Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകാവസാനം കണ്‍മുന്നില്‍? 3 നാള്‍ ലോകം ഇരുട്ടിലാവും; മരിച്ചവരോട് സംസാരിക്കും, പ്രവചനവുമായി ജ്യോതിഷി

ബാബ വംഗയെയും നോസ്ട്രഡാമസിനെയും പോലെ പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിക്കുന്നയാളാണ് അഥോസ് സലോമി. ബ്രസീലിലെ പ്രവചനങ്ങളില്‍ തുടങ്ങി ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. ആധുനിക നോസ്ട്രഡാമസ് എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്. പുതിയൊരു രീതിയിലൂടെയാണ് തന്റെ പ്രവചനമെന്ന് സലോമി പലപ്പോഴും അവകാശപ്പെട്ടിട്ടുണ്ട്.

കൊവിഡിന്റെ വരവ്, എലിസബത്ത് രാജ്ഞിയുടെ മരണം, ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങും എന്നീ കാര്യങ്ങളെല്ലാം മുമ്പേ പ്രവചിച്ചിട്ടുണ്ട് അദ്ദേഹം. എന്നാല്‍ സലോമിയുടെ പുതിയ പ്രവചനങ്ങള്‍ ഇപ്പോള്‍ ലോകത്തെയാകെ വിറപ്പിക്കുകയാണ്. അതിന് കാരണം എന്താണെന്ന് പരിശോധിക്കാം.

athos-salome-apocalypse-prediction

ലോകാവസാനത്തിന് സമാനമായ പ്രവചനമാണ് അഥോസ് സലോമി നടത്തിയിരിക്കുന്നത്. അതാണ് ഭയപ്പെടുത്തുന്നത്. ലോകം മൂന്ന് ദിവസം ഇരുട്ടിലാവുമെന്നാണ് സലോമിയുടെ പ്രവചനം. അത്യാധുനിക ആയുധ സംവിധാനങ്ങളുടെ ഉപയോഗത്തെ തുടര്‍ന്നാണ് ഇത് സംഭവിക്കുകയെന്ന് അദ്ദേഹം പറയുന്നു.

ഇലക്ട്രോമാഗ്നറ്റിക് പള്‍സ് ടെക്‌നോളജി ഇതേ തുടര്‍ന്ന് വര്‍ധിക്കുമെന്നാണ് സലോമിയുടെ പ്രവചനത്തിലുള്ളത്. ഡെയ്‌ലി മെയ്‌ലുമായുള്ള അഭിമുഖത്തിലാണ് സലോമി ഇത്തരമൊരു പ്രവചനം നടത്തിയത്. യുദ്ധത്തിലെ അത്യാധുനിക സംവിധാനങ്ങള്‍ ലോകവ്യാപകമായി വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും സലോമി പ്രവചിക്കുന്നു.

ലോകമാസകലമുള്ള യുദ്ധത്തെ തുടര്‍ന്ന് മൂന്ന് ദിവസം ലോകം ഇരുട്ടിലാവും. ഇത് ഈ വര്‍ഷത്തിന്റെ രണ്ടാം പാതിയിലായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കാരണം ഈ ആയുധങ്ങളുടെ പരീക്ഷണം നടക്കുന്നത് കൊണ്ടായിരിക്കും ഇത്ര വലിയ അപകടം ലോകത്ത് സംഭവിക്കുക. ലോകാവസാനത്തിന് തുല്യമായിരിക്കും ഈ സാഹചര്യമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നത് കൊണ്ട് ഈ ആയുധങ്ങളുടെ പരീക്ഷണം ഏത് നിമിഷവും നടക്കാം. ഇത്തരം പരീക്ഷണങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയൊരു കാരണമായി മാറുമെന്നും അദ്ദേഹം പ്രവചിക്കുന്നു. യുദ്ധത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനും അതുപോലെ സമാധാനമുണ്ടാക്കാനുമെല്ലാമുള്ള സൂചകമായി എഐ മാറുമെന്നും സലോമി പറഞ്ഞു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ അധികാരും ശ്രദ്ധിക്കാത്ത രീതിയില്‍ ഇഎംപി സാങ്കേതികവിദ്യ വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇത് സുരക്ഷയുടെ ഭാഗമായിട്ടാണെന്നും സലോമി പറഞ്ഞു. അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൊണ്ട് വലിയ ഗുണങ്ങളും മനുഷ്യ വംശത്തിനുണ്ടാവും.

മരിച്ചവരുമായി സംസാരിക്കാന്‍ ഇവ സഹായിക്കും. ഇത് കേള്‍ക്കുമ്പോള്‍ സയന്‍സ് ഫിക്ഷന്‍ പോലെ തോന്നാം. എന്നാല്‍ സൂപ്പര്‍ നാച്ചുറലാണെന്ന് തോന്നുന്ന ഇക്കാര്യങ്ങള്‍ ഭാവിയില്‍ സാധ്യമാകും. പ്രിയപ്പെട്ടവരെ നഷ്ടമായതിന്റെ വേദന മറികടക്കാന്‍ ഇതിലൂടെ സാധിക്കും. ജീവിതത്തിന്റെ അര്‍ഥം പലര്‍ക്കും മനസ്സിലാക്കാനും ഇവ സഹായിക്കുമെന്നും സലോമി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+