അതാ ഒരു വിഷപാമ്പ്, പുല്ലിനിടയില്‍ ഒളിഞ്ഞിരിക്കുകയാണ്: 9 സെക്കന്‍ഡില്‍ കണ്ടെത്തണം

പാമ്പുകളെ പേടിയില്ലാത്തവരായി ആരുമുണ്ടാവില്ല. ഒന്നാമത്തെ കാര്യം കൊടുംവിഷം തന്നെയാണ്. ഒറ്റ കൊത്തിന് നമ്മുടെ കഥ കഴിക്കാന്‍ ശേഷിയുള്ളവരാണ് പാമ്പുകള്‍. അതുകൊണ്ട് പാമ്പിനെ പേടിക്കാതെ നിര്‍വാഹമില്ല. ഈ പാമ്പുകള്‍ ഒളിഞ്ഞിരിക്കാന്‍ മിടുക്കരാണ്. നമ്മള്‍ പോലും അറിയാതെ വസ്ത്രങ്ങള്‍ക്കിടയിലും മറ്റെവിടെയെങ്കിലും ഇവ ഒളിഞ്ഞിരിക്കും.

എന്നാല്‍ അറിയാതെ ഇവയെ ചവിട്ടി പോയാല്‍ കടി കിട്ടുമെന്ന കാര്യം ഉറപ്പാണ്. ഒരുപക്ഷേ നമ്മള്‍ മരിക്കാം, അല്ലെങ്കില്‍ ആശുപത്രിയില്‍ കഴിയേണ്ടതായും വരും. ഇന്ന് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ചിത്രവും പാമ്പുമായി ബന്ധപ്പെട്ടതാണ്. അതില്‍ ഒളിഞ്ഞിരിക്കുന്ന കാര്യത്തില്‍ കണ്ടെത്തുകയും വേണം. ചിത്രം വിശദമായി പരിശോധിക്കാം....

1

image credit: TikTok/@alexthecrittercatcher


ഈ ഒപ്ടിക്കല്‍ ചിത്രം സാമാന്യം കഠിനമായ ഒന്നാണ്. നല്ല നിരീക്ഷണ ശക്തിയുണ്ടെങ്കില്‍ മാത്രമേ കണ്ടെത്താനാവൂ. വളരെ സൂക്ഷിക്കേണ്ടൊരു കാര്യമാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഒരു വിഷപാമ്പ് ഈ ചിത്രത്തിലുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ കടി ഉറപ്പാണ്. കാരണം ആരും കാണാത്ത വിധത്തിലാണ് ഇത് ഒളിഞ്ഞിരിക്കുന്നത്. നടന്നുപോകുന്ന ആരും ഈ പാമ്പിനെ ചവിട്ടി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

2

പാമ്പുകള്‍ സാധാരണ ഇങ്ങോട്ട് വന്ന് കടിക്കാറില്ല. പ്രത്യേകിച്ച് വിഷപാമ്പുകള്‍ക്ക് അവയുടെ വിഷത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. പലതരം പാമ്പുകള്‍ക്ക് വിഷവും അതുപോലെയാണ്. എട്ടടി മൂര്‍ഖനൊക്കെ കടിച്ചാല്‍ നിമിഷ നേരം കൊണ്ട് മരിക്കാം. രാജവെമ്പാല കടിച്ചാലും അത് തന്നെയാണ് അവസ്ഥ. പക്ഷേ പാമ്പുകള്‍ ഗതികെട്ടാല്‍ മാത്രമേ കടിക്കാറുള്ളൂ. ഈ ചിത്രത്തിലെ പാമ്പ് പക്ഷേ അങ്ങനെയല്ല കടിക്കാനായി തയ്യാറായിരിക്കുകയാണ്.

3

ഈ ചിത്രം അലക്‌സ് എന്നയാളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിറയെ പുല്ലുകളുള്ള ഒരു സ്ഥലമാണ് ഇതിലുള്ളത്. ഇതിനുള്ളിലാണ് വളരെയധികം അപകടകാരിയായ ഒരു വിഷപാമ്പ് ഒളിഞ്ഞിരിക്കുന്നത്. ഈ പുല്ലിനെ മറയാക്കിയാണ് അവ ഒളിഞ്ഞിരിക്കുന്നത്. ഇരപിടിയന്‍ കൂടിയാണിത്. പക്ഷേ ഇത് ഇന്ത്യയില്‍ കണ്ടുവരുന്ന പാമ്പല്ല. മറിച്ച് ഒരു റാറ്റില്‍ സ്‌നേക്കാണ്. അമേരിക്കയിലൊക്കെ കണ്ടുവരുന്ന ഒരിനം വിഷപ്പാമ്പാണിത്. ഒറ്റ കടിയിലൂടെ തന്നെ നമ്മുടെ ശരീരത്തെ തളര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും.

4

Hair: മുടി കൊഴിച്ചിലിനോട് ഇനി പോയി പണി നോക്കാന്‍ പറ; ഇക്കാര്യങ്ങള്‍ മുടിയെ സംരക്ഷിക്കും, ട്രൈ ചെയ്യൂ

ഈ പുല്ല് നിറഞ്ഞ ഇടത്തിലൂടെ നമ്മളൊന്ന് നടക്കാന്‍ ഇറങ്ങിയാല്‍ ഇതിനെ ചവിട്ടി പോകാനുള്ള സാധ്യത ഏറെയാണ്. എങ്കില്‍ എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇവ കാലിന് ഉടന്‍ തന്നെ കടിക്കാം. ഈ പാമ്പിന് കിലുകിലാ ശബ്ദമുള്ളത് കൊണ്ടാണ് റാറ്റില്‍ സ്‌നേക്ക് എന്ന പേര് വന്നത്. ഇവ ഈ പുല്ലിനിടയില്‍ എവിടെയോ ആണ് ചുരുണ്ട് കൂടി കിടക്കുന്നത്. ഒരുപക്ഷേ മണ്ണിന്റെ ഈര്‍പ്പം കിട്ടാന്‍ വേണ്ടി വന്നതായിരിക്കും ഈ പാമ്പ്.

5

സാധാരണ മാളങ്ങളിലാണ് പാമ്പുകള്‍ താമസിക്കാറുള്ളത്. എന്നാല്‍ ആഗോള താപനം ഇവയെ കാര്യമായി ബാധിക്കുന്നുണ്ട്. അസഹനീയമായ ചൂട് കാരണം ഇവ മാളങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങാറുണ്ട്. പുഴക്കരയിലോ ഈര്‍പ്പമുള്ള മണ്ണിലോ ആണ് ഇവ കിടക്കാറുള്ളത്. ചിലപ്പോള്‍ തണുത്ത അന്തരീക്ഷമുള്ള വീടുകളില്‍ കയറി ഇരിക്കാറുണ്ട്. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിലുള്ള വീടിന്റെ തട്ടിന്‍പുറങ്ങളില്‍ അടക്കം പാമ്പുകളെ കാണാറുണ്ട്.

6

അത്തരത്തില്‍ ഈ പാമ്പും മാളം ഉപേക്ഷിച്ച് പുറത്തേക്കിറങ്ങിയതാണ്. ഒരുപക്ഷേ നല്ല ഈര്‍പ്പം കിട്ടാന്‍ കൂടിയാവും. കടുത്ത ചൂട് ഇവയുടെ ശരീരത്തിന് ദോഷം ചെയ്യും. വീടിന്റെ ജനലുകള്‍ തുറന്നിട്ടാല്‍ അതുവഴി പാമ്പുകള്‍ ഉള്ളില്‍ കയറുകയും ചെയ്യാം. പക്ഷേ ഇവിടെയുള്ളത് ഒരു കൃഷി ഭൂമിയോ അതല്ലെങ്കില്‍ ഒരു കാടോ ആണെന്ന് നമുക്ക് ഊഹിച്ചാല്‍ മനസ്സിലാവും. നിങ്ങളുടെ നിരീക്ഷണ ബുദ്ധി ഉപയോഗിച്ച് അതിനെ കണ്ടെത്താന്‍ ശ്രമിക്കൂ.

7

image credit: TikTok/@alexthecrittercatcher

ആ പുല്ലുകള്‍ക്കിടയിലേക്ക് സൂക്ഷിച്ച് നോക്കൂ. യഥാര്‍ത്ഥത്തില്‍ കണ്ണുകളുടെ ഫോക്കസ് നഷ്ടപ്പെട്ടില്ലെങ്കില്‍ വേഗത്തില്‍ തന്നെ ആ പാമ്പിനെ നമുക്ക് കണ്ടെത്താം. 9 സെക്കന്‍ഡുകളാണ് പാമ്പിനെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത്. വേഗം നോക്കി തുടങ്ങിക്കോളൂ. നല്ല നിരീക്ഷണം നിങ്ങള്‍ക്കുണ്ടെന്ന് കരുതുന്നു. എന്തായാലും അനുവദിച്ച സമയം കഴിഞ്ഞിരിക്കുകയാണ്. ആ പുല്ലുകള്‍ക്ക് നടുവിലേക്കായി നോക്കൂ. നിങ്ങള്‍ക്ക് ആ പാമ്പിനെ കാണാം. വലത് ഭാഗം ചേര്‍ന്നാണ് ആ പാമ്പ് നില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+