Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കുറുക്കന്‍ ആളൊരു തന്ത്രശാലിയാണ്, വേഷം മാറി ഒളിഞ്ഞിരിക്കുന്നു; 9 സെക്കന്‍ഡില്‍ കണ്ടെത്തണം

മൃഗങ്ങളില്‍ പലരും തന്ത്രശാലികളായിട്ടുണ്ടാവും. ഇവരില്‍ പലര്‍ക്കും മനുഷ്യന്റെ മുന്നില്‍ വരാനുള്ള ധൈര്യവുമുണ്ടാവില്ല. നായ്ക്കളും, പൂച്ചകളും മാത്രമാണ് മനുഷ്യന് അടുത്തേക്ക് പോകാന്‍ തന്നെ ധൈര്യമുള്ളത്. ചില കോഴികളും, മറ്റും പോവും. എന്നാല്‍ മനുഷ്യനെ സമര്‍ത്ഥമായി പറ്റിക്കാന്‍ സാധിക്കുന്ന ചില മൃഗങ്ങളുമുണ്ട്. ആരുമറിയാതെ ഇവ ഒളിഞ്ഞിരിക്കും.

വേട്ടക്കാരൊക്കെ ഇവരെ അന്വേഷിച്ചെത്തിയാല്‍ പൊടി പോലും കാണാന്‍ സാധിക്കില്ല. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണെങ്കില്‍ ഇത്തരം മൃഗങ്ങള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുന്നവയാണ്. നമ്മുടെ മുന്നിലുള്ള അത്തരമൊരു ചിത്രം വിശദമായി പരിശോധിക്കാം....

1

image credit: Pinterest

ഈ ചിത്രം നിങ്ങളെ വട്ടം കറക്കുമെന്ന കാര്യം ഉറപ്പാണ്. സാധാരണ ചിന്തയ്ക്കും അപ്പുറത്ത് നില്‍ക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ശരാശരി ബുദ്ധി ഉപയോഗിച്ച് ഈ ചിത്രത്തില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് പരിശോധിക്കാന്‍ നില്‍ക്കരുത്. കാരണം കടുപ്പമാണ് ഈ ചിത്രം. ധാരാളം മൃഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്. പക്ഷേ ആരുടെയും കണ്ണില്‍പ്പെടാതെ മറ്റൊരു മൃഗം ഈ ചിത്രത്തിലുണ്ട്

2

ഇതൊരു പഴക്കം ചെന്ന വിന്റേജ് ചിത്രമാണ്. വേണമെങ്കില്‍ ഇതിനെ ഒരു ബ്രെയിന്‍ ടീസറായി കാണാം. ഇതില്‍ ഒരു വേട്ടക്കാരനെ കാണാന്‍ സാധിക്കും. യഥാര്‍ഥത്തില്‍ ഒരു വേട്ടക്കാരനല്ല, അതിനും പിന്നിലായി മറ്റൊരു വേട്ടക്കാരനെയും കാണാന്‍ സാധിക്കും. പക്ഷേ ഇവരുടെ കണ്ണിലൊന്നും പെടാതെ മറ്റൊരു മൃഗം ഈ ചിത്രത്തിലുണ്ട്. ഒറ്റനോട്ടത്തില്‍ ആ മൃഗത്തെ കണ്ടെത്താന്‍ ആരെ കൊണ്ടും സാധിക്കില്ല.

3

ഈ വേട്ടക്കാര്‍ ആ മൃഗത്തെ തപ്പിയിറങ്ങിയതാണ്. എന്നാല്‍ പിടികൊടുക്കാതെ നില്‍ക്കുകയാണ് ആ വന്യജീവി. എന്താണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് ആദ്യമേ പറഞ്ഞ് തരാം. ഒരു കുറുക്കനാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഒരുപക്ഷേ കാണാനും ഇത് നായയെ പോലെയുണ്ടാവും. ചിലപ്പോള്‍ വേട്ടക്കാര്‍ക്ക് പോലും തെറ്റിപ്പോകാം. വളരെ സമര്‍ത്ഥരാണ് കുറുക്കന്മാര്‍. ആരുടെ കണ്ണുവെട്ടിക്കാന്‍ അവര്‍ക്ക് സാധിക്കും.

4

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

തന്ത്രശാലിയായ കുറുക്കന്മാരെ കണ്ടെത്താന്‍ നമ്മളും ആ തലത്തിലേക്ക് മാറണം. അവിടെയാണ് മികവുള്ളത്. പക്ഷേ എല്ലാവര്‍ക്കും അത് സാധിക്കണമെന്നില്ല. അതുകൊണ്ട് കഴിവിന്റെ പരമാവധി ഉപയോഗിച്ച് വേണം ആ കുറുക്കനെ കണ്ടെത്താന്‍. ചിത്രത്തിലേക്ക് വേഗത്തില്‍ ഒന്ന് കണ്ണോടിച്ചാല്‍ ഒന്നും കാണാന്‍ സാധിക്കില്ല. കാരണം അത്ര സമര്‍ത്ഥമായിട്ടാണ് അവ ഒളിഞ്ഞിരിക്കുന്നത്. എല്ലായിടത്തേക്കും ഒന്ന് പെട്ടെന്ന് നോക്കുന്നത് നന്നാവും.

5

ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം പരിശോധിക്കാം. ഒരു വേട്ടക്കാരന്‍ ഈ ചിത്രത്തില്‍ കുതിരപ്പുറത്ത് ഇരിക്കുന്നുണ്ട്. ഇയാള്‍കുറുക്കനെ തേടി വന്നതാണ്. ഇയാള്‍ക്ക് പിന്നിലായിട്ടുള്ള മരത്തിന് സമീപത്താണ് മറ്റൊരു വേട്ടക്കാരനുള്ളത്. വേട്ടക്കാരന് ചുറ്റും ധാരാളം നായ്ക്കളെ കാണാം. ഇവ വേട്ടപ്പട്ടികളാണ്. ഇവയോട് വേട്ടക്കാരന്‍ നിര്‍ദേശിക്കുന്നത് ആ കുറുക്കനെ കണ്ടെത്താനാണ്. ഇവ പക്ഷേ കുറുക്കനെ കണ്ടെത്തിയിട്ടില്ല.

6

വേട്ടപ്പട്ടികള്‍ക്ക് പിടികൊടുക്കാതെ മറഞ്ഞിരിക്കുകയാണ് കുറുക്കന്‍ പക്ഷേ വേട്ടപ്പട്ടികള്‍ മണം പിടിച്ച് വേഗത്തില്‍ ഇവയെ കണ്ടെത്താനുള്ള സാധ്യതയുണ്ട്. രണ്ടാമത്തെ വേട്ടക്കാരന്‍ കുറുക്കനെ ആ കാട്ടിനുള്ളിലൊക്കെ തിരയുന്നുണ്ട്. എന്നിട്ടും ആരുടെ കണ്‍മുന്നിലേക്കും ആ കുറുക്കന്‍ വന്നിട്ടില്ല. ഓടി രക്ഷപ്പെടാനും ഇതുവരെ നോക്കിയിട്ടില്ല. വേഗത്തില്‍ ആ കുറുക്കനെ കണ്ടെത്തുകയാണ്. നമ്മുടെ മുന്നിലുള്ള ദൗത്യം.

7

image credit: Pinterest

നിങ്ങള്‍ക്ക് മുന്നില്‍ ഒന്‍പത് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ തന്നെ ആ കുറുക്കനെ കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. കുറഞ്ഞ സമയം മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഇതാ അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രമൊന്ന് ചെരിച്ച് നോക്കിയാല്‍ ആ കുറുക്കനെ കാണാന്‍ സാധിക്കും. ചിത്രത്തിലുള്ളില്‍ ആ മരത്തിന് സമീപത്തായി അവ ഒളിഞ്ഞിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+