Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാരിക്കും മേഗനും മൂന്നാമതൊരു കുഞ്ഞ് ജനിക്കും; പ്രവചനവുമായി ജ്യോതിഷി

ലണ്ടന്‍: ബ്രിട്ടീഷ് രാഷ്ട്രീയം വലിയൊരു വിവാദത്തില്‍ നില്‍ക്കുകയാണ്. പ്രധാന കാരണം ഹാരി രാജകുമാരന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ രാജകുടുംബത്തിന്റെ അണിയറ കഥകള്‍ മുഴുവന്‍ പരസ്യമാക്കിയിരിക്കുകയാണ്. എത്രത്തോളം പ്രശ്‌നങ്ങള്‍ വില്യമും ഹാരിയും തമ്മിലുണ്ടെന്നും, കേറ്റ് മിഡില്‍ടണും, അതുപോലെ മേഗന്‍ മര്‍ക്കലുമായി ഉണ്ടായ പ്രശ്‌നങ്ങളുമെല്ലാം ഹാരി വെളിപ്പെടുത്തിയിരുന്നു.

വില്യമിന് താനും മേഗനും തമ്മില്‍ വിവാഹം കഴിക്കുന്നത് പോലും ഇഷ്ടമായിരുന്നില്ലെന്നാണ് ഹാരിയുടെ പുതിയ പുസ്തകമായ സ്‌പേറില്‍ പറയുന്നത്. ഇതെല്ലാം രാജകുടുംബത്തെ വലിയ നാണക്കേടിലേക്ക് തള്ളിയിട്ടിരുന്നു. ഇപ്പോഴിതാ ഹാരിയുടെ മേഗന്റെയും ജീവിതത്തില്‍ എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് ഒരു ജ്യോതിഷി പ്രവചിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

1

പ്രമുഖ ജ്യോതിഷി ഹന്ന കരോളിന്റെ പ്രവചനങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. 2022ല്‍ ഇവര്‍ നടത്തിയ പ്രവചനങ്ങളില്‍ പതിനെട്ടോളം കാര്യങ്ങള്‍ ശരിയായി വന്നിരുന്നു. ഇത് ഏതൊരു ജ്യോതിഷിയേക്കാളും മുന്നിലാണ്. ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയെ കടത്തിവെട്ടുന്നതാണ് ഈ കണക്കുകള്‍. ഇതേ സ്ഥാനത്ത് മൂന്ന് പ്രവചനങ്ങള്‍ മാത്രമാണ് ബാബ വംഗയ്ക്ക് ശരിയായി വന്നിട്ടുള്ളത്. അതുകൊണ്ട് ഇവരുടെ പ്രവചനങ്ങള്‍ക്ക് ആരാധകര്‍ ധാരാളമുണ്ട്.

2

ഹന്ന പ്രവചിക്കുന്നത് മേഗനും ഹാരിക്കും 2023 നല്ല വര്‍ഷമായിരിക്കുമെന്നാണ്. ഇവരുടെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്നുവരും. രണ്ടുപേരും മൂന്നാമതൊരു കുഞ്ഞിന്റെ മാതാപിതാക്കളാവുമെന്ന് ഹന്ന പ്രവചിക്കുന്നു. ഇരുപതുകാരിയായ ഹന്ന ഇതിനോടം സെലിബ്രിറ്റി ലോകത്തെ വമ്പന്‍ പ്രവചനങ്ങള്‍ പലതും നടത്തി ഞെട്ടിച്ചിരിക്കുകയാണ്. എലിസബത്ത് രാജ്ഞിയുടെ മരണം കൃത്യമായി മാസങ്ങള്‍ക്ക് മുന്നേ ഹന്ന പ്രവചിച്ചിരുന്നു. ഈ പ്രവചനമാണ് സോഷ്യല്‍ മീഡിയയില്‍ ഇവരെ താരമാക്കിയത്. നിരവധി പേരാണ് ഇവരുടെ സഹായം തേടുന്നത്.

3

സ്വന്തം ജീവിതത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നേരത്തെ അറിയാനായി നിരവധി പേര്‍ ഇവരുടെ സഹായം തേടുന്നുണ്ട്. ഇതേ തുടര്‍ന്ന് പണം ലഭിക്കുന്നതായും യുവാവ് പറഞ്ഞിരുന്നു. നോസ്ട്രഡാമസിനെ വെല്ലുന്ന തരത്തിലുള്ളതാണ് ഇവരുടെ പ്രവചനങ്ങള്‍. പലരും തന്നെ വിളിച്ച് പ്രവചനം സത്യമായെങ്കില്‍ പറയാറുണ്ട്. പറയുന്ന കാര്യങ്ങളില്‍ നല്ലൊരു ശതമാനവും ശരിയായി വരാറുണ്ടെന്ന് ഹന്ന പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ബാബ വംഗയെന്നും, ആധുനിക നോസ്ട്രഡാമസ് എന്ന പേരുമൊക്കെ വിളിച്ച് ഹന്നയെ പുകഴ്ത്തുന്നുണ്ട്.

4

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

നേരത്തെ ഹാരി സ്റ്റൈല്‍സിന്റെയും, ബിയോണ്‍സിന്റെയും പുതിയ ആല്‍ബങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങുമെന്ന് ഹന്ന പ്രവചിച്ചിരുന്നു. ഒരിക്കലും സാധ്യതയേ ഇല്ലായിരുന്ന ഇക്കാര്യം സത്യമായി വരികയായിരുന്നു. നിക്ക് ജോനാസും, റിഹാനയും മാതാവും, പിതാവാകുമെന്നും ഹന്നയുടെ പ്രവചമായിരുന്നു. ഇതും ശരിയായി വന്നിരുന്നു. ഇതിന് പിന്നാലെയാണ് മേഗനും ഹാരിയും ഇനിയൊരു കുഞ്ഞിന് കൂടി ജന്മം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നിരവധി ജ്യോതിഷിമാര്‍ ഇതിനോടകം മൂന്നാമത്തെ കുഞ്ഞിന്റെ കാര്യം പ്രവചിച്ചിട്ടുണ്ട്.

5

അമേരിക്കയിലെ മസാചുസെറ്റ്‌സിലെ, ഫോക്‌സ്ബറോയിലാണ് ഹന്ന താമസിക്കുന്നു. താന്‍ പ്രവചിക്കുന്ന കാര്യങ്ങള്‍ ശരിയായി വരുന്നതിലും വലിയ സന്തോഷമില്ലെന്ന് ഹന്ന പറയുന്നു. താന്‍ പ്രവചിച്ച കാര്യങ്ങളില്‍ നിരവധി പേര്‍ സന്തുഷ്ടനാണ്. ഇത്തവണ കഴിഞ്ഞ തവണേതിനേക്കാള്‍ വിവാദങ്ങള്‍ കുറഞ്ഞ കാര്യങ്ങളാണ് തന്റെ പ്രവചനങ്ങളിലുള്ളതെന്നും മേഗന്‍ പറയുന്നു. നിലവില്‍ മേഗനും ഹാരിക്കും രണ്ട് കുട്ടികളാണ് ഉള്ളത്. 2018 മേയിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അതേസമയം ഹാരിയുടെ പുസ്തകത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+