13 കോടിക്ക് വാങ്ങിയ ഷാരൂഖ് ഖാന്റെ മന്നത്ത്; ഇപ്പോഴത്തെ വിലയറിയുമോ? കിംഗ് ഖാന്റെ ആഡംബരങ്ങള്‍ ഇങ്ങനെ
മുംബൈ: ഷാരൂഖ് ഖാന്‍, ആ പേര് തന്നെ ഒരു വലിയ ബ്രാന്‍ഡാണ്. ഹോളിവുഡിലെ നടന്മാര്‍ പോലും തോറ്റുപോകുന്ന തരത്തിലാണ് ഷാരൂഖ് തന്റെ സാമ്രാജ്യം സ്ഥാപിച്ചത്. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസിനേക്കാള്‍ സമ്പത്തിന്റെ കാര്യത്തില്‍ മുമ്പനാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ ഷാരൂഖ് ഖാന്റെ ആഡംബര ശേഖരത്തെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം. പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ഷാരൂഖ് സ്വന്തമാക്കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ മന്നത്ത് എത്ര കോടി രൂപയ്ക്കാണ് വാങ്ങിയതെന്നത് പലര്‍ക്കും അറിയില്ല. ഇപ്പോള്‍ അതിന്റെ മൂല്യം ആരെയും അമ്പരപ്പിക്കുന്നതാണ്. ലോകത്തെ തന്നെ നാലാമത്തെ ധനികനായ നടന്‍ എസ്ആര്‍കെയുടെ ആഡംബര ശേഖരത്തെ കുറിച്ചൊന്ന് പരിശോധിക്കാം...

മന്നത്ത് വാങ്ങിയത് ഇങ്ങനെ
മുംബൈയില്‍ ഷാരൂഖ് ഖാന്റെ ആഡംബര വീടായ മന്നത്ത് അറിയാത്തവര്‍ ആരുമുണ്ടാവില്ല. മുംബൈയിലെ ഏറ്റവും ആഡംബര മേഖലയിലാണ് ഷാരൂഖ് താമസിക്കുന്നത്. മന്നത്ത് 2001ലാണ് ഷാരൂഖ് വാങ്ങുന്നത്. അന്ന് അതിന്റെ വില 13.32 കോടി രൂപയാണ്. ഇന്നത്തെ അതിന്റെ മൂല്യം സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. ഇരുന്നൂറ് കോടിയില്‍ അധികം രൂപ വില വരും മന്നത്തിന് ഇപ്പോള്‍.
ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും, ആര്‍ക്കിടെക്ട് ഡിസൈനര്‍ കൈഫ് ഫഖൂയിയും ചേര്‍ന്നാണ് മന്നത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിരവധി ബെഡ്‌റുമുകള്‍, ലിവിംഗ് ഏരിയകള്‍, ജിംനേഷ്യ, വാക്ക് ഇന്‍ വാഡ്‌റോബ്, ലൈബ്രറി, പേഴ്‌സണല്‍ ഓഡിറ്റോറിയം എന്നിവ മന്നത്തിലുണ്ട്.
റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്
ഷാരൂഖ് ഖാന്റെ കെവശമുള്ള ഏറ്റവും മൂല്യമേറിയ പ്രൊഡക്ഷന്‍ കമ്പനിയാണ് റെഡ് ചില്ലീസ്. ഒപ്പം രാജ്യത്തെ ഏറ്റവും വലിയ വിഎഫ്എക്‌സ് സ്റ്റുഡിയോയും റെഡ് ചില്ലീസിന്റേതാണ്. ബോബ് വിശ്വാസ്, മൈ നെയിം ഈസ് ഖാന്‍, ഡിയര്‍ സിന്ദഗി, ചെന്നൈ എക്‌സ്പ്രസ്, ദില്‍വാല, റയീസ്, അടക്കമുള്ള പ്രമുഖ സിനിമകളുടെ ഭാഗമായിരുന്നു ഈ കമ്പനി, റെഡ് ചില്ലീസിന്റെ വാര്‍ഷിക വരുമാനം 500 കോടി രൂപയാണ്. 2002ലാണ് ഈ കമ്പനി ഷാരൂഖ് ആരംഭിച്ചത്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
ലണ്ടനിലെ ആഡംബര വീട്
ഷാരൂഖ് ഖാന്‍ വീട് ഇന്ത്യയില്‍ മാത്രമല്ല ഉള്ളത്. ലണ്ടനിലും അദ്ദേഹത്തിന് വില്ലയുണ്ട്. സെന്‍ട്രല്‍ ലണ്ടനിലെ പാര്‍ക്ക് ലെയിനിലാണ് അദ്ദേഹത്തിന് വീടുള്ളത്. ഈ ആഡംബര വീട് ബ്രിട്ടനില്‍ ഷാരൂഖ് കുടുംബ സമേതം സന്ദര്‍ശിക്കുമ്പോള്‍ താമസിക്കുന്നതാണ്. 183 കോടി രൂപയാണ് ഇതിന്റെ വില.
റോള്‍സ് റോയ്‌സിന്റെ കിടിലന്‍ വേര്‍ഷന്‍
ഷാരൂഖിന് വലിയൊരു കാര്‍ ശേഖരം തന്നെയുണ്ട്. അദ്ദേഹം ആഢംബര വാഹനങ്ങളുടെ വലിയൊരു ആരാധകനാണ്. റോള്‍സ് റോയ്‌സിന്റെ കൂപ്പാണ് അദ്ദേഹത്തിന്റെ കൈയ്യിലുള്ള പ്രമുഖ വാഹനം. ഇതിന്റെ വില ഏഴ് കോടി രൂപയാണ്.
ഇതില്‍ ഷാരൂഖ് സ്ഥിരമായി സഞ്ചരിക്കുന്നതും ആരാധകര്‍ കാണാറുണ്ട്. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി, ബിഎംഡബ്ല്യു ഐ8, വാനിറ്റി വാന്‍, എന്നിവ ഷാരൂഖിന്റെ ശേഖരത്തിലുണ്ട്. വോള്‍വോ ബിആര്‍9ലാണ് വാനിറ്റി വാന്‍ നിര്‍മിച്ചിരിക്കുന്നത്.
ദുബായിലെ മനോഹരമായ വീട്
പാല്‍ ജുമൈറയിലെ ദ്വീപില്‍ ഷാരൂഖ് ഖാന് വീടുണ്ട്. ദുബായിലെ ആഡംബര മേഖലയാണിത്. അംബാനി കുടുംബം അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ കൂടിയാണ്. നൂറ് കോടിയിലേറെ രൂപയുടെ മൂല്യം ഈ വീടിനുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഷാരൂഖ് ഖാന്റെ ചെലവേറിയ നിക്ഷേപങ്ങളിലൊന്നാണിത്. ഈ വീടിന്റെ പേര് ജന്നത്ത് എന്നാണ്.
ഐപിഎല്ലിന്റെ പ്രിയ കിംഗ് ഖാന്‍
ഷാരൂഖ് ഖാന്റെ സാന്നിധ്യം ഐപിഎല്‍ ക്രിക്കറ്റിലുമുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ടീം. രണ്ട് തവണ ഈ ടീം കപ്പടിച്ചിട്ടുണ്ട്. നടി ജൂഹി ചൗളയുമായി ചേര്‍ന്നാണ് ഈ ടീം ഷാരൂഖ് സ്വന്തമാക്കി. 55 ശതമാനം ഓഹരികളാണ് ഷാരൂഖിന് കെകെആറില്‍ ഉള്ളത്. 718 കോടിയാണ് കെകെആറിന്റെ ബ്രാന്‍ഡ് വാല്യൂ.












Click it and Unblock the Notifications