• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

വീട്ടില്‍ എലി കയറിയാല്‍ ആകെ ഗുലുമാലാണ്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥ വരെ ഉണ്ടാവാറുണ്ട്. എന്ത് സാധനങ്ങള്‍ എവിടെ വെച്ചാലും എലി കൊണ്ടുപോകുന്ന അവസ്ഥയിലാണെങ്കിലോ? കെണി വെച്ചിട്ടാണെങ്കില്‍ എലി അതില്‍ വീഴുന്നില്ല. അങ്ങനെയാണ് എലികള്‍. വളരെ സമര്‍ത്ഥരാണ്. അത്ര പെട്ടെന്ന് ഇവയെ പിടിക്കാനുമാവില്ല. ടോം ആന്‍ഡ് ജെറി കണ്ടിട്ടില്ലേ.

എപ്പോഴും പണി കിട്ടുന്നത് പൂച്ചയ്ക്കാണ്. കാരണം വളരെ ബുദ്ധിമാനും തന്ത്രശാലിയുമാണ്. നമ്മള്‍ എത്രയൊക്കെ പിടിക്കാന്‍ നോക്കിയാലും കെണിയില്‍ അവ വീണെന്ന് വരില്ല. ഇതൊക്കെ പറയാന്‍ കാരണം ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. എന്താണ് ഇതിലുള്ളതെന്ന് വിശദമായി പരിശോധിക്കാം....

1

ഇന്ന് നമുക്ക് മുന്നിലുള്ളത് അതിമനോഹരമായ ഏറെ വൃത്തിയുള്ള അടുക്കളയാണ്. ഈ അടുക്കളയില്‍ ഇല്ലാത്ത സാധനങ്ങളുമില്ല. പക്ഷേ എത്രയൊക്കെ പറഞ്ഞാലും ഒരു എലി വിചാരിച്ചാല്‍ എല്ലാ തവിട് പൊടിയാക്കാന്‍ സാധിക്കും. ഈ അടുക്കളയില്‍ എവിടെയോ സൂത്രശാലിയായ വിരുതന്‍ എലി ഒളിഞ്ഞിരിക്കുന്നുണ്ട്. അതിനെ കണ്ടെത്തുകയാണ് ഇന്നത്തെ നമ്മുടെ ടാസ്‌ക്. എലിയാണെന്ന് കരുതി വില കുറച്ച് കാണരുത്.

2

IMAGE CREDIT: Bright Side

യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

ഈ ചിത്രത്തിന് നിങ്ങള്‍ക്ക് നല്ല രീതിയില്‍ രീതിയില്‍ തന്നെ ബുദ്ധി പ്രയോഗിക്കേണ്ടി വരും. കാരണം ബുദ്ധിശാലിയായ ഒരു ജീവിയോടാണ് നിങ്ങളുടെ മത്സരം. ആ ജീവിയേക്കാള്‍ ജീനിയസ് ആയില്ലെങ്കിലും, അതിനൊപ്പം നില്‍ക്കാന്‍ സാധിക്കണം. ഇല്ലെങ്കില്‍ അത് നിങ്ങളെയും സമര്‍ഥമായി പറ്റിച്ച് പോകും. കാരണം രക്ഷപ്പെടാനും ഒളിഞ്ഞിരിക്കാനും എലികള്‍ക്ക് ഒരു വീട്ടിനുള്ളില്‍ ധാരാളം സ്ഥലങ്ങളുണ്ടെന്ന് ഓര്‍മുണ്ടായിരിക്കണം.

3

ഈ അടുക്കളയൊന്ന് ശ്രദ്ധിച്ച് നോക്കൂ. എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ടെന്ന് ആദ്യം നോക്കൂ. ഒരുപാട് ഉപകരണങ്ങള്‍ കാണാം. ഒരു കോഫി മേക്കര്‍ മൂലയ്ക്കിരിക്കുന്നത് കാണാം. സ്പൂണുകള്‍ തൂക്കിയിട്ടിട്ടുണ്ട്. പ്ലേറ്റുകള്‍ ഒരുവശത്ത് കാണാം. ഒരു പാനും കാണാനം. പ്ലേറ്റില്‍ എന്തോ ഒരു ഭക്ഷണ സാധനമുണ്ട്. തൊട്ടപ്പുറം പഴങ്ങള്‍ നിറച്ചുവെച്ചിരിക്കുന്നതായും കാണാം. സമീപത്ത് തന്നെയുള്ളത് ബ്രെഡ് ആണോ നമുക്ക് തോന്നാം.

4

ടിക്കറ്റ് അടിച്ചത് 204 കോടി, ടിക്കറ്റ് വിറ്റയാള്‍ക്ക് 10 ലക്ഷം, കോളടിച്ച് സിറിയന്‍ പൗരന്‍; വൈറല്‍ടിക്കറ്റ് അടിച്ചത് 204 കോടി, ടിക്കറ്റ് വിറ്റയാള്‍ക്ക് 10 ലക്ഷം, കോളടിച്ച് സിറിയന്‍ പൗരന്‍; വൈറല്‍

മനോഹരമായ ഒരു ചെടി ജനലിന്റെ അടുത്തായിട്ടുണ്ട്. താഴേക്ക് നോക്കിയാല്‍ നിരവധി ഷെല്‍ഫുകള്‍ കാണാന്‍ സാധിക്കും. അതിനുള്ളില്‍ കുറേ പാത്രങ്ങളും കാണാം. അവിടെ എന്തെങ്കില്‍ വീണാല്‍ തുടയ്ക്കാനുള്ള തുണിയും ഷെല്‍ഫിനടുത്തായി തൂക്കിയിട്ടിട്ടുണ്ട്. അതിനും അപ്പുറം രണ്ട് ഭരണികളും കാണാം. ഇത്രയൊക്കെ നോക്കിയിട്ടും എലിയുടെ പൊടി പോലും കാണാന്‍ കിട്ടുന്നില്ല അല്ലേ.

5

ഈ പസില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കളിക്കാം. ഇതൊരു ഇല്യൂഷനാണ്. ഈ പാത്രങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് എലിയെ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. ബാക്കിയുള്ളതൊക്കെ നമുക്ക് ഉള്ളതായും ഇല്ലാത്തതായും തോന്നാം. ക്യാന്‍ യു സ്‌പോട്ട് ദ മൗസ് ഹൂ സ്‌റ്റോള്‍ ദ കുക്കി എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഇതില്‍ നിന്ന് തന്നെ മിഠായിയോ ബിസ്‌കറ്റോ കട്ടെടുത്തിരിക്കുകയാണ് ഈ എലി. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്.

6

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

ഈ ചിത്രം കുറച്ച് കഠിനമാണ്. ഇതുവരെ എലിയെ കണ്ടെത്താന്‍ പലരും ശ്രമിച്ചു. എന്നാല്‍ ഓടിയത് എല്ലാം അവരാണ്. വെറും ഒരു ശതമാനം ആളുകള്‍ മാത്രമാണ് ഈ വിരുതനെ കണ്ടെത്തിയിരിക്കുന്നത്. അതും നിരീക്ഷണ പാടവത്തില്‍ അത്യുഗ്രന്‍ ശേഷിയുള്ളവരാണ് ആ യത്‌നത്തില്‍ വിജയിച്ചിരിക്കുന്നത്. നിങ്ങളുടെ ഐക്യു ലെവലിനെ പരിപ്പോഷിപ്പിക്കാന്‍ ഈ ഒപ്ടിക്കല്‍ ചിത്രത്തിന് സാധിക്കും. പക്ഷേ അതിന് ഇല്യൂഷനില്‍ വീണുപോകാതെ മുന്നോട്ട് പോകണം. കൃത്യമായ ഫോക്കസ് ചിത്രത്തില്‍ വേണം. എങ്കില്‍ എലിയെ കണ്ടെത്താം.

7

IMAGE CREDIT: Bright Side

നിങ്ങളുടെ മുന്നിലുള്ളത് വെറും പതിനഞ്ച് സെക്കന്‍ഡുകളാണെന്ന് ഓര്‍ക്കണം. ഈ സമയം കൊണ്ട് നിങ്ങളുടെ കണ്ണുകള്‍ ആ എലിക്ക് പിന്നാലെയായിരിക്കും. അതിവേഗത്തില്‍ തന്നെ ഓടണം. വളരെ സൂക്ഷിച്ച് നോക്കിയാല്‍ ഈ എലി ഒരു ബിസ്‌കറ്റ് കടിച്ച് നില്‍ക്കുന്നതായി കാണാം. ഇതാ നിങ്ങളുടെ സമയം അവസാനിച്ചിരിക്കുകയാണ്. ഇത്രയായിട്ടും ആ എലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കേണ്ട. ഞങ്ങള്‍ സഹായിക്കാം. താഴെ തുറന്ന് വെച്ചിരിക്കുന്ന ഷെല്‍ഫിലേക്ക് നോക്കൂ. അതിനിടയിലായിട്ടുണ്ട് ആ എലി. അവിടെ ഒരു ബിസ്‌കറ്റും കാണാം. ഇത് പ്ലേറ്റിനും കപ്‌ബോര്‍ഡിനും ഇടയിലാണ് ഒളിഞ്ഞിരിക്കുന്നത്.

English summary
optical illusion pic that hides a rat in a kitchen goes viral, can you find it in 15 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X