Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണവില 150 ഡോളറാവും, ഇലോണ്‍ മസ്‌ക് യുഎസ് പ്രസിഡന്റാവും, പുടിന്റെ വിശ്വസ്തന്റെ പ്രവചനം!!

മോസ്‌കോ: 2023 ആരംഭിച്ചിട്ടേയുള്ളൂ. പക്ഷേ ഇതിനോടകം ഈ വര്‍ഷത്തെ സാഹചര്യം കഠിനമായിരിക്കുമെന്ന പ്രവചനങ്ങള്‍ ധാരാളം വരുന്നുണ്ട്. ഈ പ്രവചനങ്ങളുടെ ഒക്കെ മുകളില്‍ നില്‍ക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ് ദിമിത്രി മെദ്‌വദേവ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിശ്വസ്തനാണ് അദ്ദേഹം.

യുഎസ്സിന്റെ തകര്‍ച്ചയും, യൂറോപ്പ്യന്‍ യൂണിയന്റെ നാശവുമൊക്കെയാണ് ഇയാളുടെ പ്രവചനത്തില്‍ പറയുന്നത്. ഏറ്റവും രസകരമായ കാര്യം റഷ്യയുടെ ശത്രുക്കള്‍ക്കെല്ലാം ഇല്ലാതാവുമെന്നതാണ് ഈ പ്രവചനത്തിന്റെ പ്രത്യേകത. യുഎസ്സില്‍ പുതിയ പ്രസിഡന്റ് വരുന്ന കാര്യവും ഇയാളുടെ പ്രവചനത്തിലുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

ഭാവി മുന്നില്‍ കണ്ടുള്ള പ്രവചനങ്ങളാണ് തന്റേതെന്ന് മെദ്‌വദേവ് പറയുന്നു. ഞെട്ടിക്കുന്ന കാര്യങ്ങളാണ് പിന്നീട് പ്രവചിച്ചത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ സ്വാധീനം ചെലുത്തുന്ന കാര്യങ്ങളാണ് മെദ്‌വദേവിന്റെ പ്രവചനത്തിലുള്ളത്. എണ്ണവില ബാരലിന് 150 ഡോളറായി ഉയരുമെന്നാണ് പ്രവചനം. ഇത് ആഗോള തലത്തില്‍ തന്നെ എല്ലാ രാജ്യങ്ങളെയും ബാധിക്കും. അതേസമയം ഗ്യാസിന്റെ വില 1000 ക്യൂബിക് മീറ്ററിന് 5000 ഡോളര്‍ എന്ന നിരക്കിലേക്ക് മാറുമെന്നാണ് അടുത്ത ഞെട്ടിക്കുന്ന പ്രവചനം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ഇത് ബാധിക്കും.

2

അതേസമയം പ്രവചനത്തില്‍ എവിടെയും ഇന്ത്യയെ മോശമായി പരാമര്‍ശിക്കുന്ന കാര്യമില്ല എന്നതും നിര്‍ണായകമാണ്. യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളെയും, യുഎസ്സിനെയും സംബന്ധിക്കുന്നതാണ് എല്ലാ കാര്യങ്ങളും. യുക്രൈനില്‍ യുദ്ധം തുടങ്ങിയ ശേഷം റഷ്യയുടെ ഏറ്റവും വലിയ ശത്രുവാണ് ഇവര്‍ രണ്ടുപേരും. അതേസമയം ഈ വര്‍ഷം ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിയനില്‍ വീണ്ടും ചേരുമെന്നാണ് മെദ്‌വദേവിന്റെ പ്രവചനം. എന്നാല്‍ ബ്രിട്ടന്റെ വരവോടെ യൂറോപ്പ്യന്‍ തകരുമെന്നാണ് മെദ്‌വദേവ് പറയുന്നത്.

3

യൂറോയുടെ മൂല്യം തന്നെ തകര്‍ന്ന്, അത് ഉപയോഗത്തില്‍ ഇല്ലാതെ വരുമെന്ന് മെദ്‌വദേവ് പറയുന്നു. പോളണ്ടും, ഹംഗറിയും ചേര്‍ന്ന് യുക്രൈന്റെ പശ്ചിമ ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്നും പ്രവചനത്തിലുണ്ട്. ജര്‍മനിയുടെ നേതൃത്വത്തില്‍ നാലാം സഖ്യം രൂപീകരിക്കപ്പെടുമെന്നാണ് മെദ്‌വദേവിന്റെ മുന്നറിയിപ്പ്. ഇവര്‍ക്കൊപ്പം പോളണ്ട്, ബാല്‍ട്ടിക് രാജ്യങ്ങള്‍, ചെച്ചിയ, സ്ലോവാക്യ, കീവ് റിപബ്ലിക്ക്, എന്നിവരും, മറ്റ് വിമത രാജ്യങ്ങളും ചേരുമെന്ന് റഷ്യന്‍ നേതാവ് പ്രവചിക്കുന്നു. ഇത് ലോകത്തിന് ഭീഷണിയാവുമെന്നും മെദ്‌വദേവ് പറയുന്നു.

4

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!

അതേസമയം ജര്‍മനിയുടെ നേതൃത്വത്തിലുള്ള ഈ നാലാം സഖ്യവും ഫ്രാന്‍സും തമ്മില്‍ യുദ്ധം സംഭവിക്കുമെന്നാണ് മെദ്‌വദേവ് പ്രവചിക്കുന്നത്. യൂറോപ്പ് ഇതിലൂടെ വിഭജിക്കപ്പെടും. പോളണ്ടില്‍ പുനര്‍വിഭജനം ഉണ്ടാവും. ഉത്തര അയര്‍ലന്‍ഡ് ബ്രിട്ടനില്‍ നിന്ന് വിട്ട് റിപബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിന്റെ ഭാഗമാകുമെന്നും മെദ്‌വദേവ് പ്രവചിക്കുന്നു. യുഎസ്സിനും ഈ വര്‍ഷം കഠിനമായ പ്രശ്‌നങ്ങള്‍ സംഭവിക്കുമെന്ന് മെദ്‌വദേവ് പറയുന്നു. യുഎസ്സില്‍ ഈ വര്‍ഷം ആഭ്യന്തര യുദ്ധം നടക്കുമെന്നാണ് മുന്നറിയിപ്പ്.

5

യുഎസ്സിലെ കാലിഫോര്‍ണിയയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടും. കാലിഫോര്‍ണിയയും, ടെക്‌സസും ഇതിലൂടെ സ്വതന്ത്ര രാഷ്ട്രങ്ങളാവും. ടെക്‌സസും, മെക്‌സിക്കോയും ചേര്‍ന്ന് ഒരു സഖ്യ രാജ്യമാകും. ഇലോണ്‍ മസ്‌ക് യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് അടുത്ത പ്രവചനം. ഒന്നിലധികം സംസ്ഥാനങ്ങളില്‍ മസ്‌ക് നേട്ടമുണ്ടാക്കുമെന്നാണ് മെദ്‌വദേവ് പറയുന്നത്. ഇത് ആഭ്യന്തര യുദ്ധത്തിന് ശേഷമായിരിക്കുമെന്നും ഇയാള്‍ പറയുന്നു.

6

അമേരിക്കയിലും, യൂറോപ്പിലും കേന്ദ്രീകരിച്ചിരിക്കുന്ന വമ്പന്‍ ഓഹരി വിപണികളും, സാമ്പത്തിക ക്രയവിക്രയങ്ങളും അവിടം വിട്ട് ഏഷ്യയിലേക്ക് വരുമെന്നാണ് മറ്റൊരു പ്രവചനം. ബ്രെറ്റന്‍ വുഡ്‌സ് മോണിറ്ററി മാനേജ്‌മെന്റ് സംവിധാനം തകരുമെന്നാണ് മെദ്‌വദേവ് പ്രവചിക്കുന്നത്. ഇതിലൂടെ ഐഎംഎഫ്, ലോകബാങ്ക് എന്നിവയുടെ തകര്‍ച്ചയും, ആഗോള റിസര്‍വ് കറന്‍സികളായുള്ള അവസ്ഥയില്‍ നിന്ന് ഡോളറും, യൂറോയും മാറുമെന്നും, ഡിജിറ്റല്‍ ഫിയറ്റ് കറന്‍സികള്‍ പകരം ഉപയോഗിക്കപ്പെടുമെന്നുമാണ് പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+