Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു ബഹളമാണ് ഈ അടുക്കളയില്‍; ശരിക്കും നരകം, ഒരു വാച്ച് ഇതിലുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

നരകത്തില്‍ പോകുന്ന കാര്യം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാവാന്‍ സാധ്യതയില്ല. പക്ഷേ ഇതുപോലൊരു തിരക്കേറിയ സ്ഥലം വേറെയുണ്ടാവില്ല. ഭൂമിയില്‍ തന്നെ എല്ലാം താറുമാറായി കിടക്കുന്ന സ്ഥലങ്ങളെല്ലാം നമ്മള്‍ നരകതുല്യമായിട്ടാണ് കാണുന്നത്. എന്നാല്‍ നരകത്തില്‍ ഒരു അടുക്കളയുണ്ടാവുകയോ അതല്ലെങ്കില്‍ നമ്മുടെ നാട്ടിലെ ഒരു അടുക്കള അടുക്കും ചിട്ടയുമില്ലാതെ നരക തുല്യമാവുകയോ ചെയ്താല്‍ എന്തായിരിക്കും അവസ്ഥ.

1

ആലോചിക്കാന്‍ കൂടി സാധിക്കുന്നില്ല അല്ലേ. അങ്ങനെയൊരു അടുക്കളയാണ് നമ്മുടെ മുന്നിലുള്ളത്. ഒരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രത്തിന്റെ രൂപത്തിലാണ് ഇതുള്ളത്. ഒരു കാര്യം ഇതില്‍ മറഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തുകയാണ് വേണ്ടത്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം.

1

image credit: Bright Side

ഇതൊരു വല്ലാത്ത അടുക്കളയാണ്. വന്‍ തിരക്കാണ് ഇവിടെ. സാധാരണ ഇത്തരം സ്ഥലങ്ങളില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കും. പക്ഷേ ഇവിടെ ആകെ കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണ്. ശരിക്കുമൊരു നരകമാണെന്ന് നോക്കിയാല്‍ മനസ്സിലാവും. പല കാര്യങ്ങളും പലയിടത്തായി ഇവിടെ പലതും ചിതറി കിടക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ നിന്ന് ഒരു വാച്ചാണ് നമുക്ക് കണ്ടുപിടിക്കേണ്ടത്. ആരും കാണാതെയാണ് അതുള്ളത്.

2

ഈ ചിത്രം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പറ്റുന്ന താണ്. ബ്രെയിന്‍ ടീസറാണെന്ന് തന്നെ പറയാം. ഒരു റെസ്റ്റോറന്റിന്റെ അടുക്കളാണെന്ന് നമുക്ക് ഈ ചിത്രത്തില്‍ നിന്ന് മനസ്സിലാവുന്നുണ്ട്. ഈ ഹോട്ടലിലെ ഷെഫും, മറ്റ് ജീവനക്കാരും ചേര്‍ന്ന് ഭക്ഷണം ഉണ്ടാക്കുന്നത് കാണാം. ഉച്ചഭക്ഷണമാണ് ഇവര്‍ ഉണ്ടാക്കുന്നതെന്ന് തോന്നുന്നു. എന്നാല്‍ ഷെഫിനാണെങ്കില്‍ ദേഷ്യം വന്ന് നില്‍ക്കുകയാണ്. അദ്ദേഹം ആരോടോ ദേഷ്യപ്പെടുന്നുണ്ട്.

3

ഒരുവശത്ത് ചിത്രത്തിന് വേണ്ടി കറികള്‍ മറ്റൊരാള്‍ പാകം ചെയ്യുന്നതും കാണാം. ഇയാള്‍ ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്. ഇയാള്‍ നില്‍ക്കുന്ന ഭാഗം പൂര്‍ണമായും ഭക്ഷണത്തിന് വേണ്ടി കറികളും, ഡെസേര്‍ട്ടുകളും ഉണ്ടാക്കുന്ന തിരക്കിലാണ്. എന്നാല്‍ ആരുടെ മുഖവും സന്തോഷത്തില്‍ അല്ല. നരകമെന്ന് വിശേഷിപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. ഇതിനിടയില്‍ നിന്ന് നമുക്ക് വേണ്ട കാര്യങ്ങള്‍ കണ്ടെത്തുകയാണ് ദുഷ്‌കരം

4

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

ആരൊക്കെയോ ഉണ്ടാക്കേണ്ട ഭക്ഷണസാധനങ്ങളുമായി ഇതില്‍ വരുന്നതും കാണാം. ഒരാള്‍ ഭക്ഷണം ഇതുവരെ തയ്യാറായില്ലേ എന്ന് ചോദിക്കുന്നുണ്ട് ഷെഫിനോട്. സമയമായെന്ന് അയാള്‍ കൈയ്യിലെ വാച്ച് ചൂണ്ടി പറയുന്നുണ്ട്. എന്നാല്‍ ഇയാളുടെ കൈയ്യില്‍ യഥാര്‍ത്ഥത്തില്‍ വാച്ചില്ല. ഈ വാച്ചാണ് കാണാതായിരിക്കുന്നത്. ഈ തിരക്കേറിയ ചിത്രത്തില്‍ ആരും ആ വാച്ചിനെ ശ്രദ്ധിക്കാന്‍ പോകുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

5

പക്ഷേ ഷെഫിനും, അതിനടുത്ത് നില്‍ക്കുന്നയാള്‍ക്കും ആ വാച്ച് വളരെ ആവശ്യമുള്ളതാണ്. അവര്‍ക്ക് എല്ലാ കാര്യങ്ങളും സമയത്ത് തന്നെ നടക്കേണ്ടതുണ്ട്. അതാണ് വാച്ച് തിരയാന്‍ കാരണം. എന്നാല്‍ ഇതുവരെ അവര്‍ക്ക് അത് ലഭിച്ചിട്ടില്ല. ബഹളത്തിനിടയ്ക്ക് എങ്ങോട്ട് മാറിയാലും പ്രശ്‌നമാണ്. എതിര്‍വശത്താണെന്ന് എല്ലാവരെയും തിന്നാനുള്ള ദേഷ്യത്തിലാണ് ഷെഫുള്ളത്. ഇയാളുടെ കറി വേണ്ട രീതിയില്‍ വന്നിട്ടില്ലാത്തത് കൊണ്ടാണ് ദേഷ്യപ്പെടുന്നതെന്ന് കരുതാം.

6

എന്നാല്‍ ഈ വാച്ച് കണ്ടെത്താന്‍ ഇറങ്ങിയവരെല്ലാം പരാജയപ്പെട്ടതാണ് ചരിത്രം. വെറും 5 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. ബാക്കി 95 ശതമാനവും ഈ വാച്ച് കണ്ടെത്താനാവാതെ തോറ്റ് പിന്‍മാറി. ഒരുപക്ഷേ ഈ ചിത്രത്തില്‍ കാണുന്ന വ്യക്തി വാച്ച് എവിടെയെങ്കിലും മറന്ന് വെച്ചതാകാം. അതല്ലെങ്കില്‍ ആരെങ്കിലും എടുത്ത് എവിടെയെങ്കിലും ഒളിപ്പിച്ച് വെച്ചതാകാം. എടുക്കാന്‍ മറന്നുപോയതുമാകാം.

7

image credit: Bright Side

15 സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതിനുള്ളില്‍ ഈ നരകത്തില്‍ നിന്ന് ആ വാച്ച് കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ഷെഫുമാരും അടുത്തുള്ള വെയ്റ്റര്‍മാരും ആകെ ദേഷ്യത്തിലാണ്. ഇതുവരെ വാച്ച് കിട്ടിയിട്ടില്ല. ഇതാ നിങ്ങള്‍ക്ക് അനുവദിച്ച സമയം അവസാനിപ്പിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ ഇക്കാര്യത്തില്‍ സഹായിക്കാം. ചിത്രത്തിന്റെ മുകള്‍ ഭാഗത്തായിട്ടാണ് ഈ വാച്ച് വെച്ചിരിക്കുന്നത്. അതിന് താഴെയാണ് ഇവര്‍ ഭക്ഷണം പാചകം ചെയ്യുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+