വിവാഹം കഴിയാന്‍ പോകുന്നതേയുള്ളൂ, രാധികയ്ക്കും ആനന്ദിനും വമ്പന്‍ സമ്മാനം; ദുബായിലെ ആഡംബരം
മുംബൈ: അംബാനി കുടുംബം എന്ന് പറഞ്ഞാല്‍ തന്നെ ആഡംബരത്തില്‍ കുളിച്ച് നില്‍ക്കുന്നവരാണ്. മുകേഷ് അംബാനിയോ നിത അംബാനിയോ എന്തെങ്കിലും സമ്മാനം നല്‍കുന്നുണ്ടെങ്കില്‍ പോലും അത് ആഡംബരത്തില്‍ മുങ്ങി നില്‍ക്കുന്നതായിരിക്കും. അതിന് പല ഉദാഹരണങ്ങളുമുണ്ട്.
അംബാനി കുടുംബത്തിലെ മൂത്ത മരുമകളായ ശ്ലോക മേത്തയ്ക്ക് നിത അംബാനി നല്‍കിയത് 500 കോടിയോളം വില വരുന്ന ആഡംബര വജ്ര മാലയായിരുന്നു. അങ്ങനെ സമ്മാനങ്ങള്‍ക്കൊന്നും അംബാനി കുടുംബം യാതൊരു പിശുക്കും കാണിക്കാറില്ല.

800 കോടിയോളം ചെലവിട്ടാണ് ഇഷ അംബാനിയുടെ വിവാഹം മുകേഷ് അംബാനി നടത്തിയത്. അതുപോലെ ആനന്ദിന്റെ പ്രീ വെഡ്ഡിംഗിനായി മുകേഷ് അംബാനി ചെലവിട്ടത് 1200 കോടിയില്‍ അധികം രൂപയാണ്. അതേസമയം അംബാനി കുടുംബം ഇപ്പോള്‍ വീണ്ടുമൊരു വിവാഹത്തിന് കൂടി തയ്യാറെടുക്കുകയാണ്. ആനന്ദിന്റെ വിവാഹമാണ് വരാനിരിക്കുന്നത്. ജൂലായിലായിരിക്കും വിവാഹമെന്നാണ് സൂചന.
അതിന് മുമ്പ് രണ്ടാമതൊരു പ്രീ വെഡ്ഡിംഗ് കൂടി നടത്താനാണ് അംബാനി കുടുംബം ശ്രമിക്കുന്നത്. വിദേശത്താണ് ഈ പ്രീ വെഡ്ഡിംഗ് ലൊക്കേഷന്‍. ഇറ്റലിയില്‍ നിന്ന് ആരംഭിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് ആഘോഷപരിപാടികള്‍ സമാപിക്കുക.
ക്രൂയിസ് ഷിപ്പാണ് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനിടയില്‍ രാധിക മെര്‍ച്ചന്റിന് അംബാനി കുടുംബം നല്‍കിയ വിവാഹ സമ്മാനമാണ് വൈറലായിരിക്കുന്നത്. ദുബായില്‍ ആഡംബര ബംഗ്ലാവാണ് അംബാനി കുടുംബം രാധികയ്ക്കായി സമ്മാനിച്ചത്. ഇതിന് 640 കോടി രൂപയാണ് വില വരുന്നത്.ആരും മോഹിക്കുന്നൊരു വില്ലയാണ് രാധികയ്ക്ക് മുകേഷ് അംബാനി സമ്മാനമായി നല്‍കിയിരിക്കുന്നത്.
ദുബായിലെ പാം ജുമൈറയിലാണ് ഈ ആഡംബര വീട് സ്ഥിതി ചെയ്യുന്നത്. ഇത് വെറുമൊരു വീടല്ല. ആഡംബരത്തിനാല്‍ നിറഞ്ഞു നില്‍ക്കുന്നൊരു കൊട്ടാരമാണ്. മുകേഷ് അംബാനി നേരത്തെ വാങ്ങിയ വീടാണിത്. പാം ജുമൈറയിലെ ഏറ്റവും വിലയേറിയ കെട്ടിടങ്ങളില്‍ ഒന്നാണിത്. 70 മീറ്റര്‍ പ്രൈവറ്റ് ബീച്ചാണ് ഈ വീടിന്റെ പ്രധാന ആകര്‍ഷണം.
സ്വകാര്യത ഇവിടെ പ്രധാനപ്പെട്ടതാണ്. ആരും നിങ്ങളെ ശല്യം ചെയ്യാനായി എത്തില്ല. അത്രയ്ക്കും മനോഹരമായ ഒരു വീടാണിത്. എല്ലാ സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്. ഗംഭീര ഇന്റീരിയര്‍ വര്‍ക്കാണ് ഈ വീടിനുള്ളത്. ആര്‍ട്ട് വര്‍ക്ക് ഇറ്റാലിയന്‍ മാര്‍ബിളിലാണ്. 10 അത്യാഡംബര ബെഡ്‌റൂമുകളാണ് ഈ വീട്ടിലുള്ളത്.
ഇതിലെ ഏറ്റവും സുപ്രധാനപ്പെട്ടത് മോഡേണ്‍ ബെഡ്‌റൂമാണ്. ഇതില്‍ അത്യാധുനിക ഇന്റീരിയറാണ് ഉള്ളത്. ഇന്‍ ബിള്‍ട്ട് പൂളും ഈ ബെഡ്‌റൂമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആനന്ദ് അംബാനിയും രാധികയും തമ്മിലുള്ള ഒന്നിച്ചുചേരലിന്റെ ആഘോഷമാണ് ഈ സമ്മാനം.












Click it and Unblock the Notifications