Get Updates
Get notified of breaking news, exclusive insights, and must-see stories!

അജ്ഞാത സുന്ദരിയുണ്ട്, 2 മൃഗങ്ങളും; ആദ്യം കാണുന്നതെന്താണ്? നിങ്ങളുടെ കഴിവ് ഈ ചിത്രത്തില്‍ നിന്നറിയാം

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് ആളുകളെ ശരിക്കും വട്ട് കളിപ്പിക്കാന്‍ പറ്റുന്ന കഴിവുണ്ട്. അത് ആ ചിത്രത്തിലെ രഹസ്യങ്ങള്‍ കാരണമാണ്. നിശ്ചിത സമയം ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കണ്ടെത്താനായി എല്ലാവര്‍ക്കും നല്‍കാറുണ്ട്. എന്നാല്‍ ഈ സമയം കഴിഞ്ഞാലും ഈ രഹസ്യം കണ്ടെത്താനാവാതെ തലപുകഞ്ഞിരിക്കുന്നവര്‍ നിരവധിയാണ്. ഈ ടെസ്റ്റ് കഴിഞ്ഞാലും പലരുടെയും കണ്‍ഫ്യൂഷന്‍ മാറിയിട്ടുണ്ടാവില്ല.

പിന്നെയും അവര്‍ ഈ ചിത്രങ്ങളെ കുറിച്ച് ചിന്തിക്കുന്നുണ്ടാവും. ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പവര്‍ എന്ന് പറയുന്നത് തന്നെ ഇതാണ്. അത്തരമൊരു ചിത്രമാണ് ഇന്നും നിങ്ങളുടെ മുന്നിലുള്ള ടാസ്‌ക്. ഈ ചിത്രം നിങ്ങളുടെ കഴിവുകളെ പരസ്യമാക്കുമെന്ന് ഉറപ്പാണ്. ചിത്രം വിശദമായി പരിശോധിക്കാം....

1

ചിത്രം കടപ്പാട്-jagranjosh.com

ഈ ചിത്രത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ നിങ്ങളുടെ തലച്ചോറിനെ ആകെ ഇളക്കി മറിക്കുന്നതാണ്. എന്തെങ്കിലും രഹസ്യമാണെങ്കിലും ഇത് പരസ്യമാക്കും. നിങ്ങളുടെ ശ്രദ്ധ എത്രത്തോളമുണ്ടെന്നാണ് ഈ ചിത്രത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഈ ചിത്രം കാണുമ്പോള്‍ വലിയ കണ്‍ഫ്യൂഷന്‍ ഒന്നും ഉള്ള ചിത്രമല്ല. സാധാരണ രീതിയില്‍ നോക്കിയാല്‍ തന്നെ ഇതിലുള്ള കാര്യങ്ങളെ പെട്ടെന്ന് കണ്ടെത്താം. പക്ഷേ ആദ്യം എന്ത് കാണുന്നു എന്നതാണ് പ്രധാനം. അതാണ് നിങ്ങളുടെ കഴിവുകളെ പുറത്തുകാണിക്കാന്‍ സഹായിക്കുക.

2

ചിത്രം കടപ്പാട്-jagranjosh.com

ഇനി ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ഒന്ന് പരിശോധിക്കാം. രണ്ട് സ്ത്രീകളെ ഈ ചിത്രത്തില്‍ കാണാം. അതിലൊന്ന് പ്രായമേറിയ സ്ത്രീയും മറ്റൊന്ന് ചെറുപ്പക്കാരിയുമാണ്. മറ്റൊന്ന് ഒരു നായയുടെ മുഖമാണ്. റഷ്യന്‍ ആര്‍ട്ടിസ്റ്റായ റഇഗോര്‍ ലൈസെന്‍കോയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. പല രഹസ്യങ്ങളും ഒളിപ്പിച്ച് വെച്ചതാണ് ഈ ഇമേജ്. ഒരു വ്യക്തിയുടെ നിരീക്ഷണ പാടവത്തെ ശരിക്കുമൊന്ന് അളക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്.

3

ചിത്രം കടപ്പാട്-jagranjosh.com

നല്ല ഏകാഗ്രതയുണ്ടെങ്കില്‍ മാത്രമേ കൃത്യമായി ഇതില്‍ ആദ്യം കാണുന്നത് എന്താണെന്ന് പറയാനാവൂ. ശരിക്കും ഇത് രണ്ട് സ്ത്രീകളാണോ, അതോ ഒരു നായയാണോ, അതോ ഒരു മനുഷ്യന്റെ മുഖമാണോ? ഇപ്പോള്‍ കണ്‍ഫ്യൂഷന്‍ വരുന്നുണ്ട് അല്ലേ. നിങ്ങള്‍ രണ്ട് സ്ത്രീകളെയാണ് ആദ്യം കാണുന്നതെങ്കില്‍ നിങ്ങള്‍ക്ക് നല്ല ഏകാഗ്രതയുണ്ടെന്ന് ഉറപ്പിക്കാം. ചുറ്റുമുള്ള കാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെ നിരീക്ഷിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത് നല്ല ഒരു കഴിവ് തന്നെയാണ്.

4

നിങ്ങള്‍ ചിത്രത്തിലെ നായയെയാണ് കണ്ടതെങ്കില്‍ വലിയ ഗുണം നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പാണ്. അത്ര ചില്ലറക്കാരനല്ല നിങ്ങള്‍ എന്ന് ഉറപ്പാണ്. നിരീക്ഷണത്തില്‍ മിടുക്കനായിരിക്കും നിങ്ങള്‍. ഈ ചിത്രത്തിലെ രണ്ടാമത്തെ കഠിനമേറിയ കാര്യമാണ് നിങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് കാര്യങ്ങളെ വേഗത്തില്‍ നിരീക്ഷിക്കാനും കണ്ടെത്താനുമുള്ള കഴിവുണ്ടാവും. ഏകാഗ്രതയിലും നിരീക്ഷണത്തിലും നിങ്ങള്‍ക്കുള്ള കഴിവ് ഗംഭീരമെന്ന് ഇതിലൂടെ ഉറപ്പിക്കാം.

5

ചിത്രം കടപ്പാട്-jagranjosh.com

ആംആദ്മി പാര്‍ട്ടിയെ പൂട്ടി സിബിഐ; മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്, കാണാം ചിത്രങ്ങള്‍

മനുഷ്യന്റെ മുഖമാണോ നിങ്ങള്‍ കണ്ടത്. എങ്കില്‍ നിരീക്ഷണത്തില്‍ ഒരാളും നിങ്ങളുടെ അടുത്തൊന്നും വരില്ല. വേറെ ലെവല്‍ നിരീക്ഷണ പാടവും മനുഷ്യന്റെ മുഖം കണ്ടെത്തുന്നവര്‍ക്കുണ്ടാവും. ഓരോ വിഷയത്തിലെ വിശദമായ വിവരങ്ങള്‍ സസൂക്ഷ്മം നിങ്ങള്‍ മനസ്സിലാക്കി വെക്കും. ഈ മനുഷ്യന്റെ മുഖത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വിഖ്യാത ഐറിഷ് കവി ഓസ്‌കാര്‍ വൈല്‍ഡിന്റെ ചിത്രം കൂടിയാണിത്. അതിലാണ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഉള്ളത്. ഈ ചിത്രം എത്രത്തോളം കടുപ്പമേറിയതാണെന്ന് ഇതില്‍ നിന്ന് വ്യക്തമല്ലേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+