അംബാനിയേക്കാളും അദാനിയേക്കാളും മുകളില്‍, സമ്പത്തില്‍ വന്‍ കുതിപ്പ്; സാവിത്രി ജിന്‍ഡലിന്റെ ആസ്തി ഇത്ര
സാവിത്രി ജിന്‍ഡല്‍ ഈ പേര് ഇന്ത്യന്‍ ബിസിനസ് ലോകത്ത് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രധാന കാരണം അവരുടെ ആസ്തിയാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാണ് സാവിത്രി. എന്നാല്‍ ഈ വര്‍ഷം ഏറെ പ്രത്യേകതകള്‍ അവരെ സംബന്ധിച്ചുണ്ട്. അംബാനി, ബിര്‍ള കുടുംബത്തേക്കാളും ഉയര്‍ന്ന വരുമാനം അവര്‍ക്കുണ്ട്.
സാവിത്രിയുടെ ആസ്തിയില്‍ ഈ വര്‍ഷം മാത്രം ഉണ്ടായിരിക്കുന്ന വര്‍ധന 9.6 മില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യയില്‍ ഏറ്റവും വലിയ കോടീശ്വരനാണ് അംബാനിയെങ്കിലും ഇത്ര വലിയൊരു നേട്ടം അദ്ദേഹത്തിന് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതാണ് സാവിത്രി ജിന്‍ഡല്‍ ഇത്ര വലിയൊരു നേട്ടം സ്വന്തമാക്കാന്‍ കാരണമായത്.

അതേസമയം മുകേഷ് അംബാനിക്ക് 92.3 മില്യണിന്റെ സമ്പത്താണ് ആകെ ഉള്ളത്. എന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തിന് ഇതുവരെ 5 ബില്യണാണ് സമ്പത്ത് വര്‍ധിപ്പിക്കാന്‍ സാധിച്ചത്. ഇത് സാവിത്രി ജിന്‍ഡാല്‍ വര്‍ധിപ്പിച്ച ആസ്തിയുടെ പകുതി മാത്രമേയുള്ളൂ എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
73കാരിയായ സാവിത്രിയുടെ ആസ്തി നാള്‍ക്കുനാള്‍ വര്‍ധിച്ച് കൊണ്ടേ ഇരിക്കുകയാണ്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും ആസ്തിയുള്ള അഞ്ചാമത്തെ കോടീശ്വരിയാണ് അവര്‍. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ധനികയായ സ്ത്രീയും സാവിത്രി തന്നെയാണ്. 25.3 ബില്യണാണ് സാവിത്രിയുടെ ആസ്തി. ഇന്ത്യയില്‍ ഒരു ബിസിനസുകാരിക്കും ഇല്ലാത്ത അത്യപൂര്‍വമായ നേട്ടമാണ് അവര്‍ സ്വന്തമാക്കിയത്.
ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണാണ് സാവിത്രി ജിന്‍ഡാല്‍. ഈ കമ്പനി അവരുടെ ഭര്‍ത്താവ് ഒപി ജിന്‍ഡാല്‍ രൂപീകരിച്ചതാണ്. ഹരിയാനയില്‍ നിന്നുള്ള ബിസിനസുകാരനായിരുന്നു അദ്ദേഹം. വമ്പന്‍ കമ്പനികളുടെ ഒരു ഗ്രൂപ്പാണ് സാവിത്രിയുടെ കീഴിലുള്ളത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ജെഎസ്ഡബ്ല്യു എനര്‍ജി, ജിന്‍ഡാല്‍ സോ, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, ജെഎസ്ഡബ്ല്യു ഹോള്‍ഡിംഗ്‌സ് എന്നിവയെ നയിക്കുന്നത് സാവിത്രിയാണ്.
ഇതില്‍ നിന്നെല്ലാം കൂടി വമ്പന്‍ സമ്പത്താണ് അവര്‍ക്ക് ലഭിക്കുന്നത്. വിപ്രോയുടെ അസിം പ്രേംജിയെ മറികടന്നാണ് സമ്പത്തില്‍ സാവിത്രി അഞ്ചാം സ്ഥാനത്തെത്തിയത്. പ്രേംജിക്ക് 24 ബില്യണാണ് ആസ്തിയായി ഉള്ളത്. മുകേഷ് അംബാനിയുടെ കാര്യത്തില്‍ മാത്രമാണ് മാറ്റമില്ലാത്തത്. പക്ഷേ ലാഭകണക്കില്‍ വര്‍ധനവ് കുറവാണ്. സണ്‍ ഫാര്‍മ എംഡി ദിലീപ് ഷാംഗ്വിയുടെസ മ്പത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
ഈ വര്‍ഷം 4.7 ബില്യണിന്റെ വര്‍ധനവാണ് ആസ്തിയില്‍ ദിലീപിന് ഉണ്ടായിരിക്കുന്നത്. രവി ജെയ്പൂരിയ, എംപി ലോധ, സുനില്‍ മിത്തല്‍ എന്നിവരുടെ ആസ്തിയാണ് ഈ വര്‍ഷം കാര്യമായി വര്‍ധിച്ചിരിക്കുന്നത്. മുകേഷ് അംബാനി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനാണ്. ആഗോള പട്ടികയില്‍ 13ാം സ്ഥാനത്താണ് അദ്ദേഹം. ലക്ഷ്മി മിത്തല്‍, ഡിമാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷ്ണന്‍ ദമനി, സൈറസ് പൂനാവാല എന്നിവരും ഈ വര്‍ഷം നേട്ടമുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications