കാട് എന്ന് പറയുമ്പോള്‍ അതില്‍ ഒരുപാട് ജീവികളുണ്ടാവും. ചിലതൊക്കെ നമ്മുടെ കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരിക്കുന്നതുമുണ്ടാകും. ക്രൂരമൃഗങ്ങളുടെ ഒരു സങ്കേതം കൂടിയാണ് കാട്. പക്ഷേ അവിടെ അത്തരത്തില്‍ അല്ലാത്ത മൃഗങ്ങളും ധാരാളമുണ്ട്. കാട് അതുപോലെ ഏതൊരു മൃഗങ്ങള്‍ക്കും ഒളിഞ്ഞിരിക്കാവുന്ന ഇടം കൂടിയാണ്. മുയലുകള്‍ക്കും മാനുകള്‍ക്കുമെല്ലാം ഇരയാകാതെ മറഞ്ഞിരിക്കാന്‍ കാട് സഹായിക്കും.
അതുപോലെ സിംഹത്തിനും കടുവയ്ക്കുമെല്ലാം ഇരയെ പിടിക്കാനായും കാട്ടില്‍ ഒളിഞ്ഞിരിക്കാം. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും ഒരു കാട് പോലെയാണ്. എന്തിനേറെ ഒളിപ്പിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കും. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മള് പരിശോധിക്കാന്‍ പോകുന്നത്.....

image credit: jagron josh
കാടാകുമ്പോള്‍ നിരവധി മൃഗങ്ങള്‍ വേട്ടയാടാന്‍ മുന്നിലുണ്ടാവും. നമ്മളൊന്ന് സൂക്ഷിച്ചില്ലെങ്കില്‍ ഇര മൃഗമാണോ മനുഷ്യനാണോ എന്നൊന്നും വേട്ടയാടാന്‍ വരുന്ന മൃഗങ്ങള്‍ നോക്കില്ല. ഈ ഒപ്ടിക്കല്‍ ചിത്രത്തിലും ഉള്ളത് ഒരു കാടാണ്. പുല്ലുകളാല്‍ നിറഞ്ഞൊരു കാടാണിത്. ഇതിനുള്ളില്‍ ഒരു ക്രൂര മൃഗം ഒളിഞ്ഞിരിക്കുന്നുണ്ട്. ഇരയെ പിടിക്കാനായി സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുകയാണ് ഈ മൃഗം. ഒരുപക്ഷേ അതൊരു പുലിയാവാം, കടുവയാകാം, അതുമല്ലെങ്കില്‍ സിംഹം വരെയാകും. നമ്മള് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ മൃഗം ഇരയെ കിട്ടാതെ വിശന്നിരിക്കുന്ന സമയം കൂടിയാണിത്.

കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നത് എന്ത് മൃഗമാണെന്ന് ആലോചിച്ച് തലപുണ്ണാക്കേണ്ട. അതിനുള്ള ഉത്തരം എന്തായാലും ഞങ്ങള്‍ പറഞ്ഞ് തരാം. നല്ല ഒന്നാന്തരം പുള്ളിപുലിയാണിത്. ഇരയ്ക്ക് മേല്‍ ചാടി വീഴാന്‍ കാത്തിരിക്കുകയാണ് ഈ പുലി. മൃഗയ സിനിമയിലൊക്കെ കണ്ടിട്ടില്ലേ, അതുപോലൊരു പുള്ളിപുലിയാണിത്. ഈ കുറ്റിക്കാട് ഈ പുലിക്ക് ഒളിഞ്ഞിരിക്കാന്‍ പറ്റിയ സ്ഥലമാണ്. നല്ല ഭംഗിയുള്ള കാടാണിത്. ഉച്ച വെയിലില്‍ കത്തി നില്‍ക്കുന്നത് പോലെയാണ് ഇതിലെ പുല്ലുകള്‍. പുള്ളികള്‍ ധാരാളമുള്ളതിനാല്‍ ഈ ചിത്രത്തില്‍ നിന്ന് പുലിയെ കണ്ടെത്തുക ദുഷ്കരമാണ്.

കാട്ടിനുള്ളില്‍ തിരഞ്ഞ് ശീലമുള്ള ഒരാള്‍ക്ക് ഈ പുലിയെ നിഷ്പ്രയാസം കണ്ടെത്താം. അതിനായി കുറച്ച് ബുദ്ധി ഉപയോഗിക്കണം. നല്ല നിരീക്ഷണ പാടവും, ഒപ്പം നിങ്ങളൊരു ജീനിയസുമാണെങ്കില് ഉറപ്പായും പുള്ളിപുലിയെ കണ്ടെത്താം. അതിലൂടെ വലിയൊരു അപകടവും നിങ്ങള്‍ക്ക് ഒഴിവാക്കാം. എന്നാല്‍ നേരെ മറിച്ച് പുല്ല് തിന്നാന്‍ വന്ന ഒരു മൃഗമാണെങ്കില്‍ തീര്‍ച്ചയായും അതിന് പുള്ളിപുലിയെ കണ്ടെത്താന്‍ സാധിക്കില്ല. പുലിയുടെ സാന്നിധ്യം ഇവിടെയുണ്ടെന്ന് പോലും ഒരു മൃഗത്തിന് അറിയാനാവില്ല. അതോടെ ഇരപിടിക്കുന്നത് പുള്ളിപുലിക്ക് കൂടുതല്‍ എളുപ്പമാകും.

നിങ്ങളൊരു കാട്ടില്‍ കുടുങ്ങി പോയെന്ന് കരുതുക. തിരിച്ച് വീട്ടിലേക്കുള്ള വഴി കണ്ടെത്തിയെങ്കിലും മുന്നില്‍ ഇങ്ങനൊരു കുറ്റിക്കാട് കണ്ടാല്‍ എന്ത് ചെയ്യും. ആദ്യം ഇതിനുള്ളില്‍ പുള്ളിപുലി ഉണ്ടെന്ന് കണ്ടെത്തുകയാണ് വേണ്ടത്. പാമ്പുകള്‍, കടുവകള്‍, ചെന്നായകള്‍, തേളുകള്‍ എന്നിവയെല്ലാം ഇതിലുണ്ടെന്ന് മനസ്സിലാക്കി സമര്‍ത്ഥമായി വേണം ആ സ്ഥലത്തിലൂടെ പോകാന്‍. അത്തരം സാമര്‍ത്ഥ്യമാണ് ഇവിടെയും വേണ്ടത്. നിങ്ങള്‍ക്ക് മുന്നിലുള്ളത് മുപ്പത് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ ഈ പുള്ളിപുലിയെ കണ്ടെത്തി സ്വയം രക്ഷിക്കാന്‍ ശ്രമിക്കണം.

image credit: jagron josh
അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
വേഗം നോക്കി തുടങ്ങിക്കോളൂ. അധികം സമയമുണ്ടെന്ന് കരുതി ആലോചിച്ച് ഇരിക്കരുത്. ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും നോക്കി അപകടം എവിടെയാണ് ഉള്ളതെന്ന് ആദ്യം ഉറപ്പിക്കൂ. ആദ്യത്തെ കാഴ്ച്ചയില്‍ കണ്ടില്ലെങ്കില്‍, ഒന്ന് കൂടി ശ്രദ്ധിച്ച് കുറച്ച് സമയമെടുത്ത് ട്രൈ ചെയ്യുക. എന്തായാലും ഇതാ നിങ്ങള്‍ക്ക് അനുവദിച്ച 30 സെക്കന്‍ഡുകള്‍ അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഇടത് ഭാഗത്തായി നടുവിലാണ് ഈ പുള്ളിപുലി ഒളിഞ്ഞിരിക്കുന്നത്. ചിത്രത്തിലുള്ളഡാര്ക് സ്പോട്ടുകള്‍ക്ക് അടുത്താണിത്. കുറ്റിചെടിയാണ് ഈ പുലിയെ ഒളിഞ്ഞിരിക്കാന്‍ സഹായിക്കുന്നത്. ഇനി വേഗം സ്ഥലം മാറി വീട്ടിലേക്ക് പോയ്ക്കൊള്ളൂ. പുലിയെ പേടിക്കാതെ തന്നെ വീട്ടിലെത്താം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications