ചാള്‍സ് രാജാവ് 2023ല്‍ അധികാരം കൈമാറുമെന്ന് ജ്യോതിഷി; മേഗനും ചാള്‍സിനും സംഭവിക്കുക ഇക്കാര്യങ്ങള്‍
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുലയ്ക്കുന്ന പ്രവചനവുമായി ഓസ്‌ട്രേലിയന്‍ ജ്യോതിഷി റോസ് സ്മിത്ത്. രാജകുടുംബത്തെ 2023ല്‍ അത്ര നല്ല കാര്യങ്ങള്‍ അല്ല കാത്തിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ലോകത്തില്‍ കുറച്ച് നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഇവര്‍ പ്രവചിക്കുന്നു. റോസ് ആഗോള തലത്തില്‍ തന്നെ പ്രശസ്തയായ ജ്യോതിഷിയാണ്.
ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് 2020ല്‍ വരുമെന്ന് നേരത്തെ തന്നെ ഇവര്‍ പ്രവചിച്ചതാണ്. ജോ ബൈഡന്‍ ട്രംപിന് ശേഷം യുഎസ് പ്രസിഡന്റാവുമെന്നും ഇവര്‍ പ്രവചിച്ചിരുന്നു. ഇതും ശരിയായി വന്നിരുന്നു. ഇതോടെ ഇവരുടെ പ്രവചനങ്ങള്‍ക്കായി ആളുകള്‍ കാത്തിരിക്കാറുണ്ടായിരുന്നു.

സത്തേണ്‍ ഹെമിസ്ഫിയറില്‍ ഏറ്റവും വലിയ ജ്യോതിഷ ശൃംഖല തന്നെ നടത്തുന്നുണ്ട് റോസ് സ്മിത്ത്. 2023ല്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടക്കുമെന്ന് ഇവര്‍ പ്രവചിക്കുന്നു. ഇതില്‍ അമ്പരപ്പിക്കുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മരിക്കുമെന്നാണ്. ഡൊണാള്‍ഡ് ട്രംപിന്റെയും മരണം ഇവര്‍ പ്രവചിക്കുന്നുണ്ട്. എന്നാല്‍ മരണം സൂചകമായി സംഭവിക്കുമെന്ന് പറയുന്നതാണെന്നും, അതുമായി ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങളായിരിക്കും സംഭവിക്കുകയെന്നാണ് റോസ് സ്മിത്ത് പറയുന്നത്. രാഷ്ട്രീയപരമായി ഇവരുടെ അന്ത്യമായിരിക്കാം 2023 എന്നാണ് ഇവര്‍ പറയുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരിക്കും, മാര്‍ച്ചിനും ഇടയിലുള്ള സമയം പുടിന് വളരെ നിര്‍ണായകമാണെന്ന് റോസ് പ്രവചിക്കുന്നു. വര്‍ഷാവസാന അതുപോലെ ട്രംപിന് ഏറ്റവും മോശപ്പെട്ട മാസമായിരിക്കും. മേഗനും ഹാരിയും വേഗത്തില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്നും, അതിന് ശേഷം വൈകാതെ തന്നെ മൂന്നാം കുഞ്ഞിനെയും പ്രതീക്ഷിക്കാമെന്നും സ്മിത്ത് നേരത്തെ പറഞ്ഞിരുന്നു. അതേസമയം ബ്രിട്ടീഷ് രാജകുടുംബത്തിന് അത്ര നല്ല സമയമായിരിക്കില്ല 2023 എന്നാണ് പ്രവചനം. ചാള്‍സ് രാജാവ് ട്വിറ്ററില്‍ വീണ്ടും സജീവമായിട്ടുണ്ട്.

ചാള്‍സിന് അടുത്ത വര്‍ഷം ബുദ്ധിമുട്ടേറിയ വര്‍ഷമായിരിക്കുമെന്ന് റോസ് പറയുന്നു. ചാള്‍സ് രാജുവ് അസുഖബാധിതനാവും. ശരീരം കൊണ്ട് അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റാതെ ദുര്‍ബലനാവും. തുടര്‍ന്ന് വേഗത്തില്‍ തന്നെ അധികാരം കൈമാറാനായിരിക്കും അദ്ദേഹം ശ്രമിക്കുക. സ്വന്തം ഡയറ്റ് അദ്ദേഹം കൃത്യമായി ശ്രദ്ധിക്കണം. രാജപദത്തില്‍ ചാള്‍സിന്റെ അധികാരവും കുറഞ്ഞ് വരും. അതോടെ അദ്ദേഹം തന്റെ പദവികള്‍ വില്യം രാജകുമാരന് നല്‍കുമെന്നും റോസ് തന്റെ പ്രവചനത്തില്‍ പറയുന്നു.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
ചാള്‍സ് രാജാവിന്റെ ആരോഗ്യനില 2023ല്‍ മോശമായി വരും. ഇതേ തുടര്‍ന്ന് ഭരിക്കാനുള്ള ആരോഗ്യം അദ്ദേഹത്തിനുണ്ടാവില്ല. ഇതേ തുടര്‍ന്ന് വില്യ രാജകുമാരന് അധികാരം കൈമാറും. അതേസമയം ഹാരി രാജകുമാരിനും ബ്രിട്ടീഷ് രാജകുടുംബവും തമ്മില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കും. പക്ഷേ അത് ഉടന്‍ ഉണ്ടാവില്ലെന്ന് റോസ് സ്മിത്ത് പ്രവചിക്കുന്നു. അതേസമയം നെറ്റ്ഫ്‌ളിക്‌സിനെ ഡോക്യുമെന്ററിയില്‍ ചാള്‍സും,. മേഗനും നടത്തിയ പ്രവചനങ്ങളാണ് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നത് വൈകിപ്പിക്കുന്നതെന്നും റോസ് സ്മിത്ത് പ്രവിക്കുന്നു.

ഹാരിക്കും മേഗനും കുഞ്ഞ് പിറക്കുമെന്നാണ് മറ്റൊരു പ്രവചനം. അത് ചിലപ്പോള്‍ 2023ല്‍ ഉണ്ടായേക്കാമെന്നും, ചിലപ്പോള്‍ നീളാമെന്നും ജ്യോതിഷി പ്രവചിക്കുന്നു. അതേസമയം മേഗനും ഹാരിക്കും ഇടയിലെ ബന്ധത്തിന് തീവ്രതയേറും. മാധ്യമങ്ങള്‍ക്കിടയില്‍ ഇരുവര്‍ക്കും സംഭവിച്ച് കൊണ്ടിരിക്കുന്ന നെഗറ്റീവായിട്ടുള്ള ഇമേജ് ഇവരെ ബാധിക്കില്ല. വ്യക്തപരമായി ഇവര്‍ തമ്മിലുള്ള ബന്ധം ശക്തമാകും. പണത്തിന്റെ നേട്ടം പോലും ഇവര്‍ക്ക് സംഭവിക്കാമെന്ന് റോസ് പ്രവചിക്കുനനു. 38കാരനായ ഹാരിയുടെ ജീവിതത്തില്‍ നല്ലകാലം ആരംഭിച്ചിട്ടിയേുള്ളൂവെന്ന് ജ്യോതിഷി വ്യക്തമാക്കി.

ഹാരിയുടെ ജീവിതത്തിലേക്ക് അധികാരം എത്തികൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അദ്ദേഹം എല്ലാവരെയും നയിക്കുന്ന കാലം വരും. ജന്മം കൊണ്ട് ഭരിക്കാനുള്ള സൗഭാഗ്യം ഹാരിക്ക് ലഭിച്ചിട്ടുണ്ട്. ഭാവിയില്‍ അദ്ദേഹം വലിയ നേതാവായിരിക്കുമെന്നും റോസ് സ്മിത്ത് പ്രവചിക്കുന്നു. അതേസമയം ഹാരിക്കും മേഗനും മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്നാണ് പ്രവചനം. അടുത്ത വര്‍ഷമോ, അതിനടുത്തുള്ള കാലയളവിലോ ആയി ഹാരിക്ക് വീണ്ടും കുഞ്ഞുങ്ങള്‍ ഉണ്ടാകാമെന്നും ജ്യോതിഷി പ്രവചിച്ചു.












Click it and Unblock the Notifications