സ്വന്തമായി റോൾസ് റോയ്‌സ്, ആഡംബര വീട്; യാത്ര പ്രൈവറ്റ് ജെറ്റിൽ, ഇഷാ അംബാനിയെ കടത്തിവെട്ടും സുധ
അതിസമ്പന്നതയുടെയും ആഡംബരത്തിന്റെയും ഫാഷന്റെയും ഒക്കെ വേദിയായ മെറ്റ് ഗാലയിൽ കുറച്ചുദിവസം മുൻപ് തിളങ്ങിയ ഒരു വനിതയുണ്ടായിരുന്നു. സിനിമാ തരാമോ സ്‌പോർട്‌സ് ഐക്കണോ അല്ലാതിരുന്നിട്ട് കൂടി അത്തരത്തിൽ ഉള്ള ആളുകളേക്കാൾ ശ്രദ്ധ നേടിയത് അവരായിരുന്നു. പറഞ്ഞു വരുന്നത് ഹൈദരാബാദുകാരിയായ സുധ റെഡ്ഡിയെ കുറിച്ചാണ്.
ഒരുപക്ഷേ നിങ്ങൾ അധിക കേട്ട് കാണാൻ ഇടയില്ല സുധ റെഡ്ഡിയെ കുറിച്ച്. ആലിയ ഭട്ടും ഇഷ അംബാനിയും നതാഷ പൂനവല്ലയും ഒന്നും ഫാഷൻ മാമാങ്കമായ മെറ്റ് ഗാലയിൽ അപരിചിതരല്ല. എന്നാൽ ഇത്തവണ ഇവരെയൊക്കെ കടത്തിവെട്ടി ഇന്ത്യൻ ശതകോടീശ്വരിയും ഹൈദരാബാദ് ആസ്ഥാനമായുള്ള സാമൂഹ്യപ്രവർത്തകയും കൂടിയായ സുധ റെഡ്ഡി തന്റെ വരവറിയിച്ചു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി പിവി കൃഷ്‌ണ റെഡ്ഡിയെ 19-ാം വയസ്സിലായിരുന്നു സുധ വിവാഹം ചെയ്‌തത്, നിലവിൽ സുധാ റെഡ്ഡി ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുകയാണ് അവർ. അതുകൊണ്ട് തന്നെ കേവലം ഫാഷൻ രംഗത്ത് ഒതുക്കി നിർത്തേണ്ട വ്യക്തിത്വം അല്ല അവരുടേതെന്ന് ചുരുക്കം.
അവരുടെ കൃത്യമായ ആസ്‌തി എത്രയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഭർത്താവ് പിവി കൃഷ്‌ണയ്ക്ക് 2.2 ബില്യൺ ഡോളർ (18,370 കോടി രൂപ) ആസ്‌തി ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്, പ്രമുഖ കമ്പനിയായ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (എംഇഐഎൽ) പ്രൊമോട്ടറും മാനേജിംഗ് ഡയറക്‌ടറുമാണ് അദ്ദേഹം.
അതേസമയം, കോടികൾ മുടക്കിയ ഔട്ട്ഫിറ്റിലാണ് അവർ അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. ഏകദേശം 83 കോടി രൂപ വിലമതിക്കുന്ന അമോർ എറ്റെർണോ ഡയമണ്ട് നെക്ലേസും, ഏകദേശം 166 കോടി രൂപ വിലമതിക്കുന്ന രണ്ട് സോളിറ്റയർ ഡയമണ്ട് മോതിരങ്ങളും അവർ അന്ന് ധരിച്ചിരുന്നു, അവരുടെ ബാഗിന് പോലും വില 33 ലക്ഷമാണെന്ന് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടിപ്പോകും.
സുധ റെഡ്ഡിയുടെ ഇൻസ്‌റ്റഗ്രാം പേജിൽ കയറിയാൽ അവർ എത്രത്തോളം വലിയ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് നമുക്ക് മനസിലാക്കാം. വിലകൂടിയ ആഭരണങ്ങൾ, ഹാൻഡ്‌ബാഗുകൾ എന്നിവയുൾപ്പെടെ എപ്പോഴും അവർ ധരിച്ചു കാണാറുണ്ട്. കൂടാതെ തന്റെ ഭർത്താവ് സമ്മാനിച്ചകസ്‌റ്റം മേഡ് ബ്ലാക്ക് ആൻഡ് ഗോൾഡ് റോൾസ് റോയ്‌സ് ഗോസ്‌റ്റ അടക്കം വൻ വാഹന ശേഖരവും അവർക്ക് സ്വന്തമായുണ്ട്.












Click it and Unblock the Notifications