Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖും സൽമാനും ഒക്കെ മാറി നിൽക്കും; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വീട് ഈ നടന്റേത്, മൂല്യം 800 കോടി

ഇന്നത്തെ കാലത്ത് സിനിമാ താരങ്ങളുടെ പ്രതിഫലം നമ്മൾ വിചാരിക്കുന്നതിലും എത്രയോ മുകളിലാണ്. പലപ്പോഴും ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ബിസിനസ് നടക്കുന്ന മേഖലയായി സിനിമാ ഇൻഡസ്ട്രി മാറിയിരിക്കുന്നു എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. അതിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന അഭിനയിക്കുന്ന താരങ്ങളും. സ്വാഭാവികമായും അത് അവരുടെ ജീവിതശൈലിയിലും പ്രകടമാവാറുണ്ട്.

അത്തരത്തിൽ ഇന്ത്യൻ സിനിമയിൽ തന്നെ നടൻമാരുടെ ആഡംബരം പ്രകടമാക്കുന്ന ഒന്നാണ് അവർ കഴിയുന്ന വീടുകൾ. പ്രധാന താരങ്ങളായ ഷാരൂഖ് ഖാൻ, രജനീകാന്ത്, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ എന്നിങ്ങനെ ഒട്ടുമിക്ക താരങ്ങളുടെയും വസതികൾ നമുക്കറിയാം. ഷാരൂഖിന്റെ മന്നത്തും സൽമാന്റെ ഗ്യാലക്‌സിയും രജനീകാന്തിന്റെ പോയസ് ഗാർഡനും ബച്ചന്റെ ജൽസയും ഒക്കെ സുപരിചിതമാണ്.

pataudipalacenetworth

ആഡംബരം കൊണ്ടും എടുപ്പ് കൊണ്ടും ഇവ ഓരോന്നും ഒന്നിനൊന്ന് മെച്ചപെട്ട് നിൽക്കുന്നുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും വിലയേറിയ വസതി ആരുടേതാണെന്ന് ചോദിച്ചാൽ നിങ്ങൾ ഒന്ന് ശങ്കിക്കും. കൂടുതൽ പേരും ഉത്തരം പറയുക ഷാരൂഖിന്റെ വീടിനെ തന്നെയായിരിക്കും. എന്നാൽ ആ ഉത്തരം തെറ്റാണ്. ഇന്ത്യൻ സിനിമയിൽ തന്നെ വിലയേറിയ വസതിയിൽ കഴിയുക എന്ന റെക്കോർഡ് മറ്റൊരു താരത്തിന്റെ കൈവശമാണുള്ളത്.

നമ്മളാരും ഒട്ടും പ്രതീക്ഷിക്കാത്ത ഈ താരത്തിന്റെ പേരാണ് സേഫ് അലി ഖാൻ. ബോളിവുഡിലെ മുൻനിര നടനായ സേഫിന്റെതാണ് ഈ വിലയേറിയ വസതി, അതിന്റെ പേരാവട്ടെ പട്ടൗഡി പാലസ് എന്നുമാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഈ വീട് നിങ്ങൾ കരുതുന്നത് പോലെ മുംബൈ നഗരത്തിലോ മറ്റോ അല്ല സ്ഥിതി ചെയ്യുന്നത്.

ഡൽഹിയിൽ നിന്ന് 80 കിലോമീറ്റർ അകലെയായി ഹരിയാനയിലെ പട്ടൗഡിയിൽ സ്ഥിതി ചെയ്യുന്ന ഈ ആഢംബര കൊട്ടാരം ഇന്ത്യൻ സിനിമയിലെ ഒരു നടന്റെ ഏറ്റവും വിലയേറിയ വസതിയാണ്. പട്ടൗഡിയിലെ നവാബ് എന്ന വിശേഷണം കൈമുതലായുള്ള സേഫ് അലി ഖാന്റെ കൈവശമാണ് നിലവിൽ ഈ ആഡംബര വസതിയുള്ളത്.

800 കോടിയോളം രൂപയാണ് പട്ടൗഡി കുടുംബത്തിന്റെ പൈതൃക ഭവനത്തിന് കണക്കാക്കുന്ന വില. മേഖലയിലെ ഏറ്റവും വിലകൂടിയ വീടായി ഇതിനെ മാറ്റുന്നു. മുൻപ് സേഫ് അലി ഖാനും കുടുംബവും അവധിക്കാലം ഇവിടെയാണ് ചിലവഴിക്കാറുള്ളത്. സേഫ് അലി ഖാന്റെ മുത്തശ്ശനാണ് ഈ കൊട്ടാരം പണി കഴിപ്പിച്ചത്. ഭോപ്പാലിലെ റാണിയുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു അദ്ദേഹം ഈ ഭവനം നിർമ്മിച്ചത്.

2011-ൽ സേഫിന്റെ പിതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായിരുന്ന നവാബ് മൻസൂർ അലി ഖാന്റെ മരണശേഷം കൊട്ടാരം നീമ്രാന ഹോട്ടൽ കമ്പനി പാട്ടത്തിന് എടുക്കുകയായിരുന്നു. അത് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ സേഫ്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ ലൊക്കേഷൻ കൂടിയാണ് ഈ സ്വപ്‌ന ഭവനം. ഏറ്റവും ഒടുവിൽ രൺബീർ കപൂർ നായകനായ ആനിമൽ വരെ ഈ വീട്ടിലായിരുന്നു ചിത്രീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+