കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: എന്നെ കല്യാണം കഴിക്കൂ, യുവാവിന്റെ പിന്നാലെ ഓടി യുവതി, വൈറലായി വീഡിയോ; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: വിവാഹമെന്നത് സ്വര്‍ഗത്തില്‍ നടക്കുന്നതാണെന്ന് നമ്മളെല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു യുവാവിനെ തന്നെ വിവാഹം ചെയ്യണമെന്ന് വാശിപിടിക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയുള്ളവരുണ്ടെന്ന് ഉറപ്പിച്ച് പറയാം. ബീഹാറില്‍ നിന്നാണ് സംഭവം. ഒരു യുവതി തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ഒരു യുവാവിന് പിറകെ ഓടിയിരിക്കുകയാണ്.

അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു നാട്ടുകാര്‍ക്ക് ഇത്. എന്നാല്‍ ആദ്യമൊന്ന് നോക്കി നിന്ന ആളുകള്‍ പിന്നീട് ഈ സംഭവത്തില്‍ ഇടപെട്ടു. കാര്യമെന്താണെന്ന് അറിയാന്‍ വേണ്ടിയായിരുന്നു ശ്രമം. എന്നാല്‍ അതറിഞ്ഞപ്പോള്‍ ശരിക്കും ചിരിച്ചുപോയിരിക്കുകയാണ്. ഇതിനോടകം യുവതിയുടെ ഈ ഓട്ടം വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

ബീഹാറിലെ ഭഗത് സിംഗ് ചൗക്കിലെ നവാഡയിലാണ് സംഭവം നടക്കുന്നത്. ഒരു യുവതി യുവാവിന്റെ പിന്നാലെ തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഓടുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇവര്‍ പരസ്പരം വിവാഹം ചെയ്യേണ്ടവരാണെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍ കല്യാണ പയ്യന്‍ പെണ്‍വീട്ടുകാരെ കാണുമ്പോള്‍ വഴി മാറി നടക്കാനും, ഓടി രക്ഷപ്പെടാനുമൊക്കെ ശ്രമിക്കാറാണ് പതിവ്. അതാണ് പെണ്‍കുട്ടി തന്നെ ഇയാളുടെ പിന്നാലെ ഓടിയത്. തന്നെ കല്യാണം കഴിക്കാതെ വിടില്ലെന്ന വാശിയിലായിരുന്നു യുവതി.

2

അച്ഛനും അമ്മയ്ക്കും ഒപ്പം മാര്‍ക്കറ്റില്‍ എത്തിയതായിരുന്നു യുവതി. അവിടെ വെച്ചാണ് തന്നെ വിവാഹം കഴിക്കാന്‍ പോകുന്നയാളെ യുവതി കണ്ടത്. ഇതിനെ പിന്നാലെ ഇവര്‍ യുവാവിന് പിന്നാലെ ഓടുകയായിരുന്നു. ആളുകള്‍ കൂടിയതോടെ ഇയാള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടാനും ശ്രമിച്ചത്. എന്നാല്‍ പിന്നാലെയോടി ഇയാളെ ഈ പെണ്‍കുട്ടി പിടിച്ചു. ദയവ് ചെയ്ത് എന്നെ വിവാഹം ചെയ്യൂ എന്നായിരുന്നു ഇവര്‍ അപേക്ഷിക്കുന്നത്. എന്ത് ചെയ്തിട്ടും പിടി വിടാനുള്ള ഉദ്ദേശം ഇവര്‍ക്കില്ലായിരുന്നു. നാട്ടുകാര്‍ ആകെ യുവതിയുടെ പരിശ്രമത്തില്‍ അമ്പരന്നിരിക്കുകയാണ്.

3

ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്‌സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍

വീഡിയോയില്‍ ഇയാള്‍ യുവതിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വീണ്ടും വീണ്ടും ശ്രമിക്കുന്നതായി കാണാം. എന്നാല്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നു ഇവര്‍. മൂന്ന് മാസം മുമ്പേ ഇവര്‍ തമ്മിലുള്ള വിവാഹ തിയതി ഉറപ്പിച്ചതാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഒരു ബൈക്കും 50000 രൂപ പണമായും ഈ വീട്ടുകാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ വിവാഹ തിയതി അടുത്ത് വന്നതോടെ, ആ തിയതിയും ദിവസവും മാറ്റാന്‍ ഇയാള്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കാണുന്ന രസകരമായ സംഭവ വികാസങ്ങളെല്ലാം ഉണ്ടായത്.

4

ഒരു ഗ്യാങ് തോക്കുകളുമായെത്തി, 11 മില്യണ്‍ ചോദിച്ചു, ബന്ദിയാക്കി, ഞെട്ടിച്ച വെളിപ്പെടുത്തലുമായി പോഗ്ബഒരു ഗ്യാങ് തോക്കുകളുമായെത്തി, 11 മില്യണ്‍ ചോദിച്ചു, ബന്ദിയാക്കി, ഞെട്ടിച്ച വെളിപ്പെടുത്തലുമായി പോഗ്ബ

വിവാഹം കഴിക്കുന്നത് നീട്ടാനായി പല കാരണങ്ങളാണ് ഇയാല്‍ പറഞ്ഞ് കൊണ്ടിരിക്കുന്നതെന്നും യുവതിയുടെ കുടുംബം പറഞ്ഞു. ഇയാള്‍ മെഹ്കര്‍ ഗ്രാമത്തിലാണ് താമസിക്കുന്നത്. യുവതിയാണെങ്കില്‍ മഹുലി ഗ്രാമത്തില്‍ നിന്നാണ്. അതേസമയം ഇരുവരുടെയും മാര്‍ക്കറ്റില്‍ നിന്നുള്ള പ്രകടനം കണ്ട് നാട്ടുകാര്‍ക്ക് പൊട്ടിച്ചിരിക്കാനും അമ്പരപ്പിലാകാനുള്ള അവസരമായിരുന്നു. വലിയ പ്രശ്‌നത്തിലേക്ക് ഇത് നീങ്ങുമെന്ന് കണ്ടതോടെയാണ് ഈ വിഷയത്തില്‍ പോലീസ് ഇടപെട്ടത്.

5

യുവാവിനെ രക്ഷിക്കാന്‍ പോലീസ് നിര്‍ദേശിച്ച മാര്‍ഗങ്ങളാണ് ഒടുവില്‍ നടപ്പായത്. ഇരുവരെയും മഹിളാ താനയിലേക്ക് പോലീസ് വിളിച്ച് കൊണ്ടുപോയി. പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാരെ കൗണ്‍സിലിംഗിന് വിധേയമാക്കി. ഇതോടെ ഇരുപക്ഷവും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഒരു സ്ത്രീയുടെ വാശി കൂടിയാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ഈ സംഭവം വൈറലായതോടെ യുവതി സോഷ്യല്‍ മീഡിയയില്‍ എല്ലാവരും വാഴ്ത്തുകയാണ്.

സൊനാലി പ്രതികളിലൊരാളെ വിവാഹം കഴിച്ചു? ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഒന്നിച്ച് താമസം, റിപ്പോര്‍ട്ട്!!സൊനാലി പ്രതികളിലൊരാളെ വിവാഹം കഴിച്ചു? ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഒന്നിച്ച് താമസം, റിപ്പോര്‍ട്ട്!!

English summary
please marry me, women run behind a youth in bihar, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X