കാട്ടിലെ മരങ്ങള്‍ക്കിടയില്‍ അതാ ഒരു ചെന്നായ, ഒളിഞ്ഞിരിക്കുകയാണ്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും വലിയൊരു കാടും തമ്മില്‍ വലിയ ബന്ധമുണ്ട്. കാരണം ഇവ രണ്ടും എന്തും ഒളിപ്പിക്കാന്‍ സാധിക്കുന്ന ഇടങ്ങളാണ്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ചില കാര്യങ്ങളെ ഒളിപ്പിച്ച് വെച്ച് നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്നവയാണ്. ഇതിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ നമ്മുടെ ബുദ്ധി പരമാവധി ഉപയോഗിക്കേണ്ടി വരും. അത് തന്നെയാണ് ഈ ചിത്രങ്ങളുടെ ലക്ഷ്യം.
നമ്മുടെ ചിന്താശേഷിയെ പരമാവധി ഉയര്‍ത്താനാണ് ഇത്തരം ചിത്രങ്ങള്‍ ശ്രമിക്കുന്നത്. ഇന്ന് നമ്മുടെ മുന്നിലുള്ള ചലഞ്ചും ഒരു ഒപ്ടിക്കല്‍ ചിത്രവും കാടുമാണ്. അതാണ് ഘോരവനവും ഒപ്ടിക്കല്‍ ചിത്രങ്ങളും ബന്ധമുണ്ടെന്ന് പറയാന്‍ കാരണം. ഈ ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം.

image credit: Art Wolfe/ Pinterest
മനോഹരമായ കാടുകള്‍ എന്ന് പറയുന്നതിന് ഒരുപരിധിയുണ്ട്. പൂക്കളും ചെറിയ ചെടികളും നിറഞ്ഞിരിക്കുകയാണെങ്കില്‍ അങ്ങനെ പറയാം. പക്ഷേ കാടിനുള്ളിലേക്ക് ചെല്ലുന്തോറും അതിന്റെ സ്വഭാവവും മാറും. പിന്നീട് കാണുന്നത് വന്യതയായിരിക്കും. കൂറ്റന്‍ മരങ്ങളും ക്രൂരമൃഗങ്ങളുമെല്ലാം ഉള്ള ഒരു ഘോരവനമായിരിക്കും നമുക്ക് കാണാന്‍ സാധിക്കുക. സൂക്ഷിച്ചില്ലെങ്കില്‍ മൃഗങ്ങളുടെ ആക്രമണത്തിന് നമ്മള്‍ തന്നെ ഇരയാവാം.

കാട്ടാനയും, കടുവയും, പുലിയും സിംഹവുമൊക്കെ ഘോരവനങ്ങളിലുണ്ടാവും. ഇവ ചിലപ്പോള്‍ നമ്മളെ ആക്രമിക്കില്ല. അത് എന്തിനെയെങ്കിലും ഭക്ഷിച്ച് ഇരിക്കുന്നതാവും. എന്നാല്‍ എല്ലാ സമയത്തും ഇതായിരിക്കില്ല സാഹചര്യം. ചിലപ്പോള്‍ അവ ഒളിഞ്ഞിരിക്കുകയായിരിക്കും. ഇര വന്ന് വീഴാനായിട്ടായിരിക്കും ഈ കാത്തിരിപ്പ്. ചിലപ്പോള്‍ മാനുകളോ മുയലുകളോ ഒക്കെ ഇരയായി ഇവയുടെ മുന്നിലെത്താം. ഇവിടെ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാതെയുള്ള വരവായിരിക്കും ഇത്.

ഈ ചിത്രത്തിലും ഒരു ഘോരവനമാണ് ഉള്ളത്. ധാരാളം മരങ്ങളും കാണാം. ഇതിനിടയിലായി ഒളിഞ്ഞിരിക്കുന്നത് ഒരു മൃഗമാണ്. ഒരു ചെന്നായയാണിത്. ഈ വനം കാണുമ്പോള്‍ നല്ല പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെടികളെ ഓര്‍മ വരും. അത്തരത്തിലുള്ള ചെടികളാണ് ഇതിലുള്ളത്. സമര്‍ത്ഥമായി ഈ ചെന്നായക്ക് ഒളിഞ്ഞിരിക്കാന്‍ സാധിക്കും. മരങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് ആ ചെന്നായ ഒളിഞ്ഞിരിക്കുന്നത്. ഒരുപക്ഷേ ഇരതേടി ഇറങ്ങിയതുമാകാം.

ഈ ചെന്നായയെ എത്രയും പെട്ടെന്ന് കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. പക്ഷേ സമര്‍ത്ഥനാണ് ഈ ചെന്നായ എന്ന് ആലോചിക്കണം. അമേരിക്കന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ആര്‍ട്ട് വോള്‍ഫി പകര്‍ത്തിയ ചിത്രമാണ് ഇത്. ചിത്രത്തില്‍ ഒരു മനോഹരവും ഘോരവുമായ വനമാണ് ഉള്ളത്. ചുറ്റിലും കുറച്ച് മരങ്ങള്‍ കാണാന്‍ സാധിക്കും. നിലത്താകെ ഇലകള്‍ വീണുകിടക്കുന്നതും കാണാം. ഇതിലെവിടെയോ ആണ് ആ ചെന്നായ ഉള്ളത്.

ഈ ഒപ്ടിക്കല്‍ ചിത്രം നമ്മളെ ചലഞ്ച് ചെയ്യുന്നതാണ്. ചെന്നായയെ കണ്ടെത്തണമെങ്കില്‍ കഴുകനെ പോലെ കാണാന്‍ കഴിവ് നമുക്കുണ്ടാവണം. ശരാശരി നിരീക്ഷണ പാടവം വെച്ച് ഒപ്ടിക്കലര്‍ ചിത്രത്തിലെ രഹസ്യം തേടിയിറങ്ങരുത്. നമ്മള്‍ ചിത്രത്തിലെ എല്ലാ വശത്തും വളരെ സൂക്ഷമതയോടെ ചുഴിഞ്ഞ് നോക്കാന്‍ സാധിക്കുന്നയാളായിരിക്കണം. അതിലൂടെ നമ്മുടെ ബുദ്ധി ശക്തിയെ ഉയര്‍ത്താന്‍ സാധിക്കും. എന്നാല്‍ ഒറ്റനോട്ടത്തില്‍ ഈ ചെന്നായയെ കണ്ടെത്തുക ബുദ്ധിമുട്ടേറിയതാവും.

ഇവിടെ ചിത്രത്തിന്റെ ഇടതും വലതും വശത്തേക്ക് ആദ്യം നോക്കുകയാണ് ചെയ്യേണ്ടത്. ഈ രണ്ടിടത്തും ആ ചെന്നായ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് ശരിക്കും വേഗത്തില്‍ തന്നെ പരിശോധിക്കുക. പിന്നീട് താഴെ നിന്ന് മുകളിലോട്ടും, അവിടെ നിന്ന് താഴോട്ടും ഒന്ന് പരിശോധിക്കുക. ഇവിടെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇല്ലെങ്കില്‍ മറ്റ് രണ്ട് ഭാഗങ്ങളില്‍ കണ്ടേക്കാം. അതുമല്ലെങ്കില്‍ നേരെ നോക്കുകയും ചെയ്യാം. ഇതിനിടയിലായി ചെന്നായ ഉണ്ടാവാം.

image credit: Art Wolfe/ Pinterest
നിങ്ങള്‍ക്ക് മുന്നിലുള്ളത് പതിനൊന്ന് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ ചെന്നായയെ കണ്ടെത്തിയിരിക്കണം. വളരെ തന്ത്രപരമായി ഒളിഞ്ഞിരിക്കുകയാണ് ചെന്നായ. അതിന് സഹായിക്കുന്നത് ആ ചിത്രത്തിലെ അന്തരീക്ഷമാണ്. ഒരുപക്ഷേ മരങ്ങള്‍ക്കും ചെന്നായക്കും ഒരേ നിറമാവാം. അതുകൊണ്ട് തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതാവാം. ഇതാ നിങ്ങള്‍ക്ക് അനുവദിച്ച സമയം അവസാനിച്ചിരിക്കുകയാണ്. ഇനി നിങ്ങളെ ഇക്കാര്യത്തില്‍ ഞങ്ങള്‍സംസാരിക്കാം. ഇടതുഭാഗത്തെ രണ്ടാമത്തെ മരത്തിന് പിന്നിലായി നില്‍ക്കുന്നുണ്ട് ആ ചെന്നായ. മരത്തിനും ചെന്നായക്കും ഒരേ നിറമാണെന്നും കാണാനാവും.












Click it and Unblock the Notifications