എനിക്കൊരു ജോലി തരൂ, ഇലക്ട്രിക് ജീപ്പുമായി യുവാവിന്റെ സന്ദേശം, ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍
ദില്ലി: സോഷ്യല്‍ മീഡിയയാകെ എപ്പോഴും ഇളക്കി മറിക്കുന്നയാളാണ് പ്രമുഖ ഓട്ടോ മൊബൈല്‍ കമ്പനിയായ മഹീന്ദ്രയുടെ ചെയര്‍മാന്‍ കൂടിയായ ആനന്ദ് മഹീന്ദ്ര. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി അദ്ദേഹം സംവദിക്കാറുണ്ട്. അദ്ദേഹത്തെ ടാഗ് ചെയ്ത് യൂസര്‍മാര്‍ അഭിപ്രായം ചോദിക്കാറുമുണ്ട്. അതിനെല്ലാം ആനന്ദ് മഹീന്ദ്രയുടെ മറുപടിയുമെത്താറുമുണ്ട്.
ഇപ്പോള്‍ തന്നെ ടാഗ് ചെയ്ത് വന്ന ഒരു വീഡിയോയ്ക്ക് അദ്ദേഹം തന്നെ മറുപടി സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്. ഒരു യുവാവിന്റെ ഇലക്ട്രിക് വാഹനത്തെ കുറിച്ചുള്ള വീഡിയോയായിരുന്നു ഇത്. വീഡിയോയും മറുപടിയും ഒരുപോലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

ഒരു വ്യത്യസ്തമായ ഇലക്ട്രിക് വാഹനം ഉണ്ടാക്കി, അതിന്റെ വീഡിയോ ട്വിറ്ററില്‍ ഗൗതം എന്ന യുവാവ് പങ്കുവെച്ചിരുന്നു. ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തായിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മുന്നിലെ ചക്രങ്ങളും പിന്നിലെ ചക്രങ്ങളും പ്രത്യേകം നിയന്ത്രിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് ജീപ്പായിരുന്നു ഇത്. ആരാധകര്‍ ഈ വീഡിയോയില്‍ അമ്പരന്നിരുന്നു. തനിക്കൊരു ജോലി തരണം സര്‍ എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് ഗൗതം, ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടത്.

തന്റെ കഴിവിനുള്ള അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഗൗതം ഇങ്ങനൊരു നീക്കം നടത്തിയത്. എന്നാല്‍ യുവാവിന് നിരാശപ്പെടേണ്ടി വന്നില്ല. ഗൗതമിന് വൈകാതെ തന്നെ ആനന്ദ് മഹീന്ദ്രയുടെ മറുപടിയും വന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തെ നയിക്കുന്ന ശക്തിയായി മാറുമെന്ന് തനിക്ക് ഉറപ്പാണെന്ന് ഇതിലൂടെ മനസ്സിലാകുന്നുവെന്ന് ആനന്ദ് മഹീന്ദ്ര കുറിച്ചു.

അമേരിക്ക വാഹനങ്ങളുടെ കാര്യത്തില്‍ ആധിപത്യം നേടിയത്, ജനങ്ങള്‍ക്ക് കാറുകളിലുള്ള വലിയ അഭിനിവേശം കാരണമാണെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. അതോടൊപ്പം സാങ്കേതിക വിദ്യയും, ഗ്യാരേജില്‍ അവരുടെ പുതിയ കണ്ടെത്തലുകളും വാഹനങ്ങളുടെ കാര്യത്തില്‍ ആഗോള ശക്തിയാവാന്‍ അമേരിക്കയെ സഹായിച്ചിട്ടുണ്ട്. ഗൗതവും അദ്ദേഹത്തിന്റെ കൂട്ടവും അക്കാര്യത്തില്‍ മുന്നേറുമെന്നാണ് പ്രതീക്ഷയെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. നിങ്ങളെ വൈകാതെ തന്നെ തന്റെ ആളുകള്‍ വന്നു കാണുമെന്നും ആനന്ദ് മഹീന്ദ്ര ഗൗതമിനുള്ള മറുപടിയില്‍ അറിയിച്ചിട്ടുണ്ട്.

മഹീന്ദ്ര റൈസിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ആര്‍ വേലുസാമിയെ ഗൗതവുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. ട്വീറ്റില്‍ അദ്ദേഹത്തെയും ആനന്ദ് ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറലായതോടെ ഗൗതമിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഗൗതമിന്റെ ജീപ്പ് സൂപ്പറാണെന്ന് യൂസര്‍മാര്‍ പറയുന്നു. ഇത്തരമൊരു കഴിവിനെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ച ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറയുന്നവരും ധാരാളമാണ്.

സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം
തീര്‍ച്ചയായും ഇലക്ട്രിക് വാഹനങ്ങളടെ കാര്യത്തില്‍ ഇന്ത്യ ലോകത്തെ നയിക്കുമെന്ന് ഉറപ്പുണ്ടെന്ന് യൂസര്‍മാര്‍ പറയുന്നു. നിങ്ങളുടെ എളിമ കൊണ്ടാണ് ഇത്തരം പുതിയ ചിന്തകളെ പിന്തുണയ്ക്കുന്നതെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഇലക്ട്രിക് വാഹനങ്ങളാണ് നമ്മുടെ ഭാവിയെന്നും, പ്രകൃതിയെ സംരക്ഷിക്കാനും, യാത്രാ ചെലവ് കുറയ്ക്കാനും അതിന് സാധിക്കുമെന്ന് ഷര്‍മില എന്ന യൂസര്‍ കുറിച്ചു. ഇത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യം തന്നെ വളരുമെന്നും ശരത് നാരായന്‍ എന്ന യൂസര്‍ കുറിച്ചു.












Click it and Unblock the Notifications