പൈപ്പ് തുറന്നാല്‍ രണ്ടെണ്ണം അടിക്കാം; 'പോക്കിരാജ'യെ വെല്ലുന്ന ഐറ്റം, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
ഭോപ്പാല്‍: മധ്യപ്രദേശില്‍ മദ്യമാഫിയയുടെ പുതിയ രീതി കടന്ന് അമ്പരന്ന് പോലീസ്. വന്‍ തോതില്‍ നാടന്‍ ചാരായം ഇവിടെ നിന്ന് പിടിച്ചെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് ഒളിപ്പിച്ച് വെച്ച രീതി മലയാളത്തിലെ ഒരു സിനിമയെ അനുസ്മരിപ്പിക്കുന്നതാണ്. രഹസ്യ സങ്കേതത്തിലെത്തിയായിരുന്നു പോലീസിന്റെ വ്യാജ മദ്യ വേട്ട.
മമ്മൂട്ടിയുടെ പോക്കിരാജ സിനിമയിലാണ് വില്ലനായ മന്ത്രിയുടെ വീട്ടിലെ ടാങ്കില്‍ സ്പിരിറ്റ് നിറയ്ക്കുകയും, പൈപ്പിലൂടെ വെള്ളത്തിന് പകരം സ്പിരിറ്റ് കിട്ടുകയും ചെയ്യുന്ന സീനുകളുണ്ട്. ഏതാണ്ട് സമാനമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഹാന്‍ഡ് പമ്പും, ഡ്രമ്മുകളുമെല്ലാം ചേര്‍ത്തുള്ള ഒരു ഹൈടെക്ക് രീതിയാണിത്. വിശദമായ വിവരങ്ങളിലേക്ക്....

image credit:india today
മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. ജില്ലയില്‍ കുടിവെള്ളം അടക്കമുള്ള ജലവിതരണത്തിനായിട്ടാണ് ഹോള്‍ഡ് ഹമ്പുകള്‍ ഉപയോഗിക്കുന്നത്. അതിനായി അവ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. അത്തരമൊരു പമ്പ് തുറന്ന് ഒന്ന് അടിച്ച് നോക്കിയ പോലീസുകാര്‍ ശരീക്കും ഞെട്ടി എന്ന് പറയുന്നതാണ് ശരി. വെള്ളത്തിന് പകരം പമ്പില്‍ നിന്ന് ഒഴുകിയത് സാക്ഷാല്‍ നാടന്‍ മദ്യമായിരുന്നു. തുടര്‍ന്ന് ഒന്ന് അരിച്ച് പ പെറുക്കി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു

image credit:india today
പരിശോധനയില്‍ കണ്ടെത്തിയത് എട്ട് ഡ്രമ്മുകളാണ്. അതിലെല്ലാം നല്ല നാടന്‍ ചാരായവുമുണ്ടായിരുന്നു. ഒരു അണ്ടര്‍ ഗ്രൗണ്ടിലാണ് ഇവര്‍ ഇത് ഒളിപ്പിച്ച് വെച്ചിരുന്നത്. ഒരു പാടത്തിന് ഇടയിലായിട്ടായിരുന്നു ഈ മദ്യശേഖരവും അണ്ടര്‍ഗ്രൗണ്ടും. ഒപ്പം ഈ ഡ്രമ്മിനോട് ചേര്‍ത്തായിരുന്നു ഹാന്‍ഡ് പമ്പുകള്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് വിരല്‍ അമര്‍ത്തിയാല്‍ അണ്ടര്‍ഗ്രൗണ്ടില്‍ നിന്ന് മദ്യമെത്തും. പോലീസ് ഇതില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നോക്കിയപ്പോഴാണ് മദ്യമെത്തിയതെന്ന് ഗുണ എസ്പി പങ്കജ് ശ്രീവാസ്തവ പറഞ്ഞു.

image credit:india today
രഹസ്യവിവരത്തെ തുടര്‍ന്നാണ് ഭാന്‍പുര ഗ്രാമത്തില്‍ പോലീസ് പരിശോധനയ്ക്കായി എത്തിയത്. മണ്ണിനടിയില്‍ എട്ട് വലിയ വീപ്പകളിലാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു മദ്യം. പോലീസ് കണ്ടെത്താതിരിക്കാന്‍ കൃഷി ഭൂമി കുഴിച്ചാണ് വലിയ വീപ്പകളില്‍ മദ്യം ഒളിപ്പിച്ചത്. ഇതിന് മുകളില്‍ വൈക്കോലുകളും കൂട്ടിയിട്ടിരുന്നു. വീപ്പകളില്‍ നിന്ന് മദ്യം ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് പമ്പ് ചെയ്താണ് ഇത് പുറത്തേക്ക് എത്തിയിരുന്നത്. അതേസമയം ഈ നാടന്‍ ചാരായം കാനകളിലും ചെറിയ കവറുകളിലുമാക്കി പ്രദേശത്ത് വില്‍പ്പന നടത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു.

image credit:india today
അഞ്ച് ലിറ്ററിന്റെ കാനുകളിലാക്കിയിട്ടായിരുന്നു ഈ മദ്യം വെച്ചിരുന്നതെന്ന് പോലീസ് പറയുന്നു. പ്രഥമദൃഷ്ട്യാ നാടന്‍ മദ്യവുമായി ബന്ധപ്പെട്ടവരാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയെങ്കിലും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രക്ഷപ്പെട്ട് കളഞ്ഞെന്ന് പോലീസ് പറഞ്ഞു. എട്ട് പേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. ഇവിടെയുള്ള ഓരോ വീട്ടിലും നാടന്‍ മദ്യം നിര്‍മിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ ഗ്രാമം തന്നെ അത്തരത്തിലുള്ളതാണെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications