ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണുന്ന ആകാശ വിസ്മയം; അറ്റ്‌ലസ് വാല്‍നക്ഷത്രം ഭൂമിക്കടുത്തെത്തി
ന്യൂഡല്‍ഹി: നിങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന കാലയളവില്‍ എന്തൊക്കെ കാണാന്‍ സാധിക്കും. കൃത്യമായി പറയാന്‍ കഴിയില്ല അല്ലേ. ഒരു കാര്യം പക്ഷേ ഉറപ്പിച്ച് പറയാം, അറ്റ്‌ലസ് വാല്‍നക്ഷത്രത്തെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ കാണാന്‍ കഴിയൂ. അറ്റ്‌ലസ് വാല്‍നക്ഷത്രമാണിത്. കോമറ്റ് പര്‍പ്പിള്‍ മൗണ്ടന്‍-അറ്റ്‌ലസ് എന്നാണ് ഇവയെ വിശേഷിപ്പിക്കാറുള്ളത്.
നമ്മുടെ പൂര്‍വികര്‍ ജീവിച്ചിരുന്ന സമയത്താണ് ഈ വാല്‍നക്ഷത്രം അവസാനമായി ഭൂമിയിലൂടെ കടന്നുപോയത്. ഏകദേശം 80000 വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്. ഇന്ന് രാത്രി ഇവ ആകാശത്ത് ദൃശ്യമാകും. അതുകൊണ്ട് ഈ ആകാശവിസ്മയം ഒരിക്കലും നഷ്ടമാകാതെ നോക്കേണ്ടതുണ്ട്.

നോര്‍ത്തേണ്‍ ഹെമിസ്ഫിയറിലാണ് ഇവ കാണാനാവുക. ഒക്ടോബര്‍ പന്ത്രണ്ടിനാണ് ഇവ ദൃശ്യമാകുക. സൂര്യാസ്തമനം മുതല്‍ ഇവ കണ്ടുതുടങ്ങുമെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം അടുത്ത ഏതാനും ആഴ്ച്ചകള്‍ ഇവ ആകാശത്ത് ദൃശ്യമാകും. ഓരോ ദിവസം രാത്രിയിലും കുറച്ച് നേരത്തേയാകും ഇവ പ്രത്യക്ഷപ്പെടുക. പിന്നീട് പതിയെ ഇവ ആകാശത്ത് നിന്ന് മാഞ്ഞുതുടങ്ങും.
ഈ വാല്‍നക്ഷത്രം വളരെ പതിയെയാണ് ഭൂമിയിലേക്ക് എത്തുക. ഊര്‍ട്ട് ക്ലൗഡില്‍ വരുന്ന വാല്‍നക്ഷത്രമാണിത്. 2023 ജനുവരി ഒന്‍പതിനാണ് ഇവയെ ആദ്യമായി ശാസ്ത്രലോകം കണ്ടെത്തുന്നത്. ചൈനയുടെ പര്‍പ്പിള്‍ മൗണ്ടന്‍ ഒബ്‌സര്‍വേറ്ററിയാണ് അറ്റ്‌ലസ് വാല്‍നക്ഷത്രത്തെ ആദ്യമായി കണ്ടെത്തുന്നത്.
ഇതേ വാല്‍നക്ഷത്രത്തെ നേരത്തെ 2023 ഫെബ്രുവരി 22ന് ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയിരുന്നു. ദീര്‍ഘകാലം ഇവയെ ശാസ്ത്ര ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നു. അതിന് ശേഷമാണ് ഇതിന്റെ ഭ്രമണപഥം കണ്ടെത്താന്‍ സാധിച്ചതെന്ന് ചൈനീസ് ഒബ്‌സര്‍വേറ്ററിയിലെ റിസര്‍ച്ചറായ ഷാവോ ഹൈബിന്‍ പറഞ്ഞു.
ഈ വാല്‍നക്ഷത്രത്തിന്റെ രൂപവും ഭ്രമണപഥവും വിലയിരുത്തിയാണ്, എത്ര കാലയളവ് ഭ്രമണത്തിന് എടുക്കുമെന്ന് കണക്കുകൂട്ടാന്‍ സാധിച്ചത്. ഏകദേശം 60000 വര്‍ഷങ്ങള്‍ ഇവയ്ക്ക് ഭ്രമണം ചെയ്യാന്‍ ആവശ്യമാണെന്നും ഹൈബിന്‍ പറഞ്ഞു. നാഷണല്‍ ജിയോഗ്രാഫിക് ഈ വാല്‍നക്ഷത്രത്തിന് 80000 വര്‍ഷങ്ങള്‍ സൂര്യനെ ഭ്രമണം ചെയ്യാന്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
അവസാനമായി അറ്റ്‌ലസ് വാല്‍നക്ഷത്രം ഭൂമിയിലെത്തിയപ്പോള്‍ മനുഷ്യന്‍ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും കുടിയേറ്റം വ്യാപിപ്പിച്ച സമയമായിരുന്നു. അതിന് മുമ്പ് ഈ വാല്‍നക്ഷത്രം 40000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭൂമിയിലെത്തിയത്. ആ സമയം നിയാണ്ടര്‍താലുകള്‍ വംശനാശം നേരിട്ടിരുന്നില്ല. ഒക്ടോബര്‍ പന്ത്രണ്ടിന് കൂടുതല്‍ തിളക്കത്തോടെ ഭൂമിക്ക് അടുത്തായി കാണാന്‍ സാധിക്കുമെന്ന് ആഡ്‌ലര്‍ പ്ലാനറ്റേറിയം വ്യക്തമാക്കി.
നോര്‍ത്തേണ്‍ ഹെമിസ്ഫിയറില്‍ ഉള്ളവര്‍ക്കാണ് ഇവ കാണാന്‍ സാധിക്കുക. അടുത്ത ദിവസങ്ങളിലായി ഇവയെ കൂടുതല്‍ ഇടങ്ങളില്‍ കാണാന്‍ സാധിച്ചേക്കും. സൂര്യാസ്തമനത്തിന് ശേഷം ഒരു മണിക്കൂറോളം ഇവ ഇനിയുള്ള ദിവസങ്ങളില്‍ ദൃശ്യമാകും. ഒക്ടോബര്‍ അവസാനത്തോടെ ഇവ അപ്രത്യക്ഷമാകും.












Click it and Unblock the Notifications