അതാ ഒരു പൂച്ച, ഒളിഞ്ഞിരിക്കുകയാണ് ആരും വിചാരിക്കാത്തിടത്ത്; 15 സെക്കന്‍ഡില്‍ കണ്ടെത്തണം

ചിത്രത്തില്‍ രണ്ട് സ്ത്രീകളെ നമുക്ക് കാണാന്‍ സാധിക്കും. ഇവര്‍ എന്തോ തിരക്കിലാണ്. പക്ഷേ പരസ്പരം സംസാരിക്കുന്നുണ്ട്. ഒരാള്‍ ചിരിക്കുന്നതും കാണാം

നമ്മുടെ ബുദ്ധിയെ പരീക്ഷിച്ച് നോക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ട്. ഏറ്റവും സിംപിളായിട്ടുള്ളത് ഒപ്ടിക്കല്‍ ടെസ്റ്റുകളാണ്. ഇത് നമ്മുടെ ഉള്ളിലേക്ക് ഇല്യൂഷന്‍ കൊണ്ടുവന്ന് നമ്മളെ തന്നെ കണ്‍ഫ്യൂഷനിലാക്കുന്ന ചിത്രങ്ങളാണ്. അത് കുറച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കാരണം നമ്മള്‍ കണ്ടുപിടിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും, ഈ ചിത്രം കാണിച്ച് തരുന്നതും മറ്റൊന്നായിരിക്കും.

അതാണ് ഈ ചിത്രങ്ങള്‍ നല്‍കുന്ന ഇല്യൂഷന്‍. ഇതിനെ മറികടക്കാനാവുമോ എന്നാണ് നമ്മള്‍ പരിശോധിക്കേണ്ടത്. കുറച്ച് കടുപ്പമാണ് അതിനെ മറികടക്കല്‍. അങ്ങനെ സംഭവിച്ചാല്‍ അത് നമ്മുടെ ഇന്റലിജന്‍സ് മികവായി കണക്കാക്കാം. അത്തരമൊരു ചിത്രം നമുക്ക് പരിശോധിക്കാം....

ഒരു വിന്റേജ് ചിത്രം

ഒരു വിന്റേജ് ചിത്രം

ഒരു വിന്റേജ് ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. എന്താണ് ഇതിനുള്ളില്‍ ഉള്ളതെന്ന് നമുക്ക് പറയാനാവില്ല. അത്തരത്തില്‍ വളരെ ദുരൂഹമായിട്ടാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ചിത്രത്തിലേക്ക് നോക്കിയാല്‍ ഒന്നും കാണാനാവില്ല. ഒരു സാധാരണ ചിത്രമായിട്ടേ തോന്നൂ. അതാണ് ഇല്യൂഷനുകളുടെ പ്രത്യേകത. ഒരിക്കലും ആ ചിത്രങ്ങളിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ഇവിടെയാണ് നമ്മള്‍ ചലഞ്ച് ചെയ്യപ്പെടുക.

രണ്ട് സ്ത്രീകളുടെ വര്‍ത്തമാനം

രണ്ട് സ്ത്രീകളുടെ വര്‍ത്തമാനം

ചിത്രത്തില്‍ രണ്ട് സ്ത്രീകളെ നമുക്ക് കാണാന്‍ സാധിക്കും. ഇവര്‍ എന്തോ തിരക്കിലാണ്. പക്ഷേ പരസ്പരം സംസാരിക്കുന്നുണ്ട്. ഒരാള്‍ ചിരിക്കുന്നതും കാണാം. എന്തോ തുന്നുകയാണെന്ന് നമുക്ക് തോന്നാം. ഇവരുടെ കൈയ്യില്‍ രണ്ട് കാര്യങ്ങള്‍ ഉണ്ട്. അതിലൂടെ തുന്നലാണെന്ന് നമുക്ക് ഊഹിക്കാം. മുന്നിലായി ചെറിയൊരു മോശയുണ്ട്. അതില്‍ ഒരു ഗ്ലാസും ഒരു കുപ്പിയും കാണാന്‍ സാധിക്കും.

ഒളിഞ്ഞിരിക്കുന്നത് ഒരു പൂച്ച

ഒളിഞ്ഞിരിക്കുന്നത് ഒരു പൂച്ച

ഒരു സുന്ദരി പൂച്ച ഈ ചിത്രത്തിലുണ്ട്. അതിനെയാണ് നമ്മള്‍ ഇന്ന് കണ്ടെത്തേണ്ടത്. വളരെ സമര്‍ഥമായിട്ടാണ് അത് ഒളിഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ ഒരു നോട്ടം നോക്കിയാല്‍ ഒന്നും അതിനെ കാണാനാവില്ല. സത്യമെന്തെന്നാല്‍ ഈ ചിത്രത്തില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നതായിട്ടുള്ള സൂചന പോലുമില്ല എന്നതാണ്. പക്ഷേ നമ്മള്‍ ഇവിടെ വിട്ടുകൊടുക്കാന്‍ പാടില്ല. നമ്മുടെ മികവ് എന്താണെന്ന് കാണിച്ച് കൊടുക്കാന്‍ തയ്യാറാവണം.

മുറിക്കുള്ളില്‍ ശരിക്ക് പരിശോധിക്കണം

മുറിക്കുള്ളില്‍ ശരിക്ക് പരിശോധിക്കണം

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

ഈ സ്ത്രീകള്‍ ഇരിക്കുന്നത് ഒരു മുറിക്കുള്ളിലാണ്. അവിടെ ശരിക്കും പരിശോധിച്ചാല്‍ മാത്രമേ ആ പൂച്ചയെ കണ്ടെത്താനാവൂ. എന്തായാലും അത് ആരുടെയും കണ്ണില്‍പ്പെടാതെയാണ് ഇരിക്കുന്നത്. ആരുടെ മുന്നിലേക്കും വരാന്‍ അതിന് താല്‍പര്യവുമില്ല. പക്ഷേ പൂച്ചകളെ കണ്ടെത്താന്‍ നിങ്ങളാണ് മിടുക്ക് കാണിക്കേണ്ടത്. ചിത്രത്തിലേക്ക് മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ച് നോക്കൂ. എവിടെയെങ്കിലും അതിനെ കാണാതിരിക്കില്ല. കുറച്ച് ബുദ്ധിമുട്ടിയായിട്ടായാലും കണ്ടെത്തുകയെന്നതാണ് ടാര്‍ഗറ്റ്.

കണ്ണുകളുടെ മികവ് പ്രധാനം

കണ്ണുകളുടെ മികവ് പ്രധാനം

ഇവിടെ ഏറ്റവും ആവശ്യം നിങ്ങളുടെ കണ്ണുകളുടെ മികവാണ്. അതുണ്ടെങ്കില്‍ മാത്രമേ ഈ ചിത്രത്തില്‍ നിന്ന് പൂച്ചയെ കണ്ടെത്താനാവൂ. ചിത്രത്തില്‍ ഒരു ചെറിയ സൂചനയെ വേണമെങ്കില്‍ ആദ്യമേ പറഞ്ഞ് തരാം. രണ്ടാമത്തെ സ്ത്രീയെ കണ്ടില്ലേ.അവരുടെ അടുത്തായി ഒരു കറുത്ത പൂച്ച ഒളിഞ്ഞിരിക്കുന്നുണ്ട്. പക്ഷേ ചിത്രത്തില്‍ രണ്ടാമതൊരു പൂച്ച കൂടിയുണ്ട്. അതിനെയാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. അതിലാണ് ചലഞ്ചും ഉള്ളത്.

15 സെക്കന്‍ഡില്‍ കണ്ടെത്തണം

15 സെക്കന്‍ഡില്‍ കണ്ടെത്തണം

image credit: Playbuzz

നിങ്ങള്‍ക്ക് മുന്നില്‍ 15 സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ പൂച്ചയെ കണ്ടെത്തിയിരിക്കണം. സവെറും ഒരു ശതമാനം ആളുകള്‍ മാത്രമാണ് ആ രണ്ടാമത്തെ പൂച്ചയെ കണ്ടെത്തിയിട്ടുള്ളത്. 99 ശതമാനവും പരാജയപ്പെട്ടതാണ്. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. സമയം ഇതാ അവസാനിച്ചിരിക്കുകയാണ്. ആ മഞ്ഞ ഗൗണ്‍ ധരിച്ച സ്ത്രീയെ നോക്കൂ. അവരുടെ തൊപ്പിക്കടിയിലായി ഒളിഞ്ഞിരിക്കുന്നുണ്ട് ആ പൂച്ച. എത്ര വിരുതനാണ് അതെന്ന് മനസ്സിലായില്ലേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q