Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തിലൊരു യുവരാജാവ് ഒളിഞ്ഞിരിപ്പുണ്ട്; ഒടുക്കത്തെ ബുദ്ധിയാണേല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എല്ലാവരെയും ഒരേസമയം വട്ടം കറക്കുന്ന ഇമേജുകളാണ്. പല വിധത്തിലുള്ള കാര്യങ്ങള്‍ ഈ ചിത്രങ്ങളില്‍ ഒളിപ്പിച്ച് വെക്കാറുണ്ട്. അത് കണ്ടെത്താനാവാതെ നമ്മള്‍ നട്ടം തിരിയുകയും ചെയ്യും. അവിടെയാണ് ഈ ചിത്രങ്ങള്‍ നമ്മുടെ മനസ്സിലേക്ക് കയറി പയറ്റുന്നത്. ഇന്ന് നമ്മുടെ മുന്നിലുള്ളതും അത്തരമൊരു ചിത്രമാണ്. ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് വന്‍ രഹസ്യമാണ്.

1

അത് കണ്ടെത്തിയാല്‍ നിങ്ങളൊരു മഹാ ബുദ്ധിജീവിയാണെന്ന് ഉറപ്പിക്കാം. വളരെ കടുപ്പമേറിയ ചിത്രമാണിത്. അത് കണ്ടെത്താന്‍ സാധാരണ ലെവല്‍ ചിന്തകളോ നിരീക്ഷണ പാടവമോ കൊണ്ട് സാധിക്കില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

Image courtesy:jagran josh

ഈ ചിത്രം ഇതുവരെ വന്നത് പോലെയല്ല. കുറച്ച് വ്യത്യസ്തമാണ്. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന വ്യത്യസ്തനായ ഒരു വ്യക്തിയാണ്. അതാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. ആദ്യം എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ടെന്ന് പരിശോധിക്കൂ. ഒറ്റ കാഴ്ച്ചയില്‍ ഈ രഹസ്യം കണ്ടെത്തിയവര്‍ ആരുമില്ല. കാരണം പശ്ചാത്തലത്തെ മാത്രം മറയാക്കിയല്ല ഈ വ്യക്തി നില്‍ക്കുന്നത്. പകരം കണ്ണിന് ഒരു പിടിയും കിട്ടാത്ത രീതിയിലാണ്. അത് കണ്ടെത്തണമെങ്കില്‍ കുറച്ച് കടുപ്പമാണ്. സാധാരണ ചിന്ത പോര അത് കണ്ടെത്താന്‍.

2

Image courtesy:jagran josh

ഇനി ഈ ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് പരിശോധിക്കാം. രണ്ട് മരങ്ങള്‍ ഒരു വലിയ പൂന്തോട്ടത്തില്‍ നില്‍ക്കുന്നത് കാണാം. അതിന് മുകളില്‍ അത്യാവശ്യം ഇലകളുണ്ട്. ചുറ്റും ഇലകള്‍ വീണ്ടും നിറഞ്ഞിരിക്കുകയാണ്. ധാരാളം പുല്ലും മരത്തിന് ചുറ്റും ഉണ്ട്. ഈ മരത്തിന് മുകളില്‍ ഒരു പരുന്തുണ്ട്. അതാണ് നമുക്ക് വ്യക്തമായി കാണുന്ന ഒരു കാര്യം. കണ്ടെത്തേണ്ടത് ഇതല്ല. മരത്തിന്റെ വലത് വശത്തായിട്ടാണ് ഈ പരുന്തുള്ളത്. പക്ഷേ ഇത് ചിത്രത്തില്‍ ഒളിഞ്ഞിരിക്കുകയല്ല. പെട്ടെന്ന് തന്നെ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്.

3

Image courtesy:jagran josh

ഇത്രയും കാര്യങ്ങള്‍ പരിശോധിച്ചിട്ട് വേണം നമുക്ക് ഇതിലുള്ള രഹസ്യത്തിലേക്ക് എത്താന്‍. കാരണം ഇതെല്ലാം ആ രഹസ്യത്തിലേക്ക് എത്താനുള്ള നമ്മുടെ പ്രയത്‌നത്തെ തടയുന്നതാണ്. ഈ ചിത്രത്തിന്റെ നിറങ്ങളും നമുക്ക് വേണ്ടതിലേക്കുള്ള ഫോക്കസ് നഷ്ടപ്പെടുത്താനുമൊക്കെയാണ് ഇവ സഹായിക്കുക. കഠിനമായ ഏകാഗ്രതയാണ് ഈ ചിത്രത്തില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താന്‍ നമുക്ക് ആവശ്യം. അതുകൊണ്ട് ഈ ചിത്രത്തെ അരിച്ച് പെറുക്കി പരിശോധിക്കുമ്പോഴും, നമ്മുടെ മനസ്സിലേക്ക് അത്തരം കാര്യങ്ങളൊന്നും വരാതെ സൂക്ഷിക്കേണ്ടതുണ്ട്.

4

Image courtesy:jagran josh

ഇനി ഈ ചിത്രത്തില്‍ ആരാണ് ഒളിഞ്ഞിരിക്കുന്നതെന്ന് പറഞ്ഞ് തരാം. ഈ ചിത്രത്തില്‍ ഒരു രാജകുമാരനാണ് ഒളിഞ്ഞിരിക്കുന്നത്. ഒരു സുന്ദരനായ യുവരാജാവാണ് ഇത്. ഈ പസില്‍ കളിക്കുന്ന ഏതൊരാളും ആലോചിക്കേണ്ട കാര്യം നിങ്ങള്‍ക്ക് മുന്നിലുള്ളത് വെറും പതിനൊന്ന് സെക്കന്‍ഡാണ് എന്നതാണ്. ഈ സമയത്തിനുള്ളില്‍ ആ രാജകുമാരനെ നിങ്ങള്‍ കണ്ടെത്തണം. ചിത്രത്തിലേക്ക് വളരെ സൂക്ഷിച്ച് നോക്കിയ ശേഷം താഴേക്കും മുകളിലേക്കും കണ്ണോടിക്കുക. രണ്ട് വശങ്ങളിലേക്കും നോക്കുക. മനസ്സില്‍ സങ്കീര്‍ണതകള്‍ ഒന്നുമില്ലെങ്കില്‍ ഈ കാഴ്ച്ചയില്‍ തന്നെ രാജകുമാരനെ കണ്ടെത്താം.

5

Image courtesy:jagran josh

Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ

ഇത്രയും നേരമായിട്ടും കണ്ടെത്തിയില്ലെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത് ഭാഗത്തേക്ക് നോക്കുന്നത് ഇനി അവസാനിപ്പിക്കാം. രാജകുമാരന്‍ ഒളിഞ്ഞിരിക്കുന്നത് വലത് ഭാഗത്താണ്. സമയം കഴിഞ്ഞുവെന്ന് ഉറപ്പാണ്. അതുകൊണ്ട് ഉത്തരം ഞങ്ങള്‍ പറയാം. വലത് ഭാഗത്തായി പക്ഷിയുടെയും ചില്ലകളുടെയും ഇടയില്‍ ഈ രാജകുമാരനുണ്ട്. വളരെ ശക്തമായൊരു നിരീക്ഷണ ശക്തിയുണ്ടെങ്കില്‍ മാത്രമേ ഈ രാജകുമാരനെ കാണാന്‍ പറ്റൂ. ഒപ്ടിക്കല്‍ പസില്‍ ആദ്യമായിട്ടാണ് കളിക്കുന്നതെങ്കില്‍ ഇയാളെ കണ്ടെത്തുക ഉറപ്പായിട്ടും സാധിക്കില്ല. പറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ബുദ്ധിശക്തിയില്‍ മുന്നിലാണെന്ന് ഉറപ്പിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+