Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്‍ബീര്‍ കപൂറിന് അപൂര്‍വമായ രോഗാവസ്ഥ? എന്താണ് നാസല്‍ സെപ്റ്റം? ലക്ഷണങ്ങള്‍ ഇങ്ങനെ

മുംബൈ: ബോളിവുഡിലെ യുവനടന്മാരില്‍ ഏറ്റവും താരപദവിയുള്ള നടനാണ് രണ്‍ബീര്‍ കപൂര്‍. റൊമാന്റിക് റോളുകളില്‍ താരത്തോളം മികവ് പുലര്‍ത്തുന്ന നടന്മാരില്ല. എന്നാല്‍ ചെറുപ്പത്തിലേ താരത്തിന് അപൂര്‍വമായ ഒരു രോഗമുണ്ടെന്ന് എത്ര പേര്‍ക്കറിയാം. അധികം ആര്‍ക്കും അറിയാത്തൊരു കാര്യമാണിത്. ആരോഗ്യപരമായ ഈ പ്രശ്‌നം കാരണം രണ്‍ബീര്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

വേഗത്തില്‍ സംസാരിക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്യേണ്ടി വരും എന്നതാണ് രണ്‍ബീര്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നത്തിന്റെ പ്രധാനപ്പെട്ട വിഷയം. രണ്‍ബീര്‍ അധികം സംസാരിക്കാത്ത കാര്യം കൂടിയാണിത്. ഇക്കാര്യം നേരത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് വെളിപ്പെടുത്തിയത്.നാസല്‍ സെപ്റ്റം എന്നാണ് ഈ ആരോഗ്യ പ്രശ്‌നം അറിയപ്പെടുന്നത്. കുട്ടിയായിരിക്കുമ്പോഴേ രണ്‍ബീര്‍ ഈ പ്രശ്‌നം നേരിട്ടിരുന്നു.

ranbir-kapoor

2 ഗ്ലാസ് ചായ ദിവസേന ശീലമാക്കുക; വയറും ഭാരവും കൂളായി കുറയ്ക്കാം, കഴിക്കേണ്ടത് ഇങ്ങനെ

മൂക്കിന്റെ അസ്ഥികള്‍ വളഞ്ഞിരിക്കും. പക്ഷേ രണ്‍ബീറിന് മൂക്കിന്റെ പാലം ചെറിയ രീതിയിലാണ് വളഞ്ഞിരിക്കുന്നത്. അതേസമയം ഇത്തരമൊരു ആരോഗ്യ പ്രശ്‌നമുണ്ടായിട്ടും അസ്ഥികള്‍ നേരെയാക്കാനുള്ള സര്‍ജറിയൊന്നും രണ്‍ബീര്‍ ചെയ്തിട്ടില്ല. സാധാരണ നാസല്‍ സെപ്റ്റം വരുന്നവര്‍ സര്‍ജറി ചെയ്ത് പ്രശ്‌നം പരിഹരിക്കാറാണ് പതിവ്. 2009ല്‍ ഒരു സിനിമയ്ക്ക് വളവില്ലാത്ത മൂക്കുള്ള കഥാപാത്രമായിരുന്നു രണ്‍ബീര്‍ ചെയ്യേണ്ടിയിരുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ രണ്‍ബീറിനോട് സര്‍ജറി ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രണ്‍ബീര്‍ അതിന് തയ്യാറായില്ല. രണ്‍ബീറിന്റെ അടുത്ത സുഹൃത്ത് ഇന്ത്യാ ഫോറമിനോട് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. വളരെ ചെറുപ്പത്തിലേ ഇങ്ങനൊരു രോഗാവസ്ഥ രണ്‍ബീറിനുണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. ഇഎന്‍ടി വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കുന്നത് സ്‌പെറ്റോപ്ലാസ്റ്റി എന്നൊരു രീതിയാണ്. ഇതിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നാണ് അവര്‍ പറയുന്നത്.

എന്നാല്‍ ഈ മാര്‍ഗത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ രണ്‍ബീറിന് താല്‍പര്യമില്ല. ഒരുകാര്യം തീരുമാനിച്ചാല്‍, രണ്‍ബീര്‍ അതില്‍ നിന്ന് പിന്മാറില്ല. അതില്‍ തന്നെ എന്ത് വന്നാലും ഉറച്ച് നില്‍ക്കുമെന്നും സുഹൃത്ത് പറഞ്ഞിരുന്നു. രണ്‍ബീറിന്റെ മാതാപിതാക്കളായ റിഷി കപൂറും, നീതു കപൂറും ചെറിയൊരു സര്‍ജറിക്ക് നിര്‍ദേശിച്ചിരുന്നുവെങ്കിലും വഴങ്ങിയിട്ടില്ലെന്നും സുഹൃത്ത് വെലിപ്പെടുത്തി.

അതേസമയം രണ്‍ബീര്‍ സര്‍ജറി ചെയ്യുന്നതിന് എതിരല്ല. പക്ഷേ സര്‍ജറി ചെയ്യുന്നതിലൂടെ മൂക്കിന്റെ രൂപം തന്നെ മാറി പോകുന്നതിനോട് രണ്‍ബീറിന് താല്‍പര്യമില്ല. അത് മാറ്റുന്നതിലും നല്ലത് ഇപ്പോഴത്തെ രീതിയില്‍ തുടരുന്നതാണെന്ന് രണ്‍ബീര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സുഹൃത്ത് വെളിപ്പെടുത്തി. നോസ്ട്രില്‍സിനെ വേര്‍തിരിക്കുന്ന ഭാഗത്തിലുള്ള ചെറിയൊരു അസ്ഥിയണിത്. അത് സ്വാഭാവിക സ്ഥാനത്ത് നിന്ന് സ്ഥാന ചലനം സംഭവിക്കുന്നതാണ് നാസല്‍ സെപ്റ്റം. പരിക്കിലൂടെയും ഇത് സംഭവിക്കും. ഇത് മൂക്കിലേക്കുള്ള ശ്വാസത്തെ തടയും. കൂര്‍ക്കം വലിക്ക് വരെ കാരണമാകാം. സര്‍ജറിയിലൂടെ ഇത് മാറ്റിയാല്‍ ശ്വാസോച്ഛാസത്തിന് തന്നെ ഗുണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+