രാജകുടുംബത്തിന്റെ പണമില്ല, പദവികളുമില്ല, ഹാരിക്കും മേഗനും വരുമാനം ലഭിക്കുന്നത് ഇങ്ങനെ
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവാദ പുരുഷനാണ് ഹാരി രാജകുമാരന്‍. അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകള്‍ നേരത്തെ ബ്രിട്ടീഷ് രാജകുടുംബത്തെ ഒന്നാകെ നാണക്കേടിലാക്കിയിരുന്നു. വില്യം രാജകുമാരന്‍ തന്നെ തല്ലിയ കാര്യമെല്ലാം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. അതുപോലെ തന്റെ ഭാര്യ മേഗന്‍ മര്‍ക്കലിനെ രാജകുടുംബത്തിനകത്തുള്ളവര്‍ അകറ്റാന്‍ ശ്രമിക്കുന്നു എന്നെല്ലാമുള്ള ഹാരിയുടെ തുറന്നു പറച്ചില്‍ ചാള്‍സ് രാജാവിനെ പോലും അപമാനിതനാക്കിയിരുന്നു.
നിലവില്‍ രാജപദവികളെല്ലാം ഇവര്‍ രണ്ടുപേരും ഉപേക്ഷിച്ചിരിക്കുകയാണ്. രാജകുടുംബത്തില്‍ നിന്നുള്ള പണമൊന്നും ഹാരിക്കും ഭാര്യക്കും ലഭിക്കില്ല. എന്നാല്‍ എന്താണ് ഇവരുടെ വരുമാന സ്രോതസ്സ്. അതൊന്ന് പരിശോധിക്കാം.

രാജകുടുംബത്തിന്റെ സഹായമില്ല
ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലിനും ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് പണമൊന്നും ലഭിക്കുന്നില്ല. ഇവര്‍ രാജപദവികള്‍ ഉപേക്ഷിച്ചതാണ് ഇതിന് കാരണം. എന്നാല്‍ ഇവര്‍ക്ക് മറ്റ് മേഖലകളില്‍ നിന്ന് പണം ലഭിക്കുന്നുണ്ട്.
അതേസമയം രാജകുടുംബത്തില്‍ അല്ല താമസമെങ്കിലും ഹാരി ഉടനെ നടക്കാന്‍ പോകുന്ന ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കും. എന്നാല്‍ ഹാരിയുടെ ഭാര്യ മേഗന്‍ പങ്കെടുക്കില്ല. രാജകുടുംബത്തിന് ഇരുവരോടുമുള്ള എതിര്‍പ്പും പരസ്യമില്ല.
എന്തുകൊണ്ട് രാജകുടുംബത്തില്‍ നിന്ന് ഒഴിവായി
2016ലാണ് മേഗനും ഹാരിയും തമ്മില്‍ കാണുന്നത്. 2018ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2020 ജനുവരിയിലാണ് രാജപദവികള്‍ ഉപേക്ഷിച്ച് അവര്‍ കുടുംബത്തിന് പുറത്തുവരുന്നത്. ആ സമയം സീനിയര്‍ റോയല്‍സായിരുന്നു ഇവര്‍. മാധ്യമങ്ങളുടെ ഇടപെടല്‍ രൂക്ഷമായത് പ്രധാന കാരണമായി ഇരുവരും പറഞ്ഞിരുന്നു.
അത് മാത്രമല്ല ഇവര്‍ സ്വന്തമായി സസക്‌സ് റോയല്‍ ബ്രാന്‍ഡ് ഉണ്ടാക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ അതിനെ ബക്കിംഗ്പാലസ് തടയുകയും ചെയ്തു. ഇതിലെല്ലാം കടുത്ത അതൃപ്തി ഹാരിക്കും മേഗനുമുണ്ടായിരുന്നു. ഹാരിക്ക് രാജകുമാരന്‍ പദവിയുണ്ട്. മേഗനുമുണ്ട് ആ പദവി. എന്നാല്‍ വിശേഷണം ഉണ്ടാവില്ല.
പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ
എവിടെയാണ് താമസിക്കുന്നത്
ഹാരി നേരത്തെ മിലിട്ടറി പദവികളും ഉപേക്ഷിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് സൈനിക യൂണിഫോം ഹാരി ധരിച്ചിരുന്നു. 2020 ജൂണ്‍ മാസത്തില്‍ ഹാരി-മേഗന്‍ ദമ്പതിമാര്‍ യുഎസ്സിലെ കാലിഫോര്‍ണിയയിലേക്ക് താമസം മാറിയിരുന്നു.
മകന്‍ ആര്‍ച്ചിയെ നല്ലൊരു അന്തരീക്ഷത്തില്‍ വളര്‍ത്തണമെന്ന് ഇവര്‍ പറഞ്ഞിരുന്നു. ഒപ്പം ആര്‍ച്ച് വെല്‍ ഫൗണ്ടേഷന്‍ വളര്‍ത്തിയെടുക്കാനും ഇവര്‍ ആഗ്രഹിച്ചിരുന്നു. 2021ലാണ് ഇവര്‍ക്ക് മകള്‍ പിറന്ന് ലിലിബെത്ത് എന്നാണ് മകളുടെ പേര്.
എവിടെ നിന്നാണ് പണം വരുന്നത്
മേഗനും ഹാരിക്കും രാജകുടുംബത്തില്‍ നിന്ന് വിട്ടുനിന്നിട്ടും എവിടെ നിന്നാണ് പണം വരുന്നത്. സസക്‌സ് മീഡിയ കമ്പനിയായ ആര്‍ച്ചിവെല്‍ പ്രൊഡക്ഷന്‍സ് നിരവധി പ്രോഗ്രാമുകള്‍ നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി നിര്‍മിക്കുന്നുണ്ട്. ഇതില്‍ കോടിക്കണക്കിന് രൂപയാണ് ഇരുവര്‍ക്കും ലഭിക്കുന്നത്.
രാജകുടുംബത്തിലെ ജീവിതത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നെറ്റ്ഫ്‌ളിക്‌സ് നിര്‍മിച്ച ഇരുവരുടെയും ഡോക്യുമെന്ററി സീരീസിലൂടെയാണ് പുറത്തുവന്നത്. ഹാരിയുടെ പുസ്തകം, അഭിമുഖം, ചാരിറ്റി ഫണ്ടുകള്‍, മേഗന്റെ പുസ്തകങ്ങള്‍ എന്നിവയിലൂടെയാണ് ഇവര്‍ വരുമാനം കണ്ടെത്തുന്നത്.
വാര്‍ഷിക വരുമാനം ഇങ്ങനെ
ഇവര്‍ രാജകുടുംബത്തിലെ വര്‍ക്കിംഗ് റോയല്‍സ് ആയിരുന്നപ്പോള്‍ 95 ശതമാനം വാര്‍ഷിക വരുമാനവും ഹാരിയുടെ പിതാവില്‍ നിന്നാണ് ലഭിച്ചിരുന്നത്. ചാള്‍സ് ഇവര്‍ക്ക് സാമ്പത്തികമായ അടിത്തറയുണ്ടാവാന്‍ വേണ്ടിയും പണം നല്‍കിയിരുന്നു. വില്യമിനും കേറ്റിനും 4.5 മില്യണാണ് ഏപ്രിലിനും ജൂണിനുമിടയില്‍ ലഭിച്ചത്.
എന്നാല്‍ ഹാരിക്ക് ഇപ്പോള്‍ ഈ പണം ലഭിക്കുന്നില്ല. ഇവര്‍ക്ക് രാജകുടുംബത്തിന് ലഭിക്കുന്ന സുരക്ഷയും ലഭിക്കില്ല. ഡയാന രാജകുമാരിയുടെ സ്വത്തുക്കള്‍ കൊണ്ടാണ് താന്‍ യുഎസ്സിലേക്ക് താമസം മാറിയതെന്ന് ഹാരി പറഞ്ഞിരുന്നു. 13 മില്യണാണ് ഹാരിക്കും വില്യമിനുമായി ഡയാനയില്‍ നിന്ന് ലഭിച്ചത്.












Click it and Unblock the Notifications