Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴവില്ല് പോലൊരു പൂക്കളിതാ, മനോഹരിയായ ചിത്രശലഭം അതിലുണ്ട്; 7 സെക്കന്‍ഡില്‍ കണ്ടെത്തണം

ചിത്രങ്ങള്‍ പലതരമുണ്ട്. ചിന്തകളെ ഉണര്‍ത്തുന്ന ചിത്രങ്ങളോട് എപ്പോഴും ഒരു താല്‍പര്യം നമുക്കുണ്ടാവും. ഒപ്ടിക്കല് ചിത്രങ്ങള്‍ ആ ഗണത്തില്‍ വരുന്നതാണ്. എത്ര നോക്കിയാലും മതിവരാത്ത ചിത്രങ്ങള്‍ ധാരാളം ഇവയുടെ കൂട്ടത്തിലുണ്ട്. പക്ഷേ ആ സൗന്ദര്യം വളരെ നിമിഷങ്ങള്‍ കൊണ്ട് നമുക്ക് തലവേദയുയര്‍ത്തുന്ന ചലഞ്ചായി മാറാം.

കാരണം അതിനുള്ളില്‍ പല കാര്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ടാവും. അത് കണ്ടെത്തുക ഏറ്റവും വലിയ വെല്ലുവിളിയാവും. പക്ഷേ ചിലര്‍ക്ക് അതൊരു ഹരമാണ്. ആ ചലഞ്ചുകളെ വിജയിക്കാനുള്ള ആവേശം മുന്നിലുണ്ടെങ്കില്‍ വിജയിച്ച് കയറാന്‍ നമുക്ക് സാധിക്കും. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മുടെ ചലഞ്ച്. അതൊന്ന് പരിശോധിക്കാം...

1

image credit: Hope Grove Nurseries

ഇല്യൂഷന്‍ എന്ന വാക്കിന് കൃത്യമായ അര്‍ത്ഥം നല്‍കുന്നൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഇതിലേക്ക് നോക്കിയാല്‍ ആര്‍ക്കും കണ്ണെടുക്കാനാവില്ല. അത്രയേറെ മനോഹരമാണ് ഈ ചിത്രം. സൗന്ദര്യം നിറഞ്ഞ് തുളുമ്പുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. ആ രീതിയിലാണ് ഈ ചിത്രമുള്ളത്. എന്തൊരു ഭംഗിയുള്ള പൂക്കളാണ് ഇതിലുള്ളത്. തീര്‍ച്ചയായും ആരെയും മയക്കുന്ന ഗന്ധം ഈ പൂക്കളില്‍ നിന്ന് വരുമെന്ന് ഉറപ്പാണ്.

2

ഈ മനോഹരമായ ചിത്രം മഴവില്ല് പോലെ നമുക്ക് തോന്നാം. പല നിറങ്ങള്‍ ഇതിലുണ്ട്. പ്രധാന പിങ്ക് തന്നെയാണ്. കുറേ പച്ച നിറവും അതില്‍ കാണാം. അത് ഇലകളുടേതാണെന്ന് മനസിലാക്കാം. എന്നാല്‍ ഈ പുഷ്പത്തിന്റെ നിറവും മണവും നോക്കിനിന്നാല്‍ നമ്മുടെ ചലഞ്ച് വിജയിക്കില്ല. ചലഞ്ച് എന്ന് പറഞ്ഞാല്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു സുന്ദരന്‍ ജീവിയെ കുറിച്ചാണ്. ഒരു മനോഹര ചിത്രശലഭം ഈ പൂക്കള്‍ക്കുള്ളില്‍ എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട്.

3

ആ ചിത്രശലഭത്തെ കണ്ടെത്തുകയാണ് നമ്മുടെ ഇന്നത്തെ ചലഞ്ച്. സമര്‍ത്ഥമായി അതെവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട്. പക്ഷേ നമ്മള്‍ ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ അതിനെ കാണാന്‍ സാധിക്കുന്നില്ല. അതിനെ അത്ര പെട്ടെന്ന് കാണാന്‍ സാധിക്കില്ല. കാരണം ഈ ചിത്രം വല്ലാത്തൊരു ഇല്യൂഷന്‍ നമുക്ക് സമ്മാനിക്കുന്നുണ്ട്. അത് മറികടന്ന് ആ ശലഭത്തെ കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ശ്രമിച്ചാല്‍ അത് സാധ്യമാകും.

4

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

യഥാര്‍ഥത്തില്‍ നമ്മുടെ മുന്നിലുള്ളത് ഒരു സ്വപ്‌ന സമാനമായ ഒരു പൂന്തോട്ടമാണ്. മുഴുവന്‍ പൂക്കളാണെന്ന് നമുക്ക് ചിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാവും. പക്ഷേ അതിനുള്ളില്‍ എത്ര നോക്കിയാലും ഒരു ചിത്രശലഭം ഉള്ളതിന്റെ സൂചന പോലും ഉണ്ടാവില്ല. സാധാരണ പൂക്കളില്‍ ശലഭങ്ങള്‍ വന്നിരിക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ഇവിടെ അതിനെ കാണാന്‍ സാധിക്കില്ല. നമ്മള്‍ അതിനെ മികച്ച നിരീക്ഷണം കൊണ്ട് കണ്ടെത്തുകയാണ് വേണ്ടത്.

5

ഈ ചിത്രം കണ്ണുകള്‍ക്ക് വലിയ പ്രാധാന്യം വേണ്ടതാണ്. കാരണം ഈ പൂക്കള്‍ക്കിടയിലേക്ക് നമ്മുടെ കണ്ണുകള്‍ കഴുകനെ പോലെ എത്തണം. എങ്കില്‍ മാത്രമേ ചിത്രശലഭങ്ങളെ കണ്ടെത്താന്‍ സാധിക്കൂ. ഈ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ മാറി പോകാനുള്ള സാധ്യത ഏറെയാണ്. ഇവിടെയാണ് നമ്മള്‍ ഏകാഗ്രത കൈവിടാതെ ചലഞ്ച് പൂര്‍ത്തിയാക്കേണ്ടത്. ആ പൂക്കളുടെ പല ഭാഗത്തായി നമ്മള്‍ ആ ചിത്രശലഭത്തിനായി പരിശോധിക്കേണ്ടതാണ്.

6

ഈ ശലഭത്തിന് ആരുടെയും മുന്നിലേക്ക് വരാന്‍ താല്‍പര്യമില്ല. പക്ഷേ നമ്മള്‍ക്കാണെങ്കില്‍ അതിനെ കണ്ടെത്തിയേ തീരൂ. ചിലപ്പോള്‍ ഒരേ നിറമായത് കൊണ്ട് നമുക്ക് കണ്‍ഫ്യൂഷന്‍ വരാന്‍ സാധ്യതയുണ്ട്. പൂക്കള്‍ പിങ്ക് നിറത്തിലായത് കൊണ്ട് അതേ നിറത്തിലായിരിക്കും ചിലപ്പോള്‍ ചിത്രശലഭം. അത് അവര്‍ക്ക് പ്രകൃതി ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനായി ഒരുക്കി കൊടുക്കുന്ന സംവിധാനമാണ്. എത്ര നോക്കിയിട്ടും കണ്ടില്ല അല്ലേ.

7

image credit: Hope Grove Nurseries

നിങ്ങള്‍ക്ക് മുന്നിലുള്ളത് ഏഴ് സെക്കന്‍ഡുകളാണ് അതിനുള്ളില്‍ തന്നെ ആ ചിത്രശലഭത്തെ കണ്ടെത്താന്‍ ശ്രമിക്കണം. വേഗം നോക്കി തുടങ്ങിക്കോളൂ.സമയം ഇതാ അവസാനിക്കാന്‍ പോവുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലേക്ക് ആദ്യമൊന്ന് സൂക്ഷിച്ച് നോക്കൂ. ഇടത് വശത്തായി ആ പൂക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് ശലഭം. പറഞ്ഞത് പോലെ ഈ ചിത്രശലഭത്തിനും പിങ്ക് നിറമാണ്. ഈ പൂക്കളുമായി ഇഴുകി ചേര്‍ന്നിരിക്കുകയാണ് അത്. കണ്ടെത്താന്‍ ബുദ്ധിമുട്ട് അതുകൊണ്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+