Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തില്‍ സിംഹം ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടുപിടിക്കും, 5 സെക്കന്‍ഡ് തരാം

ഒപ്ടിക്കല്‍ ചിത്രത്തിന്റെ മനോഹാരിതയാണ് ഇപ്പോള്‍ എല്ലായിടത്തെയും ചര്‍ച്ച. പ്രകൃതിയില്‍ മൂടപ്പെട്ട ചിത്രങ്ങളും അതിനുള്ള ഒളിപ്പിച്ച് വെച്ചിരിക്കുന്ന രഹസ്യങ്ങളും ഇപ്പോള്‍ ട്രെന്‍ഡിംഗിലുണ്ട്. രഹസ്യം കണ്ടെത്തുക എന്നത് മനുഷ്യന്റെ ഉള്ളിലെ പ്രധാന വാസനകളിലൊന്നാണ്. എന്ത് കാര്യത്തിലും രഹസ്യങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുന്നത് വരെ നമുക്ക് ഒരു സമാധാനവുമുണ്ടാകില്ല.

ഒപ്ടിക്കല്‍ ചിത്രം നല്‍കുന്ന ഇല്യൂഷന്‍ തന്നെ അത്തരമൊരു കിക്കാണ്. നേരിട്ട് കാണുമ്പോള്‍ ഒരു ചിത്രവും അതിന് ഉള്ളിലേക്ക് ചൂഴ്ന്ന് നോക്കുമ്പോള്‍ വേറെ പല രഹസ്യങ്ങളുമാവും ഇല്യൂഷന്‍ ചിത്രത്തില്‍ നിന്ന് ലഭിക്കുക. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രം വിശദമായി പരിശോധിക്കാം...

1

ചിത്രം കടപ്പാട്-jagranjosh.com

നിങ്ങളുടെ നിരീക്ഷണ പാടവം ഉയര്‍ത്താന്‍ സാധിക്കുന്നൊരു ചിത്രമാണ് ഇന്ന് മുന്നിലുള്ളത്. ഈ ചിത്രത്തില്‍ ഒരു സിംഹം ഒളിഞ്ഞിരിപ്പുണ്ട്. വേട്ടയാടാനായി നില്‍ക്കുകയാണോ ആ സിംഹം എന്നൊന്നും അറിയില്ല. പക്ഷേ ആ സിംഹത്തെ കണ്ടെത്തുകയാണ് ഇന്നത്തെ ടാസ്‌ക്. വിചാരിച്ചത് പോലെ ഒട്ടും എളുപ്പമല്ലാത്തൊരു ടെസ്റ്റാണിത്. വിജയിക്കണമെങ്കില്‍ തല കുത്തി മറിയേണ്ടി വരും. അത് മാത്രമല്ല സിംഹത്തെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് ആകെയുള്ളത് അഞ്ച് സെക്കന്‍ഡ് സമയമാണ്. അതിനുള്ളില്‍ കണ്ടെത്തിയേ തീരൂ.

2

ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ, അതില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് നോക്കൂ. നല്ല തെളിഞ്ഞൊരു ദിവസമാണ്. മഴ പെയ്യില്ലെന്ന് ഉറപ്പായും പറയാം. നല്ല വെയിലുള്ള ദിവസമാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. എന്നാല്‍ എവിടെയാണ് ഈ സ്ഥലം. ഇത് ആഫ്രിക്കന്‍ വനാന്തരങ്ങളാണ്. അവിടെയുള്ള മേച്ചില്‍ പുറങ്ങള്‍ ഇത്തരത്തിലാണ്. ഈ ചിത്രം വരച്ചതല്ല, മറിച്ച് ഒരാള്‍ ഫോട്ടോയില്‍ പകര്‍ത്തിയതാണ്. അതാണ് ഒപ്ടിക്കല്‍ ഇല്യൂഷനായി മാറിയത്. ഫോട്ടോഗ്രാഫര്‍ മാര്‍ക്ക് ഡ്രൈസ്റ്റേല്‍ ആണ് ഈ ചിത്രം പകര്‍ത്തിയത്.

3

ടാന്‍സാനിയയിലെ സെറെങ്കെറ്റി ദേശീയ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ ചിത്രം. ഒറ്റനോട്ടത്തില്‍ ഭംഗിയുള്ള ഒരു വനമായി ഇതിനെ തോന്നാം. എന്നാല്‍ ഈ ചിത്രത്തിലൊരു ആണ്‍ സിംഹം ഒളിഞ്ഞിരിക്കുന്നുണ്ട്്. ഇരയെ കാത്തുകഴിയുകയാണ് ആ സിംഹം. മൃഗങ്ങള്‍ വരുന്നത് വരെയാണ് ഈ ഒളിഞ്ഞിരിക്കല്‍. അഞ്ച് സെക്കന്‍ഡിനുള്ളില്‍ ഈ സിംഹത്തെ കണ്ടെത്തിയാല്‍ നിങ്ങളൊരു ജീനിയസ്സാണെന്ന് ഉറപ്പിക്കാം. അതീവ ദുഷ്‌കരമായ ചിത്രമാണിത്. സെറെങ്കെറ്റി വനത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന വിശാലമായ ഇടമുണ്ട്. ഇവിടെ ഒളിഞ്ഞിരിക്കാനാവും.

4

ഞെട്ടിച്ച് കഴിഞ്ഞെങ്കില്‍ നിര്‍ത്തികൂടേ; സില്‍വര്‍ നെറ്റില്‍ മാരക ലുക്കായി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍

ആ സ്ഥലത്തേക്ക് ഒക്കെ ഒന്ന് നോക്കാവുന്നതാണ്. അവിടെ ഒളിച്ചിരുന്ന് ഏതൊരു മൃഗത്തിനും ഇരയെ വേട്ടയാടാവുന്നതാണ്. എന്തായാലും സമയം പൊയ് കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിലേക്ക് ഒന്ന് നോക്കിയ ശേഷം, സിംഹം എങ്ങനെ ചിന്തിക്കുമെന്ന് ഒന്ന് പരിശോധിക്കു. എന്നിട്ട് അതുപോലെ ചിന്തിക്കും. ഏത് ഭാഗത്ത് നിന്നാല്‍ മൃഗങ്ങളെ കൃത്യമായി കാണാനും ആക്രമിക്കാനും സാധിക്കുമെന്ന് ചിന്തിച്ച് നോക്കൂ. ഇരകളെ അമ്പരപ്പിച്ചാണ് സിംഹം വേട്ടയാടാറുള്ളത്. ഇവിടെയും അതിന് തന്നെയായിരിക്കും സിംഹം ശ്രമിക്കുന്നുണ്ടാവുക.

5

ചിത്രം കടപ്പാട്-jagranjosh.com

ഇപ്പോഴും നിങ്ങള്‍ക്ക് ഈ കടുവയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലേ. കുറച്ച് സമയം കൂടി തരാമെന്ന് പറയാനാവില്ല. ആകെയുള്ളത് അഞ്ച് സെക്കന്‍ഡാണ്. ചിത്രത്തിന്റെ മുന്നിലുള്ള പാറ കണ്ടില്ലേ. അവിടെയാണ് ഈ സിംഹമുള്ളത്. അതിന് മുകളിലായി ഉള്ളത്. മറ്റ് രണ്ട് പെണ്‍ സിംഹങ്ങളും അവിടെയുണ്ട്. ഈ പാറ മരത്തിന് ചുവട്ടിലായി വരും. കണ്ടിട്ട് വിശ്വാസം വരുന്നില്ല അല്ലേ. എങ്കില്‍ അതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അഞ്ച് സെക്കന്‍ഡില്‍ ഈ ചിത്രം കണ്ടെത്തിയില്ലെങ്കില്‍ ആശങ്കപ്പെടേണ്ട. പലരും ഇതില്‍ പരാജയപ്പെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+