കിടപ്പിലായ വൃദ്ധനെ സന്തോഷിപ്പിക്കാന്‍ കുടുംബത്തിന്റെ ശ്രമം? സംഭവിച്ചത് ഇങ്ങനെ, വൈറല്‍ വീഡിയോ
ദില്ലി: ഇന്നത്തെ കാലത്ത് എല്ലാവരും അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്നൊരു സന്തുഷ്ട കുടുംബത്തിനാണ് പ്രാധാന്യം കൊടുക്കുക. പലരും പ്രായമായവരെ വൃദ്ധസദനത്തില്‍ തള്ളുന്ന കാഴ്ച്ചയും നമ്മള് കാണാറുണ്ട്. എന്നാല്‍ കിടിപ്പിലായ പോയ മുത്തച്ഛനെ സന്തോഷിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം നടത്തുന്ന ശ്രമം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്.
ശരീരം തളര്‍ന്ന് കിടപ്പിലായ ഈ വൃദ്ധന് വേണ്ടി പഞ്ചാബി നൃത്തമാടുന്ന കുടുംബം സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായിരിക്കുകയാണ്. അതേസമയം ഇയാള്‍ സന്തോഷത്തോടെ അത് നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാം. വിശദമായ വിവരങ്ങളിലേക്ക്....

മുത്തച്ഛനെ സന്തോഷിപ്പിക്കാന്‍ ഒരു കൂട്ടുകുടുംബം നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. പഞ്ചാബി ബാംഗ്ര നൃത്തചുവടുകളാണിത്. കിടക്കയില്‍ ഉള്ള വയസ്സായ വ്യക്തി ഇത് കണ്ട് സന്തോഷിക്കുന്നതും കാണാനം. ഈ വീഡിയോ ഐപിഎസ് ഓഫീസറായ എച്ച്ജിഎസ് ധാലിവാളാണ് ഷെയര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് വീഡിയോ. പലരും ഈ വീഡിയോ കണ്ട് കണ്ണുനിറഞ്ഞുവെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.

ഇത്രയും സ്നേഹം ആര്‍ക്കെങ്കിലും കാണിക്കാന്‍ സാധിക്കുമോ എന്നാണ് എല്ലാവരുടെയും ചോദ്യം. വളരെ പ്രശസ്തമായ പഞ്ചാബി ഗാനത്തിനാണ് ഇവര്‍ ചുവടുവെക്കുന്നത്. പഞ്ചാബി ഗായകരായ മിസ്ത ബാസ്, ഷാരി മാന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ 3 പെഗ് എന്ന ഗാനമാണിത്. പഞ്ചാബികളുടെ ഒരിക്കലും നിലയ്ക്കാത്ത ആവേശം എന്നാണ് ഈ വീഡിയോയ്ക്ക് ക്യാപ്ഷനായി ധാലിവാള്‍ നല്‍കിയിരിക്കുന്നത്. ആദ്യം ഒരു പയ്യനും പെണ്‍കുട്ടിയും ചേര്‍ന്ന് ബംഗ്ര നൃത്തചുവടുകള്‍ വക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലക്ഷ്വറി ലഞ്ചുമായി ലയണല്‍ മെസ്സി, ഗംഭീര വിജയാഘോഷം, വൈറലായി ചിത്രങ്ങള്‍
അതേസമയം വീഡിയോയില്‍ ഒരു വയസ്സായി സ്ത്രീയും വരുന്നുണ്ട്. ഇവരുടെ മുത്തശ്ശിയാണെന്ന് മനസ്സിലാവുന്നത്. ഇവരും നൃത്തത്തിനൊപ്പം ചേരുന്നുണ്ട്. കസേരയില്‍ നിന്ന് ഇവര്‍ എഴുന്നേല്ക്കുന്നതും രണ്ട് കുട്ടികള്‍ക്കൊപ്പം നൃത്തം വെക്കുന്നതുമാണ് ഈ വീഡിയോയിലെ മനോഹര കാഴ്ച്ച. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതും ഈ ഭാഗമാണ്. ഡാന്‍സിനിടെ മുത്തശ്ശി കിടക്കയിലുള്ള ആളുടെ അടുത്തേക്ക് നടന്ന് പോകുന്നതും കാണാം. ഇവരുടെ ഭര്‍ത്താവാണ് ഇതെന്ന് സൂചനയുണ്ട്.

വീട്ടിലൊരുക്കിയ ആശുപത്രി കിടക്കയാണിതെന്ന് തോന്നുന്നുണ്ട്. അതേസമയം ശരീരത്തിന് മാത്രമേ വയസ്സായിട്ടുള്ളൂ, തനിക്ക് മനസ്സിന് പ്രായമായിട്ടില്ലെന്നാണ് ഈ മുത്തച്ഛന് തെളിയിക്കുന്നത്. ഇയാള്‍ ഈ നൃത്തം വളരെയധികം ആസ്വദിക്കുന്നുണ്ട്. കൈകള്‍ പാട്ടിന്റെ താളത്തിനനുസരിച്ച് മുത്തച്ഛന് നീക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇന്‍സ്റ്റന്റ് ഹിറ്റായി മാറിയിരിക്കുകയാണ് ഈ വീഡിയോ. കുടുംബത്തെ എല്ലാവരും വാനോളം പുകഴ്ത്തുകയാണ്. മുത്തച്ഛനെ സന്തോഷിപ്പിക്കാന്‍ ഇങ്ങനൊരു വഴി തിരഞ്ഞെടുത്തത്തില്‍ എല്ലാവരും ഇവരെ അഭിനന്ദിക്കുകയാണ്.

ഇത് നല്ലൊരു തെറാപ്പിയാണെന്ന് ഒരു യൂസര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവും ഭാര്യയും തമ്മില്‍ പ്രണയാതുര നിമിഷങ്ങള്‍ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ ഈ പ്രായത്തിലും ഇങ്ങനൊരു ഇഷ്ടം ഉണ്ടെങ്കില്‍ അഭിനന്ദിക്കേണ്ടതാണെന്നും മറ്റൊരാള്‍ കുറിച്ചു. ആ വൃദ്ധന്റെ ജീവിതത്തില്‍ സന്തോഷം ഈ സംഭവത്തിലൂടെ ലഭിച്ചിട്ടുണ്ടാവുമെന്ന് ഉറപ്പാണ്. ആയുസ്സും വര്‍ധിക്കുമെന്നും കമന്റുകളുണ്ട്. ഇതിനോടകം 7000 ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications