Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിക്കിളിയേ കൂടെവിടേ; ഇതാ ഈ പഴക്കടയിലാണ്, കാണുന്നില്ലേ, എങ്കില്‍ വേഗം കണ്ടെത്തണം

OPTICAL ILLUSION

ഇതാ പിടിച്ചോ ഒരു കിടുക്കന്‍ ചിത്രം. അത്ര എളുപ്പമല്ലാത്തൊരു ചലഞ്ചുമായിട്ടാണ് ഈ ചിത്രം നമ്മുടെ മുന്നിലേക്ക് വന്നിരിക്കുന്നത്. കാണുമ്പോള്‍ നല്ല ഭംഗിയുള്ള ഒരു ചിത്രമാണിത്. പക്ഷേ ഇതിലെ ചലഞ്ച് കുറച്ച് കടുപ്പമേറിയ കാര്യമാണ്. ഒരു മനോഹരമായ കാര്യം ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. പക്ഷേ അതിനെ പെട്ടെന്ന് നോക്കിയാല്‍ കാണാനാവില്ല.

കാരണം നമ്മുടെ ബുദ്ധിയും, നിരീക്ഷണ ശക്തിയുമെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട ചലഞ്ചാണിത്. കണ്ടുപിടിച്ചേ തീരൂ എന്ന് നമ്മളൊരു പ്രതിജ്ഞയെടുത്താല്‍ ചിലപ്പോള്‍ അതിനെ കണ്ടെത്തിയെന്ന് വരാം. പക്ഷേ അതിനായി കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. ചിത്രമൊന്ന് പരിശോധിച്ച് നോക്കാം....

എന്തോരം പഴങ്ങളാണ് അവിടെയുള്ളത്

എന്തോരം പഴങ്ങളാണ് അവിടെയുള്ളത്

image credit: Bright Side

ഈ ചിത്രം ഒരു ടിപ്പിക്കല്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. എന്തൊക്കെയോ ഇത് മറച്ചുപിടിക്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് ഒന്നും കാണാന്‍ സാധിക്കില്ല. പക്ഷേ നമ്മുടെ കണ്ണുകള്‍ വേണമെങ്കില്‍ ആ രഹസ്യത്തെ കണ്ടെത്താന്‍ സാധിക്കും. ഈ ചിത്രത്തിലേക്ക് തന്നെ ഒന്ന് നോക്കൂ. എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ടെന്ന് നോക്കൂ. ധാരാളം പഴങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്ന് നമുക്ക് കാണാന്‍ സാധിക്കും. പക്ഷേ അതിനപ്പുറത്താണ് ആ ചലഞ്ച് ഉള്ളത്.

അടിച്ചുപൊളി ഒരു പഴക്കടയാണിത്

അടിച്ചുപൊളി ഒരു പഴക്കടയാണിത്

ഈ ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം നമുക്കൊന്ന് പരിശോധിച്ച് നോക്കാം. ഒരു പഴക്കടയാണ് നമുക്കി് മുന്നിലുള്ളത്. ഇതൊരു പച്ചക്കറി കട കൂടിയാണ്. ഒരു സുന്ദരിയെ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ആ സുന്ദരി പഴങ്ങള്‍ വാങ്ങാന്‍ വന്നതാണ്. ആ കടയില്‍ അതുപോലെ ഒരു ചെറുപ്പക്കാരനുണ്ട്. ഇയാള്‍ പഴങ്ങള്‍ എടുത്ത് കൊടുക്കുന്നുണ്ട്. ഈ കടയുടെ ഉടമയാണെന്ന നമുക്ക് വേണമെങ്കില്‍ അനുമാനിക്കാം. ധാരാളം പഴങ്ങള്‍ അവിടവിടെയായി കാണാം ചിത്രത്തില്‍.

കുഞ്ഞിക്കിളിയെ കൂടെവിടെ

കുഞ്ഞിക്കിളിയെ കൂടെവിടെ

കുഞ്ഞിക്കിളിയേ കൂടെവിടേ, ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു സുന്ദരി കിളിയോട് ചോദിക്കാനുള്ളതും ആ ചോദ്യമാണ്. എവിടെയോ സുന്ദരി കിളി ഒളിഞ്ഞിരിപ്പുണ്ട്. പക്ഷേ അതിനെ ആര്‍ക്കും കാണാനാവില്ല. അതിനെ കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ആദ്യമേ പറയാം ഇതൊരു ബ്രെയിന്‍ ടീസറാണെന്ന്. നമ്മുടെ ഫോക്കസാണ് ഇവിടെ പ്രധാനം. അത് ഏറ്റവും മികച്ച രീതിയില്‍ നില്‍ക്കുകയാണെങ്കില്‍ കണ്ടെത്താന്‍ സാധിക്കും.

വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ

വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ

ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്‌സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!

ചിത്രം വേഗം തിരയുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ചിലപ്പോള്‍ ആ പക്ഷി പറന്നുപോകാം. ഇതൊരല്‍പ്പം കടുപ്പമേറിയ ചിത്രമായത് കൊണ്ട് ആരുടെ സഹായം വേണമെങ്കിലും തേടാം. പക്ഷേ ആരൊക്കെ വന്നാലും ഈ ചിത്രത്തിന് വേണ്ട ഫോക്കസ് ഇല്ലെങ്കില്‍ കണ്ടെത്താനാവില്ല. കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ചിത്രത്തിന്റെ എല്ലായിടത്തേക്കും ഒന്ന് കണ്ണോടിച്ച് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

പതിമൂന്ന് സെക്കന്‍ഡുകള്‍ മുന്നിലുണ്ട്

പതിമൂന്ന് സെക്കന്‍ഡുകള്‍ മുന്നിലുണ്ട്

image credit: Bright Side

ചിത്രത്തിലെ പക്ഷിയെ കണ്ടെത്താന്‍ പതിമൂന്ന് സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ഈ സമയത്തിനുള്ളില്‍ തന്നെ ആ പക്ഷിയെ കണ്ടെത്തണം. ചിത്രത്തിന്റെ വലത് ഭാഗത്തേക്ക് ആദ്യ നോക്കൂ. എന്തെങ്കിലും കാണാന്‍ സാധിക്കുന്നുണ്ടോ? ഇനി എല്ലായിടത്തേക്കും ആ ശ്രദ്ധ കൊണ്ടുപോകണം. എവിടെയും ആ പക്ഷിയെ കാണുന്നില്ല അല്ലേ. ഇതാ സമയവും തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തില്‍ ഏറ്റവും അടിയിലായി ഇടത് ഭാഗത്ത് പൈനാപ്പിളിന് അടുത്തായിട്ടാണ് അതുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+