Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് നല്‍കിയത് 40 കോടിയുടെ വീട്, ദീപിക ആഡംബര കാര്‍; ആനന്ദിന്റെ വിവാഹ സമ്മാനങ്ങള്‍ ഇങ്ങനെ

മുംബൈ: ആനന്ദ് അംബാനിയുടെ രാധിക മെര്‍ച്ചന്റിന്റെയും വിവാഹങ്ങള്‍ കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ആനന്ദിനും രാധികയ്ക്കും ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരായ സെലിബ്രിറ്റികള്‍ അടക്കം വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

ഇരുവര്‍ക്കും ലഭിച്ച ഏറ്റവും മനോഹരമായ സമ്മാനങ്ങളില്‍ ഒന്ന് ചെടികളാണ്. ആനന്ദ് അംബാനി പ്രകൃതി സ്‌നേഹിയും മൃഗസ്‌നേഹിയും കൂടിയാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഈ സമ്മാനം നല്‍കിയത്. ബോളിവുഡ് നടന്‍ ജാക്കി ഷ്‌റോഫാണ് ഈ സമ്മാനം നല്‍കിയത്.

anant-radhika-wedding

മുകേഷ് അംബാനിയും നിതയും ആനന്ദിന് വിവാഹ സമ്മാനം നല്‍കിയിട്ടുണ്ട്. ദുബായിലെ പാം ജുമൈറയില്‍ ആഡംബര കൊട്ടാരമാണ് ഇവര്‍സമ്മാനിച്ചത്. 3000 സ്‌ക്വയര്‍ ഫൂട്ടിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. പത്ത് ബെഡ്‌റൂമുകള്‍ ഈ വീട്ടിലുണ്ട്. അതുപോലെ പ്രൈവറ്റ് ബീച്ച് സൗകര്യവുമുണ്ട്. 640 കോടി രൂപയില്‍ അധികമാണ് ഈ വീടിന്റെ വില.

5.42 കോടിയുടെ ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടിസി സ്പീഡ് കാര്‍, രാധികയ്ക്ക് കാര്‍ട്ടിയര്‍ ബ്രൂച്ച്. വജ്ര-മരതക ചോക്കര്‍ എന്നിവയും മുകേഷും നിതയും ചേര്‍ന്ന് സമ്മാനിച്ചിട്ടുണ്ട്. ചോക്കറിന് 108 കോടിയും കാര്‍ട്ടിയര്‍ ബ്രൂച്ചിന് 21.7 കോടിയുമാണ് വില. അന്താരാഷ്ട്ര അതിഥികളും ഇരുവര്‍ക്കും വലിയ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഷാരൂഖ് ഖാന്‍ ആനന്ദിനും രാധികയ്ക്കും 40 കോടിയുടെ അപ്പാര്‍ട്‌മെന്റാണ് സമ്മാനിച്ചതെന്ന് ബോളിവുഡ്‌ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സിലാണ് ഈ അപ്പാര്‍ട്‌മെന്റുള്ളത്. ബച്ചന്‍ കുടുംബം വജ്ര മാലയാണ് സമ്മാനമായി നല്‍കിയത്. 30 കോടിയാണ് ഇതിന്റെ വില. ആലിയയും രണ്‍ബീര്‍ കപൂറും 9 കോടിയുടെ മേഴ്‌സിഡസാണ് സമ്മാനിച്ചത്.

ആകാശ് അംബാനിയുമായി വളരെ അടുപ്പം രണ്‍ബീറിനുണ്ട്. സല്‍മാന്‍ ഖാന്‍ 15 കോടിയുടെ സ്‌പോര്‍ട്‌സ് ബൈക്കാണ് വിവാഹത്തിന് നല്‍കിയത്. രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും ചേര്‍ന്ന് 20 കോടിയുടെ റോള്‍സ് റോയ്‌സാണ് നല്‍കിയത്. ഇത് കസ്റ്റമൈസ്ഡ് വേര്‍ഷനാണ്. കത്രീന കൈഫും വിക്കി കൗശലും 19 ലക്ഷത്തിന്റെ സ്വര്‍ണമാലയാണ് നല്‍കിയത്.

അതേസമയം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും ഇവര്‍ക്ക് കൈകൊണ്ട് തുന്നിയെടുത്ത ഷാളാണ് നല്‍കിയത്. 25 ലക്ഷമാണ് വില. അക്ഷയ് കുമാര്‍ 60 ലക്ഷത്തിന്റെ സ്വര്‍ണ പെന്‍ ആണ് സമ്മാനിച്ചത്. എന്നാല്‍ ഇവയൊന്നും അംബാനി കുടുംബം സ്ഥിരീകരിച്ചിട്ടില്ല. ആമസോണ്‍ സിഇഒ ജെഫ് ബെസോസ് 11.50 കോടിയുടെ ബ്യൂഗാറ്റിയാണ് സമ്മാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോളിവുഡ് നടനായ ജോണ്‍ സീന മൂന്ന് കോടിയുടെ ലംമ്പോര്‍ഗിനിയും, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് 300 കോടിയുടെ പ്രൈവറ്റ് ജെറ്റ് സമ്മാനിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബില്‍ ഗേറ്റ്‌സ് 9 കോടിയുടെ വജ്ര മോതിരമാണ് സമ്മാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ 180 കോടിയുടെ ആഡംബര പായ്ക്കപ്പലാണ് നല്‍കിയതെന്നും അവകാശപ്പെടുന്നുണ്ട്. സുന്ദര്‍ പിച്ചൈ 100 കോടിയുടെ ഹെലികോപ്ടര്‍ സമ്മാനിച്ചെന്നും, ഇവാന്‍ ട്രംപ് യുഎസ്സില്‍ 80 കോടിയുടെ ആഡംബര കൊട്ടാരമാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+