വിമാനത്തില്‍ സഞ്ചരിക്കില്ല, പുടിന്റെ യാത്രകള്‍ 610 കോടിയുടെ 'പ്രേത' തീവണ്ടിയില്‍; കാരണം ഇതാണ്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അസാധാരണമായ ഭയത്തിലാണ്. അതുകൊണ്ട് ജീവിതത്തില്‍ അദ്ദേഹം വളരെയധികം രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നുണ്ട്. എന്താണ് അതിന് കാരണം. യുക്രൈനിലെ യുദ്ധം പുടിനെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏത് നിമിഷവും താന്‍ കൊല്ലപ്പെടാമെന്നാണ് പുടിന്‍ ഭയപ്പെടുന്നത്.

വാടക കൊലയാളികളെ യുക്രൈന്‍ അയക്കുന്നുണ്ടെന്ന് നേരത്തെ റഷ്യന്‍ ചാരസംഘടനകള്‍ പറഞ്ഞിരുന്നു. പുടിന്‍ ഇതെല്ലാം പരിഗണിച്ച് വിമാനങ്ങളില്‍ യാത്ര ചെയ്യാറേയില്ല. അദ്ദേഹം പൂര്‍ണമായും വിമാനം ഉപേക്ഷിച്ചിരിക്കുകയാണ്. വിമാന യാത്രകള്‍ തന്റെ ജീവനെടുക്കുമെന്നാണ് പുടിന്‍ ഭയപ്പെടുന്നത്. വിമാനമില്ലെങ്കില്‍ പുടിന്‍ എങ്ങനെയാണ് യാത്ര ചെയ്യുക. വെടിക്കോപ്പുകള്‍ നിറഞ്ഞ ഗോസ്റ്റ് ട്രെയിനിലാണ് പുടിന്റെ സഞ്ചാരം. സര്‍വ സന്നാഹങ്ങളും ഇതിലുണ്ട്.

vladimir-putin

പ്രേത തീവണ്ടിയെ കുറിച്ച് ഇത്രയും നാള്‍ അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ചോര്‍ന്നിരിക്കുകയാണ്. റഷ്യയിലെ പൊതുജനങ്ങള്‍ക്കായുള്ള ഒരു റെയില്‍വേ ട്രാക്കിലും ഈ ട്രെയിനിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ലഭ്യമല്ല. യാത്രാ റൂട്ടുകളും ആര്‍ക്കുമറിയില്ല. അതീവ രഹസ്യമായിട്ടാണ് ഈ ട്രെയിനിന്റെ സഞ്ചാരം. പുടിനും, അടുത്ത ആളുകള്‍ക്കും മാത്രമേ യാത്രാ റൂട്ട് അറിയുമായിരുന്നുള്ളൂ. അതുകൊണ്ടാണ് ഗോസ്റ്റ് ട്രെയിന്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണം.

റഷ്യയിലൂടെ തന്റെ ശത്രുക്കള്‍ക്ക് യാതൊരു സംശയവും നല്‍കാതെയായിരുന്നു പുടിന്റെ യാത്രകള്‍. ഈ ട്രെയിനില്‍ വെച്ച് നടന്ന യോഗങ്ങളെ കുറിച്ച് നേരത്തെ ക്രെംലിന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. 22 ബോഗികളാണ് ഇതിനുള്ളത്. ബോര്‍ഡ് റൂമും ഇതിനുള്ളിലുണ്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോസിയര്‍ സെന്റര്‍ ഗ്രൂപ്പാണ് ഈ ട്രെയിനിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ട്രെയിനിന്റെ നിര്‍മാണം 2018ലാണ് പൂര്‍ത്തിയാക്കിയത്.

ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇവരാണ് പുടിന്റെ സുരക്ഷയുടെ ചുമതലയുള്ളവര്‍. 74 മില്യണ്‍ ഡോളറാണ് ഈ ട്രെയിനിനായി പുടിന്‍ ചെലവിട്ടത്. 610 കോടി രൂപ വരും ഇത്. വര്‍ഷത്തില്‍ മെയിന്റനന്‍സ് ചെലവായി 15.8 മില്യണ്‍ വേറെയും വരും. അതായത് അറ്റകുറ്റപണികള്‍ക്കായി 130 കോടി പുടിന്‍ ചെലവിടുന്നുണ്ട് എന്നര്‍ത്ഥം.

റഷ്യയില്‍ നിന്ന് രക്ഷപ്പെട്ട എണ്ണ ഭീമനും, പുടിന്‍ വിമര്‍ശകനുമായ മിഖായേല്‍ കോദോര്‍കോവിസ്‌കിയാണ് ഡോസിയര്‍ സെന്ററിന് പിന്നില്‍. റഷ്യയുടെ രഹസ്യങ്ങള്‍ ഒന്നാകെ പുറംലോകത്തെ അറിയിക്കാനുള്ള ശ്രമത്തിലാണ് മിഖായേല്‍. ആയുധങ്ങള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് ഈ ട്രെയിന്‍. വാതിലുകളും, ജനലുകളും, ബുള്ളറ്റ്പ്രൂഫാണ്. എല്ലാ വിധ മരുന്നുകളും ഈ ട്രെയിനിലുണ്ട്. പല ബോഗികളിലും ആശയവിനിമയ സംവിധാനങ്ങളാണ് ഉള്ളത്. ഇവ പുടിനുമായി കണക്ട് ചെയ്യുന്നതിന് വേണ്ടി സജ്ജമാക്കിയതാണ്. ചില ബോഗികള്‍ അദ്ദേഹത്തിന്റെ കാര്യപരിപാടികളെ അറിയിക്കുന്നതിനുള്ളതാണ്.

എകെ 47 അടക്കം ബോഗികളിലുണ്ട്. എല്ലാ ബോഗികളിലും ആയുധങ്ങള്‍ നിറച്ചിട്ടില്ല. വെടിവെച്ചാല്‍ തിരിച്ചടിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങളും ട്രെയിനിലുണ്ട്.ആഡംബര ജിം ഈ ട്രെയിനിലുണ്ട്. ഇറ്റാലിയന്‍ നിര്‍മിത ടെക്‌നോജിമ്മാണ് ഇത്. യുഎസ് കമ്പനി നിര്‍മിച്ച മെഷീനുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പായും, തുര്‍ക്കിഷ് ഹമ്മാനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കളും, റേഡിയോ ഫ്രീക്വന്‍സി മെഷീന്‍, എന്നിവയും ചര്‍മ സംരക്ഷണത്തിനായി പുടിന്‍ ഒരുക്കിയിട്ടുണ്ട്.

പ്രായം കുറയ്ക്കുന്ന മെഷീനുകളും, ലങ് വെന്റിലേറ്റര്‍, ഡിഫിബ്രിലേറ്റര്‍, പേഷ്യന്റ് മോണിറ്റര്‍ എന്നിയുമുണ്ട്. ഇതെല്ലാം പുടിന്റെ ആരോഗ്യസംരക്ഷണത്തിനാണ്. കാറുകള്‍ക്കാണെങ്കിലും അതും ട്രെയിനുണ്ട്. പുടിന് സഞ്ചരിക്കാനായി സ്‌പോര്‍ട്‌സ് കാറാണ് ഉള്ളത്. ബ്യൂട്ടിഷനായി ഓഫീസും, ഉണ്ട്. വിശാലമായ ബെഡ്‌റൂമുകളും,ഡൈനിംഗ് കാറുകളുമുണ്ട്. ടോയ്‌ലറ്റ്, ഫോണ്‍, പാനസോണിക്, ടിവി, ഡിവിഡി, വിഎച്ച്എസ് പ്ലെയറുകള്‍ എന്നിവയെല്ലാം ഇവിടെ ലഭിക്കും.

ഈ ട്രെയിന്‍ ശരിക്കുമുണ്ടോ എന്ന് പോലും റഷ്യക്കാര്‍ അറിയില്ല. ഇതിന്റെ ജനലുകള്‍ മറച്ചിരിക്കുകയാണ്. നമ്പറുകളോ,തിരിച്ചറിയാന്‍ കഴിയുന്ന എന്തെങ്കിലുമോ ഇതില്‍ ഇല്ല. വാല്‍ഡായ് കൊട്ടാരത്തിലേക്ക് പുടിന്റെ സഞ്ചാരം ഈ ട്രെയിനിലാണ്. പുടിന്റെ സഞ്ചാരത്തിനായി പ്രത്യേക സ്റ്റേഷനുകള്‍ വരെ നിര്‍മിച്ചിട്ടുണ്ട്. അതേസമയം ഇങ്ങനൊരു ട്രെയിനേ പുടിന്‍ ഉപയോഗിക്കുന്നില്ലെന്നാണ് ക്രെംലിന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+