അത്ഭുതമായി ലോകകപ്പിലെ ഒമാന്‍ ജ്യോതിഷി; തോല്‍ക്കുന്നവരെ പ്രവചിക്കും, കിരീടം ഇവര്‍ നേടും!!
ദോഹ: ഫിഫ ലോകകപ്പില്‍ പലരും ഇതുവരെ പല പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. അതില്‍ ചിലതൊക്കെ ശരിയായി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഖത്തറില്‍ നിന്ന് ഒരു ജ്യോതിഷി ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ഇതുവരെ നടത്തിയ പ്രവചനങ്ങളില്‍ 95 ശതമാനവും കിറുകൃത്യം. ഇപ്പോള്‍ ടീമുകള്‍ പോലും ആ ജ്യോതിഷിയുടെ ഫലത്തെ ഭയന്നാണ് ജീവിക്കുന്നത്.
ഇയാള്‍ എന്തെല്ലാം പ്രവചിക്കുന്നുവോ അതിനനുസരിച്ച് മത്സരം ഫലം സംഭവിക്കുന്നുവെന്നാണ് ആരാധകര്‍ പോലും വിശ്വസിക്കുന്നത്. പ്രധാനമായും തോല്‍ക്കുന്ന ടീമുകള്‍ ഏതൊക്കെയാണെന്നാണ് ഇയാളുടെ പ്രവചനത്തിലുള്ളത്. ആദ്യ മത്സരം മുതല്‍ ഇത് ശരിയാവുന്ന കാഴ്ച്ചകളാണ് കണ്ടുവരുന്നത്. വിശദമായ വിവരങ്ങളുള്ളത്.

image credit: mjomba.1 instagram
ചില ഭാഗ്യങ്ങളാണ് അര്‍ജന്റീനയെയും ഫ്രാന്‍സിനെയും ഫൈനലില്‍ എത്തിച്ചതെന്നാണ് ഈ ജ്യോതിഷി പറയുന്നത്. ഓമാന്‍ പൗരനായ മുഹമ്മദ് അല്‍ ഹജ്രിയെന്ന യുവാവാണ് പ്രവചനം കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. താന്‍ നടത്തിയ പ്രവചനങ്ങള്‍ പ്രകാരമാണ് ഇവര്‍ ഫൈനലിലേക്ക് എത്തിയതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഹജ്രി അറിയപ്പെടുന്ന മജോമ്പ എന്ന പേരിലാണ്. ഈ പേരില്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ പ്രവചനങ്ങള്‍ പല ടീമുകളുടെയും ഭാവി തന്നെ ഇല്ലാതാക്കിയിട്ടുണ്ട്.

ഖത്തറിന്റെ അയല്‍ രാജ്യമായ ഒമാനില്‍ നിന്നാണ് ഇയാള്‍ മത്സരം കാണാനായി ഖത്തറിലെത്തിയിരിക്കുന്നത്. ഇയാള്‍ ഒരു ആരാധകര്‍ കൂടിയാണ്. ഇതിനോടകം ജ്യോതിഷിയെന്ന പേരും ഇയാള്‍ക്ക് ലഭിച്ച് കഴിഞ്ഞു. ലോകകപ്പില്‍ ഇയാള്‍ നടത്തുന്ന പ്രവചനങ്ങളാണ് വൈറലാവുന്നത്. ഏറ്റവും രസകരമായ കാര്യം മത്സരത്തിലെ വിജയികളെയല്ല ഇയാള്‍ പ്രവചിച്ചിരുന്നു. ആരാണ് മത്സരത്തില്‍ തോല്‍ക്കുകയെന്ന് ഇയാള്‍ പ്രവചിച്ച് കൊണ്ടേയിരുന്നു. അതെല്ലാം ശരിയായി കൊണ്ടിരിക്കുകയായിരുന്നു. ആരാധകര്‍ ഇയാളെ ജ്യോതിഷിയായി മാറ്റുകയായിരുന്നു.

image credit: mjomba.1 instagram
ഇയാള്‍ മത്സര ദിനത്തില്‍ തോല്‍ക്കുന്ന ടീമിന്റെ ജഴ്‌സി അണിഞ്ഞ് ഫോട്ടോയെടുക്കും. അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കും. ഇതാണ് ഇയാളുടെ പ്രവചന രീതി. ഇയാള്‍ ജേഴ്‌സി അണിഞ്ഞ് നിന്നവരെല്ലാം തോല്‍ക്കുകയാണ് ചെയ്തത്. ലോകകപ്പിലെ ആദ്യ മത്സരത്തിലെ ഫലം തന്നെ ഇയാള്‍ ശരിയാക്കിയിരുന്നു. ഇക്വഡോറും ആതിഥേയരായ ഖത്തറും തമ്മിലായിരുന്നു മത്സരം. ഇതില്‍ ഖത്തര്‍ പരാജയപ്പെടുമെന്ന തരത്തില്‍ ഇയാള്‍ അവരുടെ ജഴ്‌സി അണിഞ്ഞാണ് നിന്നത്. അത് കൃത്യമായി വരികയും ചെയ്തു.

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
ഡിസംബര്‍ ഒന്‍പതിന് ബ്രസീലിയന്‍ ജഴ്‌സിയിലായിരുന്നു മുഹമ്മദ് അല്‍ ഹജ്രി പ്രത്യക്ഷപ്പെട്ടത്. ആ ദിനം ക്രൊയേഷ്യയോട് 4-2 എന്ന സ്‌കോറില്‍ ബ്രസീല്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. ടൂര്‍ണമെന്റില്‍ നിന്ന് അവര്‍ പുറത്താവുകയും ചെയ്തു. അതേസമയം അടുത്ത പ്രവചനം ക്രൊയേഷ്യ-അര്‍ജന്റീന മത്സരത്തിലായിരുന്നു. ഈ മത്സരത്തില്‍ ക്രൊയേഷ്യ തോല്‍ക്കുമെന്നായിരുന്നു പ്രവചനം. മത്സരത്തില്‍ അര്‍ജന്റീന വിജയിച്ച് ഫൈനലിലെത്തുകയും ചെയ്തു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മജോമ്പ പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ വന്നിരുന്നു. മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു. അതേസമയം അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ അവരുടെ ജേഴ്‌സി അണിഞ്ഞായിരുന്നു മജോമ്പ എത്തിയത്. ഈ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന സൗദി അറേബ്യയോട് പരാജയപ്പെടുകയായിരുന്നു. അതേസമയം സെമി ഫൈനലില്‍ മജോമ്പയുടെ പ്രവചനം പിഴച്ചിരുന്നു. മൊറോക്കോ സെമിയില്‍ വിജയിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ അവര്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടു.

image credit: mjomba.1 instagram
അതേസമയം ഫൈനലില്‍ ആര് വിജയിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രവചനം നടത്തിയിരിക്കുകയാണ് മജോമ്പ. ഇതുപോലെ സംഭവിച്ചാല്‍ അത് മജോമ്പയുടെ കരിയറിലെ തന്നെ പൊന്‍തൂവലായിരിക്കും. ബാബ വംഗയുടെ അതേ നിലവാരത്തിലേക്ക് ഇയാള്‍ ഉയരുമെന്ന് ഉറപ്പാണ്. ഫ്രഞ്ച് ജേഴ്‌സി അണിഞ്ഞാണ് ഇയാള്‍ എത്തിയിരിക്കുന്നത്. ഇതോടെ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തുമെന്നാണ് മജോമ്പ പ്രവചിക്കുന്നത്.












Click it and Unblock the Notifications