വെറുമൊരു പണക്കാരിയല്ല രാധിക, ഇല്ലാത്ത കഴിവുകളില്ല, ആനന്ദ് ചുമ്മാതല്ല വിവാഹം കഴിക്കുന്നത്
ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ലോകത്തെ ബിസിനസ് പ്രമുഖരും സെലിബ്രിറ്റികളും അടക്കം നിരവധി പേരാണ് ഗുജറാത്തിലെ ജാംനഗറിലേക്ക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയത്. അതിഥികളുടെ ലിസ്റ്റ് എല്ലാവരെയും ഞെട്ടിച്ചിരുന്നു.
അതിനിടയില്‍ തന്നെ പലരും രാധിക മെര്‍ചന്റിനെ കുറിച്ചും അന്വേഷിച്ചിരുന്നു. രാധിക മെര്‍ചന്റ് ആരാണെന്ന കാര്യം ചിലപ്പോള്‍ പലരും അറിയാനുള്ള സാധ്യത കുറവാണ്. പക്ഷേ വലിയൊരു ബിസിനസ് കുടുംബമാണ് രാധികയുടേത്. അതിനപ്പുറമുള്ള കഴിവുകളും രാധികയ്ക്കുണ്ട്. എന്തൊക്കെയാണ് രാധികയുടെ ആരുമറിയാത്ത കഴിവുകള്‍ എന്ന് നോക്കാം.

ബിസിനസുകാരായ വിരേന്‍ മെര്‍ച്ചെന്റിന്റെയും ഷൈല മെര്‍ചന്റിന്റെയും മകളാണ് രാധിക. ഗ്ലോബല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എന്‍കോറിന്റെ ഉടമയാണ് വിരേന്‍ മെര്‍ച്ചെന്റിന്റേതാണ്. മുംബൈ സൊമാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നാണ് രാധിക ബിരുദമെടുത്തത്.
2017ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അവര്‍ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. ബാച്ചിലേഴ്‌സ് ഡിഗ്രിയും 2017ല്‍ പൊളിറ്റല്‍ സയന്‍സില്‍ അവര്‍ സ്വന്തമാക്കിയിട്ടുമുണ്ട്. നിലവില്‍ എന്‍കോര്‍ ഹെല്‍ത്ത്‌കെയറിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് രാധിക.. പിതാവ് വിരേനാണ് കമ്പനിയുടെ സിഇഒ. അതേസമയം രാധികയുടെ അമ്മയാണ് ഈ കമ്പനിയുടെ എംഡി.
രാധിക നൃത്തവും അഭ്യസിച്ചിട്ടുണ്ട്. ക്ലാസിക്കല്‍ നൃത്തം അവര്‍ ്അഭ്യസിച്ചിട്ടുണ്ട്. മുംബൈയിലെ ശ്രീനിഭ ആര്‍ട്‌സ് ഡാന്‍സ് അക്കാദമിയില്‍ ഭരതനാട്യം എട്ട് വര്‍ഷത്തോളം രാധിക അഭ്യസിച്ചിരുന്നുവെന്ന് ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022ലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
2023 ജനുവരിയിലായിരുന്നു രാധികയുടെയും ആനന്ദിന്റെ വിവാഹ നിശ്ചയം. ഇരുവരും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. തന്റെ ആരോഗ്യപ്രശ്‌നങ്ങളുടെ സമയത്ത് രാധിക ഒപ്പമുണ്ടായിരുന്നുവെന്ന് നേരത്തെ ആനന്ദ് വെളിപ്പെടുത്തിയിരുന്നു. അതേസമയം അംബാനി കുടുംബത്തോളം എത്തില്ലെങ്കിലും രാധിക മെര്‍ച്ചന്റിന്റെ കുടുംബവും സമ്പന്നരാണ്. 755 കോടിയാണ് ഇവരുടെ കുടുംബത്തിന്റെ ആസ്തി.
രാധികയുടെ അമ്മ ഷൈല മെര്‍ച്ചന്റ് കുടുംബ ബിസിനസിന്റെ നിര്‍ണായക സ്ഥാനങ്ങളിലുണ്ട്. അഥര്‍വ ഇംപ്ലെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ഹവേലി ട്രേഡേഴ്‌സ്, സ്വസ്തിക് എക്‌സിം എന്നീ കമ്പനികളുടെ ചുമതലകള്‍ ഷൈല മെര്‍ചെന്റ് വഹിക്കുന്നുണ്ട്. അതേമയം ആനന്ദ് അംബാനിയും സമ്പത്തില്‍ ഒട്ടും പിന്നില്‍ അല്ല.
നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡില്‍ അംഗമാണ് ആനന്ദ്. എന്നാല്‍ ഇതിന് ശമ്പളമൊന്നും അദ്ദേഹം വാങ്ങുന്നില്ല. പകരം വരുമാനത്തില്‍ ഒരു വിഹിതമാണ് നല്‍കുക. നിത അംബാനിക്ക് ആറ് ലക്ഷം രൂപ ശമ്പളമായും രണ്ട് കോടി രൂപ ലാഭത്തില്‍ നിന്നും കമ്പനി നല്‍കിയിരുന്നു. അതേസമയം ആനന്ദിന്റെ ആസ്തി 3315 കോടിയാണ്.












Click it and Unblock the Notifications