ഈ ചിത്രത്തില്‍ ക്യൂട്ട് ജീവികളുണ്ട്; ഇന്റലിജന്റാണെങ്കില്‍ കണ്ടെത്താം, 25 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ചിത്രങ്ങളാണ് ഇന്ന് ലോകത്തിന്റെ സംസാരവിഷയം. അതിന് സോഷ്യല്‍ മീഡിയ ഒരുപരിധി വരെ സഹായിച്ചിട്ടുണ്ട്. ഇത്ര പോപ്പുലാരി ഒപ്ടിക്കല്‍ ചിത്രങ്ങള്‍ കൈവരിക്കുന്നതും സോഷ്യല്‍ മീഡിയ വഴിയാണ്. എന്നാല്‍ ചിത്രത്തിന്റെ ചുരുളഴിക്കുന്നവര്‍ ഇപ്പോഴും വളരെ കുറവാണ്. ഓരോ ദിവസം ഈ ചിത്രങ്ങളുടെ സങ്കീര്‍ണത വര്‍ധിച്ച് വരികയാണ്.
നമ്മുടെ ബൗദ്ധിക നിലവാരം വര്‍ധിപ്പിക്കുകയാണ് ഈ ഘട്ടത്തിലുള്ള ഏക വഴി. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മുടെ ചിന്താശേഷിയെയും ബുദ്ധിശക്തിയെയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയുമാണ്. നമ്മുടെ മുന്നില്‍ ഇന്ന് എത്തിയിരിക്കുന്ന ചിത്രവും അതുപോലെ പരീക്ഷിക്കുന്നതാണ്. എന്താണ് ഈ ചിത്രത്തിനുള്ള മികവെന്ന് ഒന്ന് പരിശോധിച്ച് നോക്കാം....

image credit: Gergely Dudás/The Dudolf
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പല വിഭാഗത്തില്‍ വരുന്നതുണ്ട്. സൈക്കോ അനാലിസ് ആയും, ബ്രെയിന്‍ ടീസറായിട്ടും ഇവ വരും. ഇന്നത്തെ ചിത്രം കുറച്ച് കടുപ്പമേറിയതാണ്. ഈ ചിത്രത്തില്‍ കുറേ പക്ഷികളും ജീവജാലങ്ങളുമുണ്ട്. ഇതിന് പുറമേ ഒരു ജീവി ഒളിഞ്ഞിരിക്കുന്നുണ്ട്. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. പക്ഷേ ഈ ചിത്രം നമ്മളെയെല്ലാം വട്ടം ചുറ്റിക്കുന്ന ഒന്നാണ്. ഒരുപാട് കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ കാണാന്‍ സാധിക്കും. പക്ഷേ എന്താണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് മാത്രം മനസ്സിലാവില്ല. അതിനായി ഒരുപാട് തിരഞ്ഞ് നോക്കേണ്ടി വരും.

ഇനി ചിത്രത്തിലേക്ക് വരാം. ഗെര്‍ഗ്ലി ഡ്യൂഡാസ് അഥവാ ദ ഡുഡോള്‍ഫ് എന്നയാളാണ് ഈ സമര്‍ത്ഥമായ പസില്‍ വരച്ചത്. യഥാര്‍ത്ഥത്തില്‍ ഇത് മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഗെയിം അല്ല. കുട്ടികള്‍ക്കായി ഡുഡോള്‍ഫ് ഉണ്ടാക്കിയ ഗെയിമാണ്. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. കുറച്ച് അണ്ണാന്മാരാണ്. ഇവരെയാണ് കണ്ടെത്തേണ്ടത്. ഇതില്‍ ചില അണ്ണാന്മാരുടെ ശരീരം പൂര്‍ണമായി വരച്ചിട്ടില്ല. ഇത് ഡുഡോള്‍ഫ് ചെയ്ത് വെച്ചൊരു തന്ത്രമാണ്. ഇതില്‍ എത്ര അണ്ണാനുണ്ടെന്ന് കണ്ടെത്തുന്നതാണ് നമ്മുടെ ചലഞ്ച്. ഇത് കണ്ടെത്താന്‍ ഇതുവരെയുള്ള ബുദ്ധിയൊന്നും പോര.

ഈ ചിത്രം ആരെയും വട്ട് പിടിക്കും. കാരണം ചിത്രം വരച്ച ഡുഡോള്‍ഫ്, കുറേ പക്ഷികളെ ഇതിനിടയില്‍ കൂടി പറത്തി വിടുന്നുണ്ട്. കാരണം അണ്ണാന്മാരെ നമ്മള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഒരേ പോലുള്ള പക്ഷികളെ എണ്ണി പോകും. ഒന്നിലധികം തവണ ഈ പക്ഷികളെ എണ്ണാന്‍ തുടങ്ങിയാല്‍ മൊത്തം എണ്ണം തെറ്റിപ്പോകും. ഈ ചലഞ്ചിനിടയിലാണ് നമ്മള്‍ എത്ര അണ്ണാന്മാരാണ് ഉള്ളതെന്ന് കണ്ടെത്തേണ്ടത്. പ്രധാന കാരണം എണ്ണം തെറ്റിപ്പോകുന്നുള്ള കാര്യങ്ങളൊക്കെ ഈ ചിത്രകാരന്‍ ചിത്രത്തില്‍ ഒപ്പിച്ച് വെച്ചിട്ടുണ്ട്. നമ്മള്‍ ഇതെല്ലാം മറികടന്ന് അത് കണ്ടെത്തണം.

പക്ഷികളെയും അണ്ണാന്മാരെയും മാറി പോകാതെ എണ്ണാന്‍ കഴിയുക എന്നതാണ് ആദ്യം വേണ്ട കാര്യം. ഇത് കൃത്യമാവുകയും വേണം. പലരും ഇത് ട്രൈ ചെയ്ത് നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു പ്രധാന കാരണം മരത്തില്‍ എത്ര അണ്ണാന്മാരുണ്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാത്തതാണ്. നിങ്ങളുടെ ഏകാഗ്രത ഈ ചിത്രത്തിന് വലിയ തോതില്‍ ആവശ്യമാണ്. കാരണം ഒരേ നിറത്തിലാണ് പക്ഷികളും അണ്ണാന്മാരും ഉള്ളത്. ഇതിനിടയില്‍ നിന്ന് വേണം നമ്മള്‍ എത്ര അണ്ണാന്മാരാണ് ഉള്ളതെന്ന് എണ്ണി കണ്ടുപിടിക്കേണ്ടത്. അത് കുറച്ച് കടുപ്പമേറിയ കാര്യമാണ്.

image credit: Gergely Dudás/The Dudolf
ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്
ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. ഒരു ഭാഗത്തേക്ക് മാത്രം നോക്കിയാല്‍ പോര. ചിത്രം മുഴുവന്‍ ഫോക്കസ് നിങ്ങള്‍ക്കുണ്ടാവണം. 25 സെക്കന്‍ഡില്‍ എത്ര അണ്ണാന്മാരുണ്ടെന്ന് കണ്ടെത്തണം. സമയം ഇതാ അവസാനിച്ചിരിക്കുകയാണ്. എത്ര അണ്ണാന്മാരുണ്ടെന്ന് കണ്ടെത്തിയോ? ഈ ചിത്രത്തില്‍ 24 അണ്ണാന്മാരാണ് ഒളിഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഒരു ശതമാനം ആളുകള്‍ മാത്രമാണ് ഇത്രയും അണ്ണാന്മാരെ കണ്ടെത്തിയത്. ഈ ചിത്രം വരച്ചയാള്‍ തന്നെ ഇതിന് ഉത്തരവും നല്‍കിയിട്ടുണ്ട്. കാരണം അത്രയ്ക്ക് കടുപ്പമേറിയ ചലഞ്ചാണ് ഈ ചിത്രം. ചിത്രത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി പരന്ന് കിടക്കുകയാണ് ഈ അണ്ണാന്‍മാര്‍.












Click it and Unblock the Notifications