ഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയാല്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നിങ്ങളെ പല രീതിയില്‍ വെള്ളം കുടിപ്പിക്കുന്നവയാണ്. എങ്ങനെ വേണമെങ്കിലും ഒരാള്‍ക്ക് ഈ ചിത്രങ്ങളെ വ്യാഖ്യാനിക്കാം. എന്നാല്‍ ചിത്രത്തില്‍ സത്യമുണ്ടാവുക എന്നതാണ് പ്രധാനം. എന്തൊക്കെ ഒരു ചിത്രത്തില്‍ ഒളിപ്പിച്ച് വെക്കാന്‍ സാധിക്കും. അത് ഓരോ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ രഹസ്യങ്ങളെയും ആശ്രയിച്ചിരിക്കും.
ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രവും അത്തരത്തിലൊന്നാണ്. ഇതിനുള്ളിലൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. അത് നമ്മളെ ആശയക്കുഴപ്പത്തിലാക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒന്നാണ്. നല്ല ഏകാഗ്രതയുണ്ടെങ്കില്‍ തീര്‍ച്ചയായും ആ രഹസ്യത്തെ നമുക്ക് എളുപ്പത്തില്‍ കണ്ടെത്താം. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം.....

Image courtesy:jagran josh
ഈ ചിത്രം പരിശോധിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഇതിലൊരു വീടുണ്ട്. ഈ വീടിന്റെ മുറ്റത്തായി ഒരാള്‍ മറഞ്ഞിരിക്കുന്നുണ്ട്. എന്നാല്‍ ആ വ്യക്തിയുടെ മുഖം മാത്രമേ പരിശോധിച്ചാല്‍ നമ്മള്‍ക്ക് കാണാന്‍ സാധിക്കൂ. ആ മുഖത്തെ കണ്ടെത്തുകയാണ് നമ്മുടെ മുന്നിലുള്ള ചലഞ്ചുകളിലൊന്ന്. വളരെ സമര്‍ത്ഥമായിട്ടാണ് ഈ മുറ്റത്ത് അയാള്‍ ഒളിഞ്ഞിരിക്കുന്നത്. ഈ വ്യക്തി ഈ വീട്ടുകാരുടെ സുഹൃത്തോ അതല്ലെങ്കില്‍ അടുപ്പക്കാരനോ അല്ല. വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറിയ ഒരാളാണ് എന്നുറപ്പിക്കാം.

Image courtesy:jagran josh
സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം
ഇനി ചിത്രത്തിലേക്ക് നോക്കിയാല്‍ എന്തൊക്കെ കാണാന്‍ കഴിയുമെന്ന് നോക്കാം. ഒരു മുതിര്‍ന്ന പുരുഷന്‍ ഒരു കുട്ടിയുമൊത്ത് നില്‍ക്കുന്നത് കാണാന്‍ സാധിക്കും. ഇവര്‍ രണ്ട് പേരും വീടിന്റെ മുറ്റത്താണ് നില്‍ക്കുന്നത്. ഇവരുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയാല്‍ ചില ഭാവങ്ങള്‍ കാണാന്‍ പറ്റും. രണ്ട് പേരും കുറച്ച് ഭയത്തിലും ആശങ്കയിലുമാണ്. കാരണം ഒരാള്‍ ഇവരുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറിയിട്ടുണ്ടെന്ന് ഇവര്‍ക്ക് ഉറപ്പാണ്. ഇവര്‍ അയാളെ വളരെ പെട്ടെന്ന് തന്നെ കണ്ടെത്തേണ്ടതുണ്ട്. അതിനായി തിരഞ്ഞ് കൊണ്ടിരിക്കുകയാണ് ഇവര്‍ രണ്ടുപേരും.

Image courtesy:jagran josh
വീട്ടുമുറ്റത്ത് ഒളിഞ്ഞിരിക്കുന്നയാള്‍ ഏത് തരക്കാരനാണെന്ന് ഇവര്‍ക്ക് അറിയില്ല. പക്ഷേ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇനി ഇയാള്‍ അക്രമിയാണോ എന്നും അറിയില്ല. എന്തായാലും അനുവാദമില്ലാതെ അകത്ത് കയറിയ ആളാണ്. എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടത് ഇവരുടെ ബാധ്യതയാണ്. പക്ഷേ ഈ പസില്‍ കളിച്ചവരെല്ലാം ഒരുപാട് നട്ടം തിരിഞ്ഞിട്ടുണ്ട്. പലയിടത്തും അതിക്രമിച്ച് കയറിയയാളെ കണ്ടെത്താന്‍ ഇവര്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിട്ടില്ല. നേരത്തെ ഈ പസില്‍ കളിച്ചവരില്‍ നല്ലൊരു ശതമാനവും തോറ്റ് പിന്‍മാറുകയാണ് ചെയ്തത്.

Image courtesy:jagran josh
നിങ്ങള്‍ക്ക് മുന്നില്‍ മൂന്ന് സെക്കന്‍ഡാണ് ആ ഒളിഞ്ഞിരിക്കുന്നയാളെ കകണ്ടെത്താനുള്ളത്. അതായത് ഒരു ഞൊടിയിടയില്‍ കണ്ടെത്തണം. ഇനി ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ. ഒരു സ്ഥലത്ത് മാത്രമായി അന്വേഷിക്കേണ്ടതില്ല. ചിത്രത്തിന്റെ നാല് വശങ്ങളിലേക്കും ആദ്യം കണ്ണോടിക്കൂ. എവിടെയെങ്കിലും ഒരാളെ കാണാന്‍ പറ്റുന്നുണ്ടോ എന്ന് നോക്കൂ. താഴെ മുതല്‍ മുകള്‍ വരെ അടുത്തതായി അന്വേഷിക്കൂ. പിന്നീട് ഓരോ ഭാഗങ്ങളിലേക്ക് അന്വേഷിക്കൂ, നിങ്ങള്‍ക്ക് ചിലപ്പോള്‍ കണ്ടെത്താന്‍ സാധിച്ചേക്കും. ഒരു പുരുഷന്റെ മുഖമാണിത്.

Image courtesy:jagran josh
ചിത്രത്തിന്റെ വലത് ഭാഗത്തുള്ളതുള്ള ആ ചെറിയ വീടിനടത്തായി ഉള്ള മരത്തിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കൂ. ആ മരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് അതിക്രമിച്ച് കയറിയയാളുടെ മുഖം കാണാന്‍ സാധിക്കും. ഇലകള്‍ക്കും കൊമ്പിനുമിടയില്‍ ഒളിഞ്ഞിരിക്കുകയാണ് ഇയാള്‍. ഇതിന് തൊട്ടപ്പുറത്തുള്ള ഔട്ട്ഹൗസാണെന്ന് നമുക്ക് കരുതാം. മൂന്ന് സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ ഇയാളുടെ മുഖം കണ്ടെത്തിയാല്‍ ബുദ്ധിശക്തിയുടെ കാര്യത്തില്‍ നിങ്ങള്‍ വളരെ മുന്നിലാണെന്ന് ഉറപ്പിക്കാം. അപാരമായ ചിന്താശേഷിയും ഏകാഗ്രതയും ഉള്ളവര്‍ക്ക് മാത്രമേ ഇത് കണ്ടെത്താനാവൂ.












Click it and Unblock the Notifications