കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ ഭൂമിയിലെ സ്വര്‍ഗം, ഒരു ചിത്രശലഭമല്ലേ ആ പോകുന്നത്; കണ്ടെത്താമോ? 5 സെക്കന്‍ഡ് തരാം

Google Oneindia Malayalam News

സ്വര്‍ഗം ഉണ്ടെന്ന് നമ്മള്‍ വായിച്ചറിഞ്ഞിട്ട് മാത്രമേയുള്ളൂ. എന്നാല്‍ നമ്മുടെ മുന്നിലുള്ള സ്വര്‍ഗമാണ് ഈ സുന്ദരമായ ഭൂമി. ഒരുപാട് ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ ഭൂമി. അത് തന്നെയാണ് ഭൂമി ഏറ്റവും സൗന്ദര്യമുള്ളവളാക്കി മാറ്റുന്നത്. ക്രൂരമൃഗങ്ങള്‍ മുതല്‍ സുന്ദരമായ മയിലും മാന്‍പേടകളും വരെ ഇതിലുണ്ട്. ധാരാളം മരങ്ങളും വനങ്ങളും ഭൂമിയുടെ പച്ചപ്പ് വര്‍ധിക്കുന്നു.

ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ഈ ഭൂമിയിലുണ്ട്. അതെല്ലാം ചേര്‍ന്നാണ് ഭൂമിയെ സുന്ദരമാക്കുന്നത്. ഇത്രയൊക്കെ പറയാന്‍ കാരണം ഒപ്ടിക്കല്‍ ചിത്രമാണ്. ഇന്നത്തെ ചിത്രം പ്രകൃതി ഭംഗിയുമായി ബന്ധപ്പെട്ടുള്ളതാണ്. വിശദമായി പരിശോധിക്കാം....

1

image credit:Bright Side

ഈ ചിത്രമൊരു ബ്രെയിന്‍ ടീസറായി കാണാം. നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ പവര്‍ എത്രത്തോളമുണ്ടെന്ന് സത്യസന്ധമായി മത്സരിച്ചാല്‍ അറിയാന്‍ സാധിക്കും. കാരണം ഇന്റലിജന്‍സാണല്ലോ നമ്മുടെ കഴിവിന്റെ ആധാരം. കൂടുതല്‍ ചിന്താശേഷിയും നിരീക്ഷണ പാടവുമുണ്ടെങ്കില്‍ നമുക്ക് തന്നെ അത് ഗുണമായി മാറും. ബ്രെയിന്‍ ടീസര്‍ നമ്മളെ ഒപ്ടിക്കല്‍ ചിത്രങ്ങളിലെ രഹസ്യം കണ്ടെത്താന്‍ വേണ്ടി പ്രേരിപ്പിക്കുന്ന കാര്യമാണ്.

2

ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍

ചിത്രം മനോഹര കാഴ്ച്ചയാണ് നമുക്ക് മുന്നില്‍ ഒരുക്കുന്നത്. ഒരു പൂന്തോട്ടത്തിന് നടുവിലാണ് ഒരു കുളം കാണാം. അതില്‍ എവിടെയോ ഒരു ചിത്രശലഭവുമുണ്ട്. അത് ഒളിഞ്ഞിരിക്കുകയാണ്. അതിനെ കണ്ടെത്തിയാല്‍ ഒരു ജീനിയസാണെന്ന് നമുക്ക് തന്നെ ഉറപ്പിക്കാം. കാരണം അത്ര എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കാത്ത തരത്തിലാണ് ആ ചിത്രശലഭമുള്ളത്. നമ്മുടെ ഏകാഗ്രത ഏറ്റവും മികച്ച രീതിയില്‍ തന്നെ ഇവിടെ ഉപയോഗിക്കണം.

3

SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും

ഇനി ചിത്രത്തിലേക്ക് വരാം. ഭൂമിയിലെ സ്വര്‍ഗമെന്ന് അക്ഷരാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ പറ്റിയതാണ് ഈ പൂന്തോട്ടത്തെ. എന്തൊരു ഭംഗിയാണിത്. നിറയെ പുല്ലുകളും കാടുകളും മരങ്ങളുമെല്ലാം ഈ പൂന്തോട്ടത്തിലുണ്ട്. അതിന് നടുവിലായി ഒരു അപ്‌സരസിനെ പോലെ ഒരു കുളം അതില്‍ ചെടികള്‍ കാണാം. ഈ കുളത്തിലേക്ക് ഇറങ്ങാന്‍ പടികളുമുണ്ട്. ഇതിന്റെ നടുവിലും കുളങ്ങളുണ്ട്. വളരെ മനോഹരമാണിത്.

4

ഒരുപക്ഷേ ഈ പൂന്തോട്ടത്തിലേക്ക് വെള്ളമെത്തിക്കുന്നതും ഈ കുളത്തില്‍ നിന്നായിരിക്കും. ചെടികള്‍ക്കും തണല്‍ മരങ്ങള്‍ക്കുമൊക്കെ വെള്ളമെത്തിക്കാന്‍ ഈ കുളത്തിലൂടെ സാധിക്കും. മനോഹരമായ ഒരു പൂന്തോട്ടവുമായി, അതുപോലെ ചെടികളെ ഭംഗിയോടെ വെള്ളമൊഴിച്ച് നിലനിര്‍ത്തുകയും ചെയ്യാം. പക്ഷേ ആ പൂമ്പാറ്റ ഒരു വിരുതനാണ്. നിങ്ങളുടെ കണ്‍മുന്നില്‍ തന്നെ ആ ശലഭമുണ്ട്. എന്നാല്‍ കാണാന്‍ സാധിക്കാത്ത നിലയിലാണ്.

5

പല രൂപത്തിലും ഭാവത്തിലുമുള്ള ചെടികളും പുല്ലുകളുമാണ് ഈ ചിത്രത്തിലുള്ളത്. കുളത്തിലേക്ക് വരാനാണ് ഈ കല്ലുകള്‍ പാകിയിരിക്കുന്നത്. ആദ്യം ചിത്രശലഭങ്ങള്‍ എവിടെയൊക്കെ ഒളിഞ്ഞിരിക്കാമെന്ന് പരിശോധിക്കൂ. ഇതില്‍ എവിടെയെങ്കിലും ഒരു പൂവ് ഉണ്ടോ എന്ന് നോക്കൂ. അതാ കുളത്തില്‍ രണ്ട് ഭാഗത്തുമായി ആമ്പലോ താമരയോ കാണാന്‍ സാധിക്കുന്നുണ്ട്. അവിടേക്ക് പോയി ഒന്ന് പരിശോധിക്കൂ.

6

ചിലപ്പോള്‍ തേന്‍ കുടിക്കാനായി ഈ പുഷ്പങ്ങളില്‍ ആ പൂമ്പാറ്റ വന്നിരിക്കാന്‍ സാധ്യതയുണ്ട്. അതുമല്ലെങ്കില്‍ ഏതെങ്കിലും ഇലയ്ക്കുള്ളിലായിരിക്കും ഒളിഞ്ഞിരിക്കുന്നുണ്ടാവുക. രണ്ടായാലും ഇവ സമര്‍ത്ഥമായി ആ പരിസരം മുതലെടുത്താണ് ഒളിഞ്ഞിരിക്കുന്നത്. അതിനെ വെല്ലുന്നൊരു ബുദ്ധിശക്തി നമുക്കുണ്ടാവണം. എങ്കില്‍ ആ ശലഭത്തെ നമുക്ക് കണ്ടെത്താം. പറ്റുമെന്ന മനസ്സോടെ പരിശോധിച്ചാല്‍ ഇവയെ കാണാനാവും.

7

image credit:Bright Side

ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍

നിങ്ങള്‍ക്ക് മുന്നില്‍ അഞ്ച് സെക്കന്‍ഡുകളാണ് ആകെയുള്ളത്. അതിനുള്ളില്‍ ആ ചിത്രശലഭത്തെ കണ്ടെത്തിയിരിക്കണം. ഇതാ സമയം തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിലേക്ക് നോക്കൂ. എല്ലായിടത്തും ഒരുപോലെയാണ് അല്ലേ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ആ ശലഭത്തെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കും. ചിത്രത്തിന്റെ ഇടത് ഭാഗത്തേക്ക് നോക്കൂ. അവിടെ നേരത്തെ തന്ന സൂചന പോലെ തന്നെ ആ ശലഭമുണ്ട്. ഇടത് വശത്തുള്ള ആ പുഷ്പത്തിലാണ് ചിത്രശലഭമുള്ളത്. അത് തേന്‍ കുടിക്കാന്‍ എത്തിയതാണ്.

English summary
optical illusion that hides a butterfly in a pond goes viral, can you find it in 5 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X