കാട്ടില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് സ്‌നൈപ്പര്‍: ബുദ്ധി വേറെ ലെവലെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എന്നത് എല്ലാവരുടെയും ടേസ്റ്റില്‍ വരുന്നതല്ല. പക്ഷേ ശ്രമിച്ചാല്‍ എല്ലാവര്‍ക്കും ഈ ചിത്രങ്ങളുടെ ആരാധകരാകാം. അത് പല അര്‍ത്ഥത്തില്‍ നിങ്ങളെ സഹായിക്കും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് വന്‍ പോപ്പുലാരിറ്റി ഉണ്ടായത് അതിന്റെ ആകര്‍ഷണം കൊണ്ടാണ്.
ഈ ചിത്രങ്ങളിലെ ഓരോ രഹസ്യവും ചുരുളഴിക്കുന്നത് പലരുടെയും ഹോബിയാണ്. പക്ഷേ ഇതെല്ലാം നമ്മുടെ ബുദ്ധിയെ ആശ്രയിച്ചാണ് ഉണ്ടാവുക. എല്ലാവര്‍ക്കും ഒപ്ടിക്കല്‍ ചിത്രങ്ങളുടെ രഹസ്യം എളുപ്പത്തില്‍ കണ്ടെത്താനാവില്ല. നമ്മളൊന്ന് ശ്രമിക്കണം. ഇന്നത്തെ ചിത്രം അത്തരത്തിലുള്ള ഒരു ബ്രെയിന്‍ ടീസറാണോയെന്ന് നമുക്കൊന്ന് പരിശോധിക്കാം...

image credit: Simon Menner
ഈ ഒപ്ടിക്കല്‍ ചിത്രം നിങ്ങളെ കണ്‍ഫ്യൂഷനിലാക്കും എന്ന കാര്യം തീര്‍ച്ചയാണ്. കാരണം ഈ ചിത്രത്തിലൊരാള്‍ ഒളിഞ്ഞിരിപ്പുണ്ട്. അയാളെ കണ്ടെത്തുകയാണ് വേണ്ടത്. എന്നാല്‍ ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ അങ്ങനൊരു കാര്യം ഉള്ളതായി പോലും തോന്നില്ല. അത്രയ്ക്ക് അന്തമില്ലാതെ പരന്ന് കിടക്കുന്നൊരു സ്ഥലമാണിത്. ഇതില്‍ മരങ്ങളും പുല്ലുകളും നിറഞ്ഞ സ്ഥലം മാത്രമാണ് ഉള്ളത്. ഇതില്‍ ഒരാളെ നോക്കിയിട്ട് ഈച്ചയെ കണ്ടെത്താന്‍ പോലും സാധിക്കില്ല. ഒരു സൂചന പോലും നല്‍കാത്ത ഈ ചിത്രത്തില്‍ നിന്ന് അങ്ങനൊരാളെ നിങ്ങള്‍ കണ്ടെത്താനാവുമോ?

നൈറ്റ് ലൈഫ് ഇഷ്ടമാണോ; പാര്‍ട്ടിയായി അടിച്ചുപൊളിക്കാന്‍ ഈ നഗരങ്ങള്‍ പൊളിയാണ്: ട്രിപ്പ് ഉറപ്പിച്ചോളൂ
ഈ ചിത്രം നിങ്ങളെ ചലഞ്ച് ചെയ്യുകയാണ്. നിങ്ങളുടെ ബുദ്ധിശേഷി എത്രത്തോളമുണ്ടെന്ന് ഈ ചിത്രത്തിന് അളക്കണം. അത് തെളിയിച്ച് കൊടുക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. എവിടെ തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്നൊന്നും മനസ്സിലാവാത്ത ചിത്രമാണിത്. ആദ്യം ഈ ചിത്രത്തില്‍ എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ടെന്ന് പരിശോധിക്കാം. വളരെ തെളിഞ്ഞ ദിവസമാണിതെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം. മുമ്പിലുള്ളത് വലിയൊരുകാടാണെന്നും മനസ്സിലാക്കാം. മുമ്പിലുള്ളത് പുല്ലുകളാല്‍ നിറഞ്ഞ ഒരിടമാണ്.

ചിത്രത്തിന്റെ നടുവിലായി ഒരു ചെടി കാണാന്‍ സാധിക്കും. തൊട്ടപ്പുറം വലിയൊരു കാടും കാണാം. എന്നാല്‍ ഈ കാടിനുള്ളിലായി ഒരാള്‍ ഒളിഞ്ഞിരിപ്പുണ്ട്. ആള്‍ ചില്ലറക്കാരനല്ല എന്ന് ആദ്യമേ പറയാം. ഒരു സ്‌നൈപ്പറാണ് ഇത്. അതായത് ദീര്‍ഘദൂരത്തേക്ക് ഉന്നം നോക്കി വെടിവെക്കാന്‍ നില്‍ക്കുന്ന സൈനികനോ മറ്റോ ആവാം ഈ സ്‌നൈപ്പര്‍. എന്തായാലും ഇയാള്‍ വലിയ ജാഗ്രതയിലാണ്. ശത്രുക്കള്‍ ഈ വഴിക്ക് വരുന്നതും നോക്കിയിരിക്കുകയാണ്. ഇയാളെ പക്ഷേ നമ്മള്‍ കണ്ടെത്തണം. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന സ്‌നൈപ്പറെ കണ്ടെത്താന്‍ 15 സെക്കന്‍ഡാണ് നിങ്ങളുടെ മുന്നിലുള്ളത്.

15 സെക്കന്‍ഡിനുള്ളില്‍ ഈ സ്‌നൈപ്പറെ നമ്മള്‍ കണ്ടെത്തിയാല്‍ ബുദ്ധിശക്തിയുടെ കാര്യം നമ്മള്‍ വേറെ ലെവലാണെന്ന് ഉറപ്പിക്കാം. ഈ ചിത്രമെടുത്തത് സൈണ്‍ മെന്നര്‍ എന്നയാളാണ്. ഇയാള്‍ ജര്‍മനി, ലാത്വിയ, ലിത്വാനിയ സൈന്യങ്ങളുടെ സ്‌നൈപ്പര്‍മാരുടെ പരിശീലനം കാണാന്‍ വേണ്ടി എത്തിയതായിരുന്നു. ആ സമയത്ത് പകര്‍ത്തിയതാണ് ഈ ചിത്രം. പ്രത്യേക അനുമതി എടുത്താണ് മെന്നര്‍ സ്‌നൈപര്‍മാരെ സന്ദര്‍ശിക്കാനെത്തിയത്. എന്തായാലും ചിത്രം പകര്‍ത്തിയ മെന്നര്‍, യഥാര്‍ത്ഥത്തില്‍ ഇയാള്‍ ഒളിഞ്ഞിരിക്കുന്നത് കണ്ടാണ് അന്തം വിട്ടത്.

image credit: Simon Menner
മെന്നറുടെ കാര്യം അവിടെ നില്‍ക്കട്ടെ. നമ്മള്‍ ആദ്യം ഈ സ്‌നൈപ്പറെ കണ്ടെത്തണം. സൂക്ഷിച്ച് നോക്കൂ, പെട്ടെന്ന് എന്തായാലും കണ്ടെത്താന്‍ സാധിക്കില്ല. നല്ല രീതിയിലുള്ള നിരീക്ഷണ മികവ് നിങ്ങള്‍ക്കുണ്ടാവണം. ആ കാടിന്റെ അന്തരീക്ഷത്തെ മറയാക്കിയാണ് ഈ സ്‌നൈപ്പര്‍ ഒളിഞ്ഞിരിക്കുന്നത്. മൊത്തത്തില്‍ പച്ച നിറമായിരിക്കും കാണാന്‍ സാധിക്കുക. ആദ്യമായി ഒപ്ടിക്കല്‍ ചിത്രവുമായി ബന്ധപ്പെട്ട പസില്‍ കളിക്കുന്നവരാണെങ്കില്‍ നന്നായി ബുദ്ധിമുട്ടും. എന്തായാലും നിങ്ങള്‍ക്കുള്ള 15 സെക്കന്‍ഡ് അവസാനിച്ചിരിക്കുകയാണ്. ഇതുവരെ ആ സ്‌നൈപ്പറെ കണ്ടെത്തിയില്ലെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ആ നടുവില്‍ നില്‍ക്കുന്ന ചെടിയുടെ ഉള്ളിലായിട്ടാണ് ആ സ്‌നൈപ്പര്‍ നില്‍ക്കുന്നത്. സൂക്ഷ്മമായ നിരീക്ഷണമാണെങ്കില്‍ ഇയാളെ കണ്ടെത്താം.












Click it and Unblock the Notifications