കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ചിത്രത്തിലൊരു പാമ്പാട്ടിയുണ്ട്; ഇയാളുടെ പാമ്പിനെ കണ്ടെത്താമോ? 5 സെക്കന്‍ഡ് തരാം

Google Oneindia Malayalam News

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ വലിയ നിഗൂഢതകളുടെ കലവറയാണ്. പലതും ഈ ചിത്രങ്ങളില്‍ ഒളിപ്പിച്ച് വെക്കാറുണ്ട്. അത് പിന്നീട് കണ്ടെത്തുകയായിരിക്കും നമ്മുടെ ചലഞ്ച്. ഇന്ന് നമ്മുടെ മുന്നിലുള്ളതും അത്തരമൊരു ചലഞ്ചാണ്. ഒരു രഹസ്യം ഈ ചിത്രത്തിലും ഒളിപ്പിച്ചിട്ടുണ്ട്. നമ്മുടെ ബുദ്ധിശക്തിയെയാണ് ഓരോ ഒപ്ടിക്കല്‍ ചിത്രവും ചലഞ്ച് ചെയ്യുന്നത്.

ഓരോ ഒപ്ടിക്കല്‍ ചലഞ്ചും നമ്മളെ കൂടുതല്‍ ബുദ്ധിമാന്മാരാക്കുകയാണ് ചെയ്യുന്നത്. അത് അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നതാണ്. ഇന്ന് നമ്മള്‍ പരിശോധിക്കുന്ന ഒരു ചിത്രം പാമ്പാട്ടിയും പാമ്പുമായി ബന്ധപ്പെട്ടതാണ്. ഇതിനുള്ളില്‍ നിന്ന് എന്താണ് നമുക്ക് കണ്ടെത്തേണ്ടതെന്ന് വിശദമായി ഒന്ന് പരിശോധിക്കാം....

1

image credit: jagran josh

ഈ ചിത്രത്തെ നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും കാണാന്‍ സാധിക്കും. ഒരു നൂറ്റാണ്ടില്‍ അധികം പഴക്കമുള്ളവയാണ് ഈ ചിത്രങ്ങള്‍. 1920കളിലാണ് ഈ ചിത്രം വരയ്ക്കപ്പെട്ടത്. പക്ഷേ ലോകപ്രശസ്തമാണ് ഇവ. അതുകൊണ്ട് തന്നെ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ യുഗത്തില്‍ ഇതിന് വലിയ ജനപ്രീതി കൈവരിക്കാന്‍ സാധിക്കുകയായിരുന്നു. ഈ ചിത്രത്തില്‍ ഒരു പാമ്പാട്ടിയാണ് ഉള്ളത്. എന്നാല്‍ പാമ്പിനെ കാണുന്നില്ല. ഈ പാമ്പ് എവിടെയാണ് ഉള്ളതെന്നാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഈ ചിത്രത്തില്‍ എവിടെയോ ആ പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ട്.

2

10 വര്‍ഷമായി ഡെന്റിസ്റ്റിനെ കാണാന്‍ ശ്രമം: അപ്പോയിന്‍മെന്റില്ല; 50കാരന്‍ ചെയ്തത് ഞെട്ടിക്കും10 വര്‍ഷമായി ഡെന്റിസ്റ്റിനെ കാണാന്‍ ശ്രമം: അപ്പോയിന്‍മെന്റില്ല; 50കാരന്‍ ചെയ്തത് ഞെട്ടിക്കും

ഈ ചിത്രത്തിന് പിന്നില്‍ വലിയൊരു രഹസ്യം കൂടിയുണ്ട്. ഇത് വരച്ചപ്പോള്‍ ഒരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമല്ലായിരുന്നു. ഒരു സിഗരറ്റ് കാര്‍ഡ് ആയിട്ടായിരുന്നു ഇത് ഡിസൈന്‍ ചെയ്തത്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഡിസൈന്‍ ചെയ്തതാണിത്. കാരണം അന്നത്തെ കാലത്ത് സിഗരറ്റ് കാര്‍ഡുകള്‍ വലിയ ഫാഷനായിരുന്നു. അത്തരം പരസ്യങ്ങള്‍ അന്നത്തെ ട്രെന്‍ഡും കൂടിയായിരുന്നു. അത് 1950കള്‍ വരെ വലിയ ട്രെന്‍ഡായി തുടര്‍ന്നിരുന്നു. ഈ കാര്‍ഡ് 1926ലാണ് ഡിസൈന്‍ ചെയ്തത്. മേജര്‍ ഡ്രാപ്കിന്‍ സിഗരറ്റ് കമ്പനിയാണ് ഇത് ഡിസൈന്‍ ചെയ്തത്.

3

ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്

അന്നത്തെ കാലത്ത് തന്നെ വലിയ ട്രെന്‍ഡായിരുന്നു ഈ സിഗരറ്റ് ചിത്രം. ഒരു പാമ്പാട്ടി, തന്റെ ഓടക്കുഴല്‍ ഉപയോഗിച്ച് സാമ്പിനെ പിടിക്കാന്‍ ശ്രമിക്കുകയാണ്. ഇയാള്‍ പാമ്പിനെ പിടിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് ഉറപ്പാണ്. അതിവേഗം ഈ പാമ്പിനെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുമോ? എങ്കില്‍ അത് നിങ്ങളുടെ ബുദ്ധിശക്തി ഉയര്‍ന്ന തലത്തിലാണെന്ന് തെളിയിക്കുന്ന കാര്യമാണ്. ഈ ചിത്രത്തില്‍ എവിടെയോ ആ പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ട്. ഏകാഗ്രത ഒരുപാട് ആവശ്യമാണ് അതിനെ കണ്ടെത്തണം. ഈ ചിത്രത്തിന്റെ നിറം ഒരുപക്ഷേ അലോസരമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

4

ചിത്രത്തില്‍ ഒന്ന് അടിമുടി പരിശോധിക്കുന്നതാണ് ആദ്യ നല്ലത്. കൂടയിലേക്ക് നോക്കാം, പാമ്പാട്ടിയുടെ ചുറ്റിലും നോക്കാം. വഴിയിലെവിടെയെങ്കിലും മറഞ്ഞിരിക്കുന്നുണ്ടോ എന്ന് നോക്കാം. ദൂരെ ഒരു മരം നില്‍ക്കുന്നുണ്ട്. അതിന്റെ ചില്ലകളില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കാം. അങ്ങനെ ഒരുപാട് സ്ഥലങ്ങളുണ്ട് ഈ പാമ്പിന് ഒളിക്കാന്‍. പക്ഷേ നിങ്ങള്‍ക്ക് മുമ്പിലുള്ളത് ആകെ അഞ്ച് സെക്കന്‍ഡാണ്. അതിനുള്ളില്‍ ഈ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്തണം. ചിത്രത്തിന്റെ ഒരു വശവും ഒഴിവാക്കാതെ അരിച്ചുപെറുക്കി പരിശോധിച്ചാല്‍ പാമ്പിനെ കണ്ടെത്താം.

5

image credit: jagran josh

viral video: ഈഫല്‍ ടവറിന്റെ മുന്നില്‍ നിന്ന് ഷാരൂഖ് ഖാന്‍ സ്‌റ്റൈലില്‍ യുവാവിന്റെ പ്രപ്പോസല്‍viral video: ഈഫല്‍ ടവറിന്റെ മുന്നില്‍ നിന്ന് ഷാരൂഖ് ഖാന്‍ സ്‌റ്റൈലില്‍ യുവാവിന്റെ പ്രപ്പോസല്‍

നിങ്ങളുടെ സമയം അവസാനിച്ചിരിക്കുകയാണ്. പാമ്പിനെ കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യങ്ങള്‍ ഞങ്ങള്‍ സഹായിക്കാം. എന്തായാലും ഈ പാമ്പുപിടുത്തക്കാരന്റെ മുന്നിലുള്ള കൂടയ്ക്കുള്ളില്‍ അല്ല പാമ്പുള്ളത്. വളരെ സമര്‍ത്ഥമായിട്ടാണ് ഈ പാമ്പ് ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. എന്നാല്‍ ആ പാമ്പാട്ടിയുടെ കൈകളിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. പാമ്പ് അവിടെ സമര്‍ത്ഥമായി ചുറ്റിപിണഞ്ഞ് ഒളിഞ്ഞിരിക്കുകയാണ്. ഇയാളുടെ വസ്ത്രത്തിന്റെ നിറവും, പാമ്പിന്റെ നിറവും ഒന്നാണ്. അതാണ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിന് കാരണം. ഇത് കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ മാത്രമേ കണ്ടെത്താനാവൂ.

English summary
optical illusion pic that hides a snake goes viral, can you find it in 5 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X