വിമാനത്തിന്റെ വലിപ്പം, മണിക്കൂറില്‍ 29000 കിലോമീറ്റര്‍ വേഗം, ഈ ഭീകരനെ ഭയക്കണം; നാസയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ഭൂമിക്ക് ഭീഷണിയായി നിരവധി അപകടങ്ങള്‍ ബഹിരാകാശത്തുണ്ട്. നാസ ഇടയ്ക്കിടെ ഇക്കാര്യത്തില്‍ നമുക്ക് മുന്നറിയിപ്പ് തരാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു അപകടം ഭൂമിയെ തേടി വീണ്ടുമെത്തുകയാണ്. അപകടകാരിയായ ഛിന്നഗ്രഹമാണ് ഭൂമിയെ തേടി ഇന്നെത്തുന്നത്. 2011 എംഡബ്ല്യു 1 എന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഭൂമിക്ക് അപകടകരമായ നിലയില്‍ ഇവ അടുത്തെത്തുമെന്ന് നാസ മുന്നറിയിപ്പ് നല്കുന്നു. ഈ ഛിന്നഗ്രഹം അപ്പോളോ ക്ലാസ് ഛിന്നഗ്രഹമാണ്. 380 അടിയാണ് ഇവയുടെ വലിപ്പമെന്ന് നാസ പറയുന്നു. ഭൂമിക്ക് 2.4 മില്യണ്‍ മൈല്‍ വ്യത്യാസത്തില്‍ ഇവ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. ജൂലായ് 25നാണ് ഇവ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്ത് കൂടി കടന്നുപോകുമെന്ന് നാസ വിലയിരുത്തുന്നത്.

ഒരു വിമാനത്തിന്റെ വലിപ്പം ഈ ഛിന്നഗ്രഹത്തിനുണ്ടാവുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. അതേസമയം 2024 എന്‍വി 1 എന്ന ഛിന്നഗ്രഹവും ഇന്ന് ഭൂമിയെ കടന്നുപോകും. മണിക്കൂറില്‍ 29000 കിലോമീറ്റര്‍ വേഗത്തിലാണ് എംവി 1ന്റെ സഞ്ചാരം. ഈ ഛിന്നഗ്രഹം വലിപ്പത്തില്‍ ഭീമാകാരനാണ്. ഇതിന്റെ ഭ്രമണപഥമാണ് ഭൂമിയുടെ ഭ്രമണപഥത്തിനോട് ചേര്‍ന്ന് എത്തുക.
എന്നാല്‍ ഭൂമിയെ തകര്‍ക്കുന്ന തരത്തിലുള്ള ദൂരത്തിലേക്ക് ഇവ എത്തില്ലെന്ന് നാസ ഉറപ്പിച്ച് പറയുന്നു. നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറി ഈ ഛിന്നഗ്രഹത്തെ വിടാതെ നിരീക്ഷിക്കുന്നുണ്ട്. അതിലൂടെ സഞ്ചാരപഥം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. നിയര്‍ എര്‍ത്ത് ഒബജക്ടായിട്ടാണ് നാസ ഇതിനെ കാണുന്നത്.
2011 എംഡബ്ല്യു1നെ നാസ ഭൂമിയെ ഛിന്നഭിന്നമാക്കാന്‍ ശേഷിയുള്ള പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് ആസ്ട്രോയിഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ ഇവ അപകടകാരിയാണെന്ന് പറയുന്നത് ഭൂമിക്ക് വളരെ അടുത്ത് കൂടി കടന്നുപോകുന്നത് കൊണ്ടാണ്. ഛിന്നഗ്രഹങ്ങള്‍ക്ക് ഗുരുത്വാകര്ഷഫലത്താല് ദിശമാറാന്‍ സാധിക്കും. ഇങ്ങനെ സംഭവിച്ചാലാണ് ഭൂമിക്ക് കൂടുതല്‍ ഇവ അപകടമുയര്ത്തുക.
ഇവയുടെ സഞ്ചാരപദം മാറിയാല്‍ നമ്മുടെ ഗ്രഹവുമായി കൂട്ടിയിടിക്കും. അത് ജീവജാലങ്ങളെ ഇല്ലാതാക്കുന്ന തരത്തിലുള്ള അപകടമായി മാറും. ഭൂമിയെ പല കഷ്ണങ്ങളായി മാറ്റുന്നതിനും ഈ അപകടം വഴിയൊരുക്കും. നിലവില്‍ നിയര്‍ എര്‍ത്ത് ഒബജക്ടുകളായി 35000 ഛിന്നഗ്രഹങ്ങളെ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം 2024 എന്‍വി1 ഭൂമിക്ക് ഭീഷണിയല്ലെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. 3.35 മില്യണ്‍ മൈല്‍ അകലെ കൂടി ഇത് കടന്നുപോകും. ഭൂമിക്കും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ പത്ത് മടങ്ങ് അധികം ദൂരമാണിത്. മണിക്കൂറില്‍ 47000 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications