17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!
ലണ്ടന്‍: പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പേ നമ്മളൊക്കെ എത്ര പണം നേരിട്ട് കണ്ടിട്ടുണ്ടാവും. വളരെ കുറച്ചായിരിക്കും. ലക്ഷങ്ങള്‍ കാണുന്നത് തന്നെ അപൂര്‍വമായിരിക്കും. എന്നാല്‍ ജെയിന്‍ പാര്‍ക്ക് എന്ന യുവതി ചെറുപ്രായത്തില്‍ തന്നെ കോടികള്‍ക്കാണ് ഉടമയായിരിക്കുന്നത്. ഇന്ന് കാമുകന് ലക്ഷങ്ങള്‍ ശമ്പളമായി നല്‍കുകയാണ് അവര്‍. സോഷ്യല്‍ മീഡിയ ലോകത്തെ മിന്നും താരമാണ് ജെയിന്‍.
ഇവര്‍ക്ക് ലോട്ടറിയടിച്ചത് വെറും പതിനേഴ് വയസ്സ് പ്രായമുള്ളപ്പോള്‍ മാത്രമാണ്. അതും അടിച്ചത് കോടികളാണ്. ആരും കൊതിച്ച് പോകുന്ന നേട്ടമാണ് ഇവരെ തേടിയെത്തിയത്. ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ അടക്കം യുവതിയെ പിന്തുടരാന്‍ നിരവധി ആളുകളുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

image credit: jane park instagram
ജെയിന്‍ പാര്‍ക്ക് കോടീശ്വരിയാവുന്നത് 17ാം വയസ്സിലാണ്. സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗിലാണ് ജെയിന്‍ താമസിക്കുന്നത്. ഇന്നവര്‍ക്ക് 26 വയസ്സുണ്ട്. പക്ഷേ ജീവിതത്തില്‍ സൗഭാഗ്യം വന്ന നാള്‍ അവര്‍ എന്നും ഓര്‍ത്തിരിക്കുന്നുണ്ട്. അടുത്തിടെ ടിക് ടോക്കില്‍ തന്റെ പുതിയ കാമുകനൊപ്പം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ജെയിന്‍. താന്‍ പുതിയൊരു പ്രണയത്തെ കണ്ടെത്തിയെന്നായിരുന്നു യുവതി വീഡിയോയില്‍ പറഞ്ഞിരുന്നത്.

2013ലെ യൂറോ മില്യണ്‍ ലോട്ടറിയില്‍ പത്ത് കോടിയോളമാണ് ജെയിന് സമ്മാനമായി ലഭിച്ചത്. അന്ന് വെറും 17 വയസ്സായിരുന്നു പ്രായം. കൃത്യമായി പറഞ്ഞാല്‍ 9 കോടി 45 ലക്ഷമാണ് കിട്ടിയത്. ലോകത്ത് തന്നെ ഇത്രയും വലിയൊരു തുക കിട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ യുവതിയായും ജെയിന്‍ മാറി. ഇതോടെ ഏതൊരു കാമുകനും ജീവിതത്തില്‍ ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന യുവതിയായി ജെയിന്‍ മാറി. ഒരിക്കല്‍ ഇവര്‍ തന്നെ പറഞ്ഞൊരു കാര്യം ആഗോള വൈറലായി മാറിയിരുന്നു.

തന്റെ കാമുകനാവുന്ന ഏതൊരാള്‍ക്കും വര്‍ഷം 57 ലക്ഷം ശമ്പളമായി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. നിരവധി പേരെ അമ്പരപ്പിച്ച പ്രഖ്യാപനമായിരുന്നു ഇത്. ഇതിനായി ജെയിന്‍ ഒരു വെബ് സൈറ്റും ആരംഭിച്ചിരുന്നു. ഇതിലേക്ക് ആയിരക്കണക്കിന് പുരുഷന്മാരില്‍ നിന്നാണ് അപേക്ഷകള്‍ വന്നത്. ഞാന്‍ എന്റെ പ്രണയത്തെ കണ്ടെത്തി, അവന് എന്റെ പിറന്നാല്‍ ആശംസകള്‍ എന്ന് വീഡിയോയില്‍ യുവതി കുറിച്ചിട്ടുണ്ട്. ജെയിന്‍ പാര്‍ക്കിന്റെ ആദ്യത്തെ പ്രണയം നേരത്തെ തകര്‍ന്നിരുന്നു.

ജെയിന്‍ മികച്ചൊരു മോഡലാണ്. അതിലുപരി ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്‌സാണ് അവര്‍ക്കുള്ളത്. ഒരു അജ്ഞാതനായ യുവാവായിരുന്നു ഈ വീഡിയോയില്‍ ഉണ്ടായിരുന്നത്. ജെയിനിനൊപ്പം ബാത് ടബ്ബിലും മാര്‍ക്കറ്റില്‍ കറങ്ങുന്നതുമെല്ലാം ഈ യുവാവായിരുന്നു. ഇത് ജെയിന്റെ ആരാധകരില്‍ ഒരാള്‍ ആണെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ഇത് തന്റെ പുതിയ കാമുകനാണെന്നും, ലീ എന്നാണ് പേര് എന്നും പറഞ്ഞ് ജെയിന്‍ തന്നെയാണ് ഇയാളെ പരിചയപ്പെടുത്തിയത്.

2018ലാണ് ജെയിന്‍ തന്റെ കാമുകനാവാന്‍ 60000 യൂറോ വര്‍ഷത്തില്‍ ഓഫര്‍ ചെയ്തത്. ഇത് ഏകദേശം 58 ലക്ഷം രൂപയോളം വരും. അതേസമയം നിരവധി പേരാണ് ഇവരുടെ ഓരോ വീഡിയോയ്ക്കുമായി കാത്തിരിക്കുന്നത്. ഓരോ വീഡിയോയിലും ഗ്ലാമറസായിട്ടുള്ള കാര്യങ്ങളും, അതുപോലെ ഫോട്ടോഷൂട്ടുകളുമൊക്കെ ഇവര്‍ പങ്കുവെക്കാറുള്ളത്. ഒപ്പം വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്. അതിലൊന്നിലാണ് പുതിയ കാമുകനെ യുവതി പരിചയപ്പെടുത്തിയത്.












Click it and Unblock the Notifications