മകന്റെ പിറന്നാള്‍ കളറാക്കി സാനിയ, ഫുട്‌ബോള്‍ തീമിലുള്ള കേക്ക്; ഷോയിബ് മാലിക്കിന് ക്ഷണമില്ല
ദുബായ്: പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായുള്ള സാനിയ മിര്‍സയയുടെ വിവാഹ മോചനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മാലിക്കുമായുള്ള വിവാഹ ശേഷം സാനിയ ദീര്‍ഘകാലം ദുബായിലായിരുന്നു. എന്നാല്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതോടെ മകനുമൊത്താണ് സാനിയയുടെ താമസം. ഷോയിബ് മാലിക് അതിന് ശേഷം സനാ ജാവേദിനെ വിവാഹം കഴിച്ചിരുന്നു.
മാലിക്കിന്റെ കുടുംബത്തില്‍ നിന്ന് തന്നെ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാഹ മോചനത്തിന് കാരണം മാലിക്കാണെന്ന് വരെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ സാനിയ ആരോപണങ്ങളോടൊന്നും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മകന്റെ പിറന്നാള്‍ സാനിയ ഒറ്റയ്ക്ക് ആഘോഷിച്ചത് വൈറലായിരിക്കുകയാണ്.

നവംബര്‍ ആറിനായിരുന്നു മകന്‍ ഇഷാന്റെ ആറാം പിറന്നാള്‍. ഇന്‍സ്റ്റഗ്രാമില്‍ മകന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ സാനിയയും ഷോയിബ് മാലിക്കും ചേര്‍ന്നല്ല മകന്റെ പിറന്നാള്‍ ആഘോഷിച്ചിരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് രണ്ടുപേരും ഒരുമിച്ചില്ലാതെ മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്. മാലിക്കിനെ സാനിയ പിറന്നാള്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല.
മകന് വേണ്ടി ഫുട്‌ബോള്‍ തീമിലുള്ള ഗംഭീര പിറന്നാള്‍ പാര്‍ട്ടിയാണ് സാനിയ ഒരുക്കിയത്. അതേസമയം സാനിയയുടെ മാതാപിതാക്കളും ദുബായിലെത്തിയിരുന്നു. മിര്‍സ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇഷാന്റെ പിറന്നാള്‍ ആഘോഷിക്കാനായി എത്തിയിരുന്നു. കേക്ക് നല്ല ടേസ്റ്റായിരുന്നുവെന്നും സാനിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.
ബോയ്‌സ്, ഫുട്‌ബോള്‍, പിന്നെ പിറന്നാളും, ഇഷാന് പെര്‍ഫെക്ട് പിറന്നാളാണിത്. ഈ പിറന്നാള്‍ യാഥാര്‍ത്ഥ്യമാക്കിയതിന് റയല്‍ മാഡ്രിഡ് വേള്‍ഡ് ദുബായിക്ക് നന്ദി. ഇത്രയും മനോഹരമായ ഒരിടം ഈ ദിനത്തിന് വേദിയാവാന്‍ വേറെ ലഭിക്കില്ലെന്നും സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ദിവസങ്ങള്‍ക്ക് ഷോയിബ് മാലിക് മകനൊപ്പം പിറന്നാള്‍ ആഘോഷം നടത്തിയിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഡിന്നറിനായിട്ടായിരുന്നു മകനുമൊത്ത് ഷോയിബ് പുറത്തുപോയത്. സ്‌പോര്‍ട്‌സ് തീമിലുള്ള ഒരു കേക്ക് വീഡിയോയില്‍ ഇഷാന്‍ മുറിക്കുന്നത് കാണാനാവും. അതേസമയം ഷോയിബ് മാലിക്കിന്റെ ഭാര്യ സനാ ജാവേദ് ഇതുവരെ ഇഷാന് ആശംസകളൊന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടില്ല.
സാനിയയും കുടുംബവും നേരത്തെ മാലിക്കുമായുള്ള വിവാഹ മോചനത്തെ കുറിച്ച് അധികം പ്രതികരിച്ചിരുന്നില്ല. ഈ വര്‍ഷം ജനുവരിയില്‍ സാനിയയുടെ സഹോദരി അനാം മിര്‍സയാണ് ആദ്യമായി പ്രതികരിച്ചത്. മാസങ്ങള്‍ക്ക് മുമ്പേ ഷോയിബുമായി സാനിയ വേര്‍പിരിഞ്ഞിരുന്നു. ഷോയിബിന് മുന്നോട്ടുള്ള ജീവിതത്തില്‍ ആശംസകളും സാനിയ നേര്‍ന്നിട്ടുണ്ട്. ആരാധകര്‍ സാനിയയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കണമെന്നും അനാം പറഞ്ഞിരുന്നു.












Click it and Unblock the Notifications