Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തില്‍ ഒരാള്‍ ഒളിഞ്ഞിരിപ്പുണ്ട്; 3 കുട്ടികളെ ഇക്കാര്യത്തില്‍ സഹായിക്കാമോ? 7 സെക്കന്‍ഡ് തരാം

ഒപ്ടിക്കല്‍ ചിത്രം ദിവസവും കാണാതെ ഉറക്കമില്ല എന്ന അവസ്ഥയിലാണ് ഇപ്പോള്‍ പല ആളുകളും. ഒരു തരം അഡിക്ഷന്‍ തന്നെയാണിത്. പക്ഷേ അത് നമുക്ക് ഗുണമുണ്ടാക്കുന്ന അഡിക്ഷനാണ്. ഇതിലെ ഓരോ രഹസ്യങ്ങളും കണ്ടെത്താനുള്ള ശ്രമം നമ്മുടെ ബുദ്ധിയെ ശക്തമാക്കും. അത് ഒപ്ടിക്കല്‍ പസിലില്‍ മാത്രമല്ല, മറ്റ് പല കാര്യങ്ങളിലും നമ്മളെ സഹായിക്കും.

വ്യക്തിത്വ പരിശോധന മുതല്‍ ബുദ്ധിശക്തിയുടെ കരുത്ത് വരെ ഒപ്ടിക്കല്‍ ചിത്രം അളക്കാറുണ്ട്. മികച്ച സൈക്കോ അനാലിസുകളാണ് ഈ ചിത്രങ്ങള്‍. ഡോക്ടര്‍മാര്‍ പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ഇന്ന് നിങ്ങള്‍ക്ക് മുന്നിലുള്ളതും അത്തരമൊരു ബ്രെയിന്‍ ടീസറാണ്. വിശദമായി ഒന്ന് പരിശോധിക്കാം...

1

image credit: jagran josh

വളരെ സമര്‍ത്ഥമായി വരച്ചൊരു ചിത്രമാണ് നമ്മള്‍ ഇന്ന് പരിശോധിക്കുന്നത്. ഈ ചിത്രത്തില്‍ ഒരാള്‍ ഒളിഞ്ഞിരിപ്പുണ്ട്. അയാളുടെ മുഖമാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. ഇതൊരു നാട്ടിന്‍പുറത്തെ കാഴ്ച്ചകളാണ്. ഈ ചിത്രത്തിലെ നാട്ടിന്‍പുറ കാഴ്ച്ചകളില്‍ നിങ്ങള്‍ മുഴുകി പോകരുത്. ഒപ്ടിക്കല്‍ ചിത്രങ്ങളിലെ ഇല്യൂഷന്‍ നമ്മള്‍ക്ക് തരുന്നതും അത്തരമൊരു കണ്‍ഫ്യൂഷനാണ്. ഈ ചിത്രത്തില്‍ കാണുന്ന കാര്യങ്ങള്‍ക്കിടയിലാണ് ഇയാള്‍ ഒളിഞ്ഞിരിക്കുന്നത്. പല കാഴ്ച്ചകളില്‍ മാത്രമേ ഈ രഹസ്യം നമ്മുടെ മുന്നിലേക്ക് വരൂ. അങ്ങനെയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്.

2

image credit: jagran josh

ഈ ചിത്രം കുട്ടികള്‍ക്കും അതുപോലെ മുതിര്‍ന്നവര്‍ക്കും ഒരുപോലെയുള്ള ഒരു ബ്രെയിന്‍ ടീസറാണ്. ഈ ഒളിഞ്ഞിരിക്കുന്നയാള്‍ എളുപ്പത്തില്‍ രക്ഷപ്പെടുമെന്ന് കരുതേണ്ട. ഇയാളെ അന്വേഷിച്ച് മൂന്ന് പേര്‍ ഇറങ്ങിയിട്ടുണ്ട്. മൂന്ന് ആണ്‍കുട്ടികളാണ് ഈ ചിത്രത്തിലുള്ളത്. ഈ നാട്ടിന്‍പുറത്ത് ഇയാളെ അന്വേഷിച്ചെത്തിയതാണ് ഇവര്‍. ഇവരുടെ കൈയ്യിലെല്ലാം മരത്തിന്റെ വടികളുണ്ട്. ഒളിഞ്ഞിരിക്കുന്നയാളെ തല്ലാനാണോ എന്നൊന്നും വ്യക്തമല്ല. പക്ഷേ ഇവര്‍ വലിയ ഗൗരവത്തോടെ തന്നെയാണ് ഇയാള്‍ക്ക് വേണ്ടി തിരയുന്നത്. എന്നാല്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

3

image credit: jagran josh

ഇനി നിങ്ങളുടെ ടാസ്‌ക് എന്താണെന്ന് പറയാം. ഈ ഒളിഞ്ഞിരിക്കുന്നയാളെ ഈ മൂന്ന് പേര്‍ക്കുമായി കണ്ടെത്തി കൊടുക്കണം. ഇനി അവര്‍ക്ക് മുമ്പേ നിങ്ങള്‍ കണ്ടെത്തിയാല്‍ അപാര ബുദ്ധി ശക്തി നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പിക്കാം. ഈ ചിത്രത്തില്‍ പക്ഷേ നിങ്ങളെ കുഴപ്പിക്കുന്ന കാര്യങ്ങളുണ്ട്. അതിലൊന്ന് നാട്ടിന്‍പുറത്തെ കൃഷിയിടങ്ങളാണ്. ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ കൃഷിയിടങ്ങള്‍ കാണാം. അതിന് ചുറ്റുമായി നിരവധി വീടുകളും മരങ്ങളുമുണ്ട്. ഇതിനുള്ളില്‍ നിന്ന് വേണം നിങ്ങള്‍ ആ പുരുഷനെ കണ്ടെത്താന്‍. അത് കുറച്ച് കടുപ്പം തന്നെയാണ്.

4

image credit: jagran josh

ഈ ചിത്രത്തിലേക്ക് നോക്കുന്ന ഏതൊരാള്‍ക്കും കുട്ടികള്‍ നടന്നുപോകുന്നത് മാത്രമേ കാണാന്‍ സാധിക്കൂ. എന്നാല്‍ ഫോക്കസ് ചെയ്താല്‍ ചിത്രത്തിന്റെ അടിത്തട്ടിലേക്ക് പോകാന്‍ സാധിക്കും. ഇവരെല്ലാം ഒരു സ്ത്രീയുടെ വീട്ടിലേക്ക് വന്ന അതിഥികളാണെന്നും കരുതാം. സമീപം വീടുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. അതേസമയം ചിത്രത്തിലേക്ക് കുറേ നേരം ഫോക്കസ് ചെയ്ത് നില്‍ക്കാന്‍ വലിയ പാടാണ്. അതിന് കാരണവുമുണ്ട്. ഈ ചിത്രത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ നമ്മള്‍ക്ക് മുന്നിലുണ്ടെന്ന് തോന്നാം. അപ്പോള്‍ ഒന്നും കണ്ടെത്താനാവില്ല.

5

image credit: jagran josh

ഇതാ ഞങ്ങളുടെ ഉയിരും ഉലകവും; അമ്മയായി നയന്‍സ്, ഇരട്ടക്കുട്ടികളെന്ന് വിക്കി, ക്യൂട്ടാണെന്ന് ആരാധകര്‍

നിങ്ങള്‍ക്ക് മുന്നിലുള്ളത് വെറും ഏഴ് സെക്കന്‍ഡാണ്. അതിനുള്ളില്‍ ഈ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തണം. നേരെ നോക്കിയാല്‍ ഈ ചിത്രത്തിലുള്ളതൊന്നും കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ഒന്ന് ചിത്രം തലകുത്തനെ പിടിച്ച് നോക്കൂ. ഈ മൂന്ന് കുട്ടികള്‍ക്ക് അടുത്ത് തന്നെയായിട്ട് ഇയാള്‍ ഒളിഞ്ഞിരിക്കുന്നത് കാണാം. ചിത്രത്തിന്റെ വലത് ഭാഗത്തായിട്ടാണ് ഇയാള്‍ ഒളിഞ്ഞിരിക്കുന്നത്. ഇവിടേക്ക് നോക്കിയാല്‍ ഒരു മരത്തിന്റെ പിന്നിലായി ഇയാള്‍ ഒളിഞ്ഞിരിക്കുന്നത് കാണാം. അതായത് ഏഴ് സെക്കന്‍ഡില്‍ ഈ രഹസ്യം നിങ്ങള്‍ കണ്ടെത്തിയാല്‍ ബുദ്ധി വെറെ ലെവലാണെന്ന് ഉറപ്പിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+