കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികൃതി കുരങ്ങന്‍ അതാ ഒളിഞ്ഞിരിക്കുന്നു, ഇതുവരെ കണ്ടെത്തിയവര്‍ 2 ശതമാനം; 11 സെക്കന്‍ഡ് തരാം

Google Oneindia Malayalam News

കുരങ്ങന്‍മാര്‍ പൊതുവേ വികൃതി കൂടിയവരാണ്. അപ്രതീക്ഷിതമായി എന്തും ചെയ്യുന്നവരാണ് ഇവര്‍. അതുകൊണ്ട് ഇവര്‍ ബാക്കിയുള്ളവര്‍ക്ക് ശല്യമാകാറുമുണ്ട്. നമ്മുടെ കൈയ്യില്‍ നിന്ന് എന്തെങ്കിലുമൊക്കെ തട്ടിപ്പറിച്ച് മരത്തിന് മുകളിലേക്ക് പോയി ഒളിഞ്ഞിരിക്കാന്‍ ഇവയ്ക്ക് സാധിക്കാറുണ്ട്. അതുകൊണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് കുരങ്ങന്‍മാരെ.

പക്ഷേ ചിലപ്പോള്‍ ഇവയെ കാണാന്‍ കൗതുകവുമുണ്ടാകും. ഇങ്ങനെയുള്ള കുരങ്ങന്മാര്‍ ഒരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും. അതാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള ഈ ചിത്രം. ഇതിനുള്ളില്‍ അങ്ങനൊരു വികൃതി കുരങ്ങനുണ്ട്. അതിനെ കണ്ടെത്തുകയാണ് നമ്മുടെ ടാസ്‌ക്. ചിത്രം വിശദമായി പരിശോധിക്കാം...

1

image credit: Pinterest

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എന്തിനെയും ഒളിപ്പിക്കുന്നതാണ്. അത് കാഴ്ച്ചക്കാരനെ കണ്‍ഫ്യൂഷനിലാക്കാന്‍ വേണ്ടിയാണ്. അതിലൂടെ മാത്രമേ നമ്മള്‍ ചലഞ്ചിംഗായിട്ടുള്ള കാര്യങ്ങള്‍ ഏറ്റെടുക്കൂ. എന്നാല്‍ മാത്രമേ നമ്മുടെ ബുദ്ധിശക്തി നല്ല രീതിയില്‍ വളരുന്നതിന് സഹായകരമാകൂ. ഓരോ ഒപ്ടിക്കല്‍ ചിത്രത്തിന്റെ ലക്ഷ്യം തന്നെ നമ്മുടെ ബുദ്ധിശക്തിയെ പരീക്ഷിക്കലാണ്. അതില്‍ വിജയിച്ചാല്‍ നമ്മുടെ ഇന്റലിജന്‍സ് ശക്തി തന്നെ വേറെ ലെവലാണെന്ന് മനസ്സിലാക്കാം.

2

വെളുത്ത പുക പോലുള്ള രൂപം, മനുഷ്യനല്ല; അതിവേഗം ഓട്ടം, പാര്‍ക്കിലെ കാഴ്ച്ചയില്‍ ഞെട്ടി ദമ്പതിമാര്‍!!വെളുത്ത പുക പോലുള്ള രൂപം, മനുഷ്യനല്ല; അതിവേഗം ഓട്ടം, പാര്‍ക്കിലെ കാഴ്ച്ചയില്‍ ഞെട്ടി ദമ്പതിമാര്‍!!

ഇവിടെ കുരങ്ങനാണ് നമ്മള്‍ കണ്ടെത്തേണ്ട ജീവി. കാരണം ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ അതങ്ങനെ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുകയാണ്. ആര്‍ക്കും പിടികൊടുക്കാന്‍ ആ കുരങ്ങന് താല്‍പര്യമില്ല. പക്ഷേ നമുക്കാണെങ്കില്‍ ഇതിനെ കണ്ടെത്തിയേ തീരൂ. അതുകൊണ്ട് ഇത് നമ്മുടെ ബുദ്ധിശക്തിയും കുരങ്ങന്റെ മിടുക്കും തമ്മിലുള്ള പോരാട്ടം കൂടിയാണ്. കുരങ്ങന്‍ ചിന്തിക്കുന്നതിനും അപ്പുറം നമ്മള്‍ ചിന്തിച്ചാലേ കണ്ടെത്താനാവൂ.

3

ഇനി പരിശോധിക്കേണ്ട ചിത്രത്തിലേക്ക് വരാം. ഇതിലേക്ക് നോക്കിയാല്‍ തന്നെ നമ്മുടെ ചിന്തകളൊക്കെ ഇല്ലാതാവും. ഒരുപാട് മുഖങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അതിലൊന്നാണ് കുരങ്ങന്റേത്. ഒരുപാട് മനുഷ്യരുടെ മുഖമാണ് ഇതിലുള്ളത്. അതില്‍ ഏതാണ് കുരങ്ങന്‍ എന്ന് മനസ്സിലാക്കാന്‍ നല്ലത് പോലെ ബുദ്ധിമുട്ടേണ്ടി വരും. ഒന്നിനൊന്ന് സമാനമാണ് ഓരോ തലകളും എവിടേക്ക് നോക്കിയാലും ഒരുപോലെയിരിക്കും. അവിടെ നമ്മുടെ ചിന്ത മെച്ചപ്പെടേണ്ടത്.

4

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

പല ഭാവത്തിലും, നിറത്തിലും, ഉള്ള ആളുകളെ ഇതില്‍ കാണാം. കുറേ പേര്‍ ചിത്രത്തില്‍ പൊട്ടിച്ചിരിക്കുന്നുണ്ട്. അതില്‍ സ്ത്രീകളും, പുരുഷന്മാര്‍ വരെയുണ്ട്. പലരുടെയും തൊലിനിറവും വ്യത്യാസമുണ്ട്. പല രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്ന് മനസ്സിലാക്കാം. എന്നാല്‍ഈ പൊട്ടിച്ചിരിക്കുന്ന മുഖങ്ങളിലൊന്ന് കുരങ്ങന്റേതാണ്. പെട്ടെന്ന് നോക്കുമ്പോള്‍ എല്ലാം മനുഷ്യരുടെ മുഖങ്ങളായി തോന്നാം. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ മിടുക്ക്. അത് നമ്മളെ പറഞ്ഞ് വിശ്വസിപ്പിക്കും.

5

ഇവിടെയുള്ള മുഖങ്ങള്‍ എല്ലാം കടുത്ത നിറത്തിലുള്ളവയാണ്. അത് നമ്മുടെ കണ്ണിനെ കണ്‍ഫ്യൂഷനിലാക്കും. കാരണം നോക്കുന്ന എല്ലാം ഒരേ രൂപമായി തോന്നും. നമ്മുടെ തലച്ചോറിനെ ഈ ചിത്രം വട്ടം കറക്കുന്നത് കൊണ്ടാണിത്. എന്താണ് തലച്ചോര്‍ കാണുന്നത് അത് മാത്രമേ കണ്ണുകളിലൂടെ നമുക്ക് കാണാന്‍ സാധിക്കൂ. ഒരു ചിത്രം മനസ്സില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ പിന്നീട് നോക്കുന്ന എല്ലാ മുഖങ്ങളും അതുപോലെ തോന്നാം. കുരുങ്ങന്‍മാരൊന്നും ആ ദൃഷ്ടിയില്‍ പതിയാനും വഴിയില്ല.

6

ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ അര്‍ജന്റീനക്കാരി അമ്മയല്ല; ടീമിന് ഏറ്റവും പ്രിയപ്പെട്ടവള്‍

കുരങ്ങന്‍ വളരെ സമര്‍ത്ഥനാണ്. എവിടെ വേണമെങ്കിലും അതിന് ഒളിഞ്ഞിരിക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ഈ ചിത്രം വളരെ കടുപ്പമേറിയാണ് എന്നതാണ്. നമ്മുടെ സാധാരണ ബുദ്ധി കൊണ്ട് ഇതിനെ കണ്ടെത്താന്‍ സാധിക്കില്ല. ഇതുവരെ ഈ കുരങ്ങനെ കണ്ടെത്താന്‍ നോക്കിയവരെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. അതായത് 98 ശതമാനവും കുരങ്ങനെ കണ്ടെത്താനാവാതെ അടിയറവ് പറഞ്ഞവരാണ്. രണ്ട് ശതമാനം പേര്‍ മാത്രമാണ് വിജയിച്ചിരിക്കുന്നത്.

7

image credit: Pinterest

നിങ്ങള്‍ക്ക് മുന്നില്‍ പതിനൊന്ന് സെക്കന്‍ഡുകളാണ് ഈ കുരങ്ങനെ കണ്ടെത്താനായി ഉള്ളത്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ ഇടതും വലതുമായി വേഗം തിരഞ്ഞ് നോക്കൂ. കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ മുകളിലും താഴെയുമായി പരിശോധിച്ച് നോക്കൂ. എന്നിട്ടും നമ്മുടെ കണ്ണുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടെങ്കില്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും സഹായം തേടാം. പക്ഷേ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ഈ കുരങ്ങന്‍ ചിരിച്ചാണ് നില്‍ക്കുന്നത്. ഒരു പച്ചത്തൊപ്പി അത് ധരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അടിഭാഗത്ത്, ഇടതുവശത്തോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട് ആ കുരങ്ങന്‍.

English summary
optical illusion pic that hides a monkey with smiling face goes viral, can you find it in 11 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X